1 GBP = 96.00 INR                       

BREAKING NEWS

ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയമ്മയെ താലികെട്ടി പുലിവാല് പിടിച്ചയാള്‍ക്ക് ഇപ്പോള്‍ എല്ലാം സുഖം തന്നെ; 500 വര്‍ഷം പഴകിയ നിയമത്തിനെതിരെ പോരാടി വിജയിച്ചയാളുടെ ജീവിത കഥ

Britishmalayali
kz´wteJI³

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന് പറയുന്നതുപോലെയാണ് ചില വിചിത്ര സംഭവങ്ങള്‍ ചില നിയമങ്ങള്‍ വഴിമാറുവാനും കാരണമാകാറുണ്ട്. അത്തരത്തില്‍ ഉള്ള വിചിത്രമായ ഒരു പ്രണയത്തിനു മുന്നില്‍ വഴിമാറിയത് 500 വര്‍ഷം പഴക്കമുള്ള നിയമവും. അത്യന്തം ശക്തമായ ഈ പ്രണയകഥ ആരേയും വിസ്മയിപ്പിക്കുന്നതാണ്. 65 കാരനായ ക്ലൈവ് ബ്ലന്‍ഡനും 77 കാരിയായ ബ്രെന്‍ഡയും 30 വര്‍ഷത്തോളം ഒരുമിച്ചു താമസിച്ചതിനു ശേഷമാണ് 2007-ല്‍ വിവാഹിതരായത്. വിവാഹത്തിന് ഇത്രയും കാലതാമസം വരുവാനുള്ള കാരണം 500 വര്‍ഷം പഴക്കമുള്ള ഒരു നിയമവും.

1997-ല്‍ ക്ലൈവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കാരണം, ബ്രെന്‍ഡയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് പരസ്യപ്പെടുത്തിയതിന്. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാമെന്നും അന്ന് ക്ലൈവിന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ബ്രെന്‍ഡയുടെ സര്‍ നെയിം മാറ്റുന്നതിനെ കുറിച്ചും ഇവര്‍ ആലോചിച്ചിരുന്നു. എന്നാല്‍, ക്ലൈവ് തീരുമാനിച്ചത് തന്റെ പ്രിയപ്പെട്ടവളുമായി ഒന്നിക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിയമത്തെ തന്നെ മാറ്റിമറിക്കാനായിരുന്നു.

ഇനി കഥ വിശദമായി പറയാം. 1977-ലായിരുന്നു ക്ലൈവിന്റെ ആദ്യ വിവാഹം. ഐറിന്‍ ലിറ്റില്‍ എന്ന ആദ്യ ഭാര്യയില്‍ ക്ലൈവിന് രണ്ട്‌പെണ്‍മക്കളുമുണ്ട്. 1985-ല്‍ അവര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു. ക്ലൈവിന്റെ പീഢനങ്ങളായിരുന്നു വിവാഹമോചനത്തിന് കാരണമെന്ന് ഐറിന്‍ പറയുമ്പോള്‍ അത് നിഷേധിക്കുകയാണ് ക്ലൈവ്. ഐറിന്റെ നൈറ്റ്ഷിഫ്റ്റായിരുന്നു തങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതെന്നാണ് അയാള്‍ പറയുന്നത്.ഏതായാലും അവര്‍ വേര്‍പിരിഞ്ഞതിനു ശേഷം ഇടയ്ക്കൊക്കെ അമ്മയോടൊപ്പമുള്ള തന്റെ മക്കളെ സന്ദര്‍ശിക്കുവാന്‍ ക്ലേവ് ഐറിന്റെ വീട്ടില്‍ എത്തുമായിരുന്നു.

ഔദ്യോഗിക തിരക്കുകള്‍ മൂലം ഐറിന്‍ പലപ്പോഴും വീട്ടില്‍ ഉണ്ടാകാറില്ല. അതിനാല്‍ ഐറിന്റെ മാതാവായ ബ്രെന്‍ഡയായിരുന്നു കുട്ടികളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. കുട്ടികളെ കാണുവാന്‍ അവിടെ എത്തിയിരുന്ന ക്ലൈവ് ബ്രെന്‍ഡയുമായി സംസാരിക്കുമായിരുന്നു. പിന്നീട് അവര്‍ ഒരുമിച്ച് ഉച്ചഭക്ഷണത്തിനും വൈകിട്ട് ഒരു പെഗ്ഗിനുമൊക്കെ ഒരുമിച്ചു പോകാന്‍ തുടങ്ങി. വിവാഹമോചനം കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ 1989 മുതല്‍ ക്ലൈവ് തന്റെ മുന്‍ അമ്മായിയമ്മയുമായി ഡേറ്റിംഗ് ആരംഭിച്ചു.

അങ്ങനെയാണവര്‍ 1997-ല്‍ വിവാഹംകഴിക്കാന്‍ തീരുമാനിച്ചതും ആകെ പ്രശ്നമായതും. ഒരിക്കല്‍ ക്ലൈവിന്റെ അമ്മായിയമ്മ ആയിരുന്നതിനാല്‍ അവരെ വിവാഹം കഴിക്കുന്നത് നിലനിന്നിരുന്ന നിയമങ്ങള്‍ക്ക് എതിരായിരുന്നു. അതുകൊണ്ടാണ് ക്ലൈവ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ ഈ നിയമത്തിനെതിരെ നീങ്ങിയത്. കുടുംബ ബന്ധങ്ങളേയും സാമൂഹ്യ സദാചാരത്തേയും സംരക്ഷിക്കാനാണ് ഈ നിയമം എന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. കുട്ടികളെ ആശയക്കുഴപ്പത്തില്‍ നിന്നും രക്ഷിക്കുക, രക്ഷകര്‍ത്തക്കള്‍ക്കും കുട്ടികള്‍ക്കുമിടയിലെ ലൈംഗിക മത്സരം ഒഴിവാക്കുക എന്നിവയും ഈ നിയമത്തിന്റെ ലക്ഷ്യങ്ങളാണെന്നും സര്‍ക്കാര്‍ വാദിച്ചു.

ഇതിനിടയിലാണ് 2005-ല്‍ ഒരു ബ്രിട്ടീഷ് വനിതയ്ക്ക് തന്റെ മുന്‍ ഭര്‍ത്താവിന്റെ പിതാവിനെ വിവാഹം കഴിക്കാനുള്ള അനുമതി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി നല്‍കിയത്. യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 12 നെ ബ്രിട്ടീഷ് നിയമം ലംഘിക്കുന്നു എന്നും കോടതി കണ്ടെത്തി. പുരുഷനും സ്ത്രീക്കും ഇഷ്ടമുള്ള വ്യക്തികളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ നിയമം.

ഇതോടെ 500 വര്‍ഷമായി ബ്രിട്ടനില്‍ നിലനിന്നിരുന്ന നിയമത്തിന് സാധുതയില്ലാതെയായി. അതിന്ശേഷം 2007ല്‍ ഇവര്‍ വിവാഹിതരായി. തന്റെ മുന്‍ഭര്‍ത്താവിനൊപ്പം ചിരിച്ചു കളിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന അമ്മയെ ഇനി തനിക്ക് വേണ്ടെന്നാണ് ഇതിനെ പറ്റി മകള്‍ പറഞ്ഞത്. എന്നാല്‍, ക്ലൈവ് തികഞ്ഞ മാന്യനാണെന്നും ഇതുവരെ തന്നെ നന്നായി നോക്കി എന്നും ബ്രെന്‍ഡ അവകാശപ്പെടുന്നു. ഇനിയും തന്നെ നോക്കും എന്നുറപ്പുള്ളതുകൊണ്ടാണ് വിവാഹം കഴിച്ചതെന്നും അവര്‍ പറഞ്ഞു. തന്റെ മുന്‍ഭര്‍ത്താവുള്‍പ്പടെ പലരും തങ്ങളുടെ ബന്ധം തകര്‍ക്കാന്‍ ഏറെ ശ്രമിച്ചു എന്നും അവര്‍ കുറ്റപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category