1 GBP = 96.00 INR                       

BREAKING NEWS

നിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ് ഉണ്ടോ? സംശയിക്കണ്ട അത് ജലദോഷം മാത്രമാണ് കോവിഡല്ല; അതിനൊപ്പം ക്ഷീണം വളരെയധികം ഉണ്ടെങ്കില്‍ മാത്രമേ ഭയക്കേണ്ടതുള്ളു; ക്ഷീണം, തലവേദന, പനി തുടങ്ങിയവയാണ് കുട്ടികളിലെ സാധാരണ കോവിഡ് ലക്ഷണങ്ങള്‍; മുതിര്‍ന്നവരില്‍ ഇതോടൊപ്പം ഗന്ധമറിയുവാനുള്ള കഴിവ് നഷ്ടപ്പെടുകയുംചെയ്യും; കോവിഡ് ലക്ഷണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ സ്‌കൂളുകള്‍ തുറന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു ചെറിയ ജലദോഷത്തിനു പോലും കോവിഡ് ടെസ്റ്റിന് പാഞ്ഞെത്തുകയാണവര്‍. അല്ലെങ്കില്‍ തന്നെ പരിമിതമായ പരിശോധനാ സംവിധാങ്ങളുള്ള ബ്രിട്ടനില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ലക്ഷണങ്ങളേ കുറിച്ച് കൂടുതല്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് കിംഗ്സ് കോളേജ് ലണ്ടനിലെ പ്രൊഫസര്‍ ടിം സ്പെക്ടര്‍. ചെറിയതോതിലുള്ള ശ്വാസതടസ്സവും മുക്കൊലിപ്പും മാത്രമേ നിങ്ങളുടെ കുട്ടിക്ക് ഉള്ളൂ എങ്കില്‍ അത് കോവിഡ് 19 അല്ല എന്നാണ് അദ്ദേഹം നിസ്സംശയം പറയുന്നത്. അത് കേവലം സാധാരണ ജലദോഷം മാത്രമാണ്.

ഇത്തരത്തില്‍ ജലദോഷം മാത്രമുള്ള കുട്ടികളുമായി പരിശോധനയ്ക്കെത്തുന്ന മാതാപിതാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പരിശോധനാ സംവിധാനങ്ങള്‍ കുഴഞ്ഞു മറിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ സെക്രട്ടാറി മാറ്റ് ഹാന്‍കോക്ക് പ്രസ്താവിച്ചിരുന്നു. ചെറിയ തോതില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് അവര്‍ നെഗറ്റീവ് ആണെന്ന് തെളിയിക്കാന്‍ ഇതുമൂലം കഴിയാതെ വരുന്നു. ഇതുകാരണം സ്‌കൂളുകളും ഓഫീസുകളും അടച്ചുപൂട്ടേണ്ടി വന്നേക്കുമെന്ന ഭയവും നിഴലിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സ്‌കൂളുകളും ഈ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. ഏകദേശം 25,000 ത്തില്‍ അധികം അദ്ധ്യാപകരാണ് സെല്‍ഫ് ഐസൊലേഷനില്‍ ഉള്ളത്.

കൊറോണ സിംപ്ടം സ്റ്റഡി ആപ്പിനു പുറകിലെ ഗവേഷണത്തില്‍ പങ്കെടുക്കുന്ന പ്രൊഫസര്‍ സ്പെക്ടര്‍ പറയുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കാണുന്ന കോവിഡ് ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ക്ഷീണം (55 ശതമാനം), തലവേദന (55 ശതമാനം), പനി (49 ശതമാനം) എന്നിവയാണെന്നാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മുതിര്‍ന്നവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍ ക്ഷീണം (87 ശതമാനം), തലവേദന (72 ശതമാനം), ഘ്രാണശക്തി നഷ്ടപ്പെടല്‍ (60 ശതമാനം) എന്നിവയാണ്. കുട്ടികളായാലും മുതിര്‍ന്നവരായാലും മൂക്കൊലിപ്പിന്റെ പേരില്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ല.

ഇതിനിടയില്‍ രുചിയും ഗന്ധവും തിരിച്ചറിയാനുള്ള കഴിവ് നഷ്ട്പ്പെടുന്നതിന്റെ കോവിഡ് ലക്ഷണമാക്കി കണക്കാക്കുവാന്‍ ശ്രമം തുടരുന്നുണ്ട്. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ധാരാളം കോവിഡ് കേസുകളില്‍ ഇവയും ലക്ഷണങ്ങള്‍ ആയിരുന്നതിനാലാണിത്. എന്നാല്‍, കോവിഡ് ഇല്ലാത്തവര്‍ക്കും ഈ ലക്ഷണങ്ങള്‍ കണ്ടേക്കാം എന്നതിനാല്‍ ഈ ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല.

അതേസമയം രോഗലക്ഷണങ്ങളും പ്രായത്തിനനുസരിച്ച് മാറിയേക്കാം എന്നാണ് പ്രൊഫസര്‍ പറയുന്നത്. ഉയര്‍ന്ന ശരീരോഷ്മാവ്, തുടര്‍ച്ചയായ ചുമ, രുചിയും ഗന്ധവും അറിയുവാനുള്ള കഴിവ് നഷ്ടപ്പെടല്‍ എന്നീ ലക്ഷണങ്ങള്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഉണ്ടാകണമെന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ശരീരത്തിന്റെ സ്വയം പ്രതിരോധ ശേഷിയില്‍ പ്രയത്തിനനുസരിച്ചുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നു എങ്കില്‍ നിങ്ങളുടെ കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തുവാനാണ് അദ്ദേഹം പറയുന്നത്. അതല്ലാതെ ഒരു ജലദോഷത്തിന്റെ ലക്ഷണവുമായി, കോവിഡ് ടെസ്റ്റ് നടത്താന്‍ രാജ്യം മുഴുവന്‍ പരക്കം പായേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് സിംപ്ടം സ്റ്റഡി ആപ്പിലെ വിവരങ്ങ്ളനുസരിച്ച്, കോവിഡ് സ്ഥിരീകരിക്കപ്പെട്ട, 18 വയസ്സില്‍ താഴെയുള്ളവരില്‍ 52 ശതമാനവും മുതിര്‍ന്നവര്‍ക്ക് ഉള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ല. മാത്രമല്ല, രോഗബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 30 ശതമാനം പേര്‍ക്കും ആപ്പില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന 20 ലക്ഷണങ്ങളില്‍ ഒന്നുപോലും ഉണ്ടായിരുന്നുമില്ല.

കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിന്റെ പേരിലാണ് അവരില്‍ പലരേയും പരിശോധനക്ക് വിധേയമാക്കിയത്. കുട്ടികള്‍, മുതിര്‍ന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ക്ഷീണം (55 ശതമാനം) തലവേദന (55 ശതമാനം) പനി (49 ശതമാനം) എന്നിവയ്ക്ക് പുറമേ തൊണ്ടയടപ്പ് (38 ശതമാനം), ദഹനമില്ലായ്മ (35 ശതമാനം) എന്നിവയും കുട്ടികള്‍ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങളാണ്. മാത്രമല്ല, കോവിഡ് സ്ഥിരീകരിച്ച കുട്ടികളില്‍ 15 ശതമാനം പേര്‍ക്ക് ത്വക്കില്‍ പരുക്കള്‍ പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പഠനം വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category