1 GBP = 96.00 INR                       

BREAKING NEWS

കീലിയില്‍ നിന്നും കാണാതായ 14 കാരിയായ ഏഷ്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു; എപ്പോഴും പുഞ്ചിരിക്കുന്ന ഈ സുന്ദരിക്കുട്ടിക്ക് എന്തുപറ്റി?

Britishmalayali
kz´wteJI³

ന്നലെ സ്‌കൂളില്‍ നിന്നും വീട്ടില്‍ തിരിച്ചെത്താതിരുന്ന 14 കാരിക്കായുള്ള തിരച്ചിലിനിടയില്‍ പോലീസിന് ഒരു മൃതദേഹം കണ്ടുകിട്ടി. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് കെക്ഷാന്‍ റഷീദ് എന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇവിടെ കണ്ടെത്തിയ മൃതദേഹം ഈ പെണ്‍കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ സ്ഥലമായ കീലിയില്‍ നിന്നുതന്നെയാണ് ഈ മൃതദേഹം കണ്ടെടുത്തതെന്നും പോലീസ് സ്ഥിരീകരിച്ചു.

സ്‌കൂള്‍ യൂണിഫോം ധരിച്ച് ഉച്ച തിരിഞ്ഞ് 1. 50 ന് കോളി ഫാമിലി സ്‌കൂളില്‍ നിന്നും അവള്‍ പോകുന്നത് കണ്ടവരുണ്ട്. ഇതായിരുന്നു ആ പെണ്‍കുട്ടിയെ അവസാനമായി കണ്ട നിമിഷവും. നേരത്തേ പെണ്‍കുട്ടി കാണാതായ വിവരമറിഞ്ഞപ്പോള്‍ പോലീസ് പറഞ്ഞത് തികച്ചും വിചിത്രമായ ഒരു അനുഭവം എന്നായിരുന്നു. അതേസമയം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സംശയിക്കത്തക്കതായ സാഹചര്യങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊറോണവ്യാപനത്തിന്റെ ഭീതിയിലിരിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് മറ്റൊരു ഭീതികൂടി പടര്‍ത്തുകയാണ് ഇനിയും കാരണമറിയാത്ത ഈ കാണാതാകലും പിന്നീടുള്ള മരണവും. തീര്‍ത്തും ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിച്ചിരുന്ന കെക്ഷാന്‍ റഷീദിനെ കാണാതായത് തന്നെ അദ്ഭുതം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ ഇടത്തുനിന്നും സംശയാസ്പദമായ ഒരു തെളിവും ലഭിച്ചിട്ടുമില്ല. പോലീസ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category