1 GBP = 96.00 INR                       

BREAKING NEWS

നോട്ടിംഗ്ഹാം എന്‍ എച്ച് എസിലേയ്‌ക്കെത്തിയ 30 അംഗ മലയാളി നഴ്‌സിംഗ് സംഘത്തെ സ്വീകരിച്ച് എന്‍എച്ച്എസ് ഡയറക്ടറും സംഘവും; കോവിഡ് കാലത്തും മലയാളി നഴ്‌സുമാര്‍ പ്രവഹിക്കുന്നു

Britishmalayali
kz´wteJI³

ന്ദേഭാരത് മിഷനില്‍ കൊച്ചിയില്‍നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാനസര്‍വീസുകൂടി ആയതോടെ അനിശ്ചിതത്വത്തിലായിരുന്ന പല റിക്രൂട്ടുമെന്റ് നടപടികളും വേഗത്തിലായി. ഇതാണ് ബ്രിട്ടനിലേക്ക് കൂട്ടമായി പറന്നിറങ്ങാന്‍ നഴ്സുമാരെ സഹായിക്കുന്നത്. ഇപ്പോഴിതാ കോവിഡ് കാലത്തും ബ്രിട്ടനിലെ ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കാനായി കേരളത്തില്‍നിന്നും എത്തിയ നഴ്സുമാരുടെ സംഘത്തെ എന്‍എച്ച്എസ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം നേരിട്ട് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചിരിക്കുകയാണ് നോട്ടിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കായി കേരളത്തില്‍നിന്നും  എത്തിയ 30 മലയാളി നഴ്സുമാരുടെ സംഘത്തെയാണ് ഇന്നലെ ഹീത്രൂ വിമാനത്താവളത്തില്‍ എന്‍എച്ച്എസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്വീകരിച്ചത്.

ജോലി തേടിയെത്തിയ നാട്ടില്‍, ഹൃദ്യമായ സ്വീകരണം നല്‍കിയ എന്‍എച്ച്എസ്. അധികൃതര്‍ക്ക് നഴ്സുമാരുടെ സംഘം ചുണ്ടന്‍ വള്ളത്തിന്റെ ചെറുരൂപവും കേരളത്തിന്റെ തനതായ സ്പൈസ് കിറ്റും സമ്മാനിച്ച് നന്ദി അറിയിച്ചു. എന്‍എച്ച്എസ്പി ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡാന്‍ ഹിന്‍സ്ലി, എന്‍എച്ച്എസ്പി ചീഫ് നഴ്സ് ജൂലിയറ്റ് കോസ്ഗ്രോവ്, എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഡയറക്ടര്‍ ഡങ്കണ്‍ ബര്‍ട്ടണ്‍ എന്നിവരാണു നഴ്സുമാരുടെ സംഘത്തെ സ്വീകരിക്കാന്‍ എത്തിയത്.

എന്‍എച്ച്എസിലെ നഴ്സുമാരുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും ക്ഷാമം പരിഹരിക്കാന്‍ റിക്രൂട്ട്മെന്റിനായി 28 മില്യന്‍ പൗണ്ട് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിക്രൂട്ട്മെന്റ് ഇപ്പോഴും തുടരുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനു കൂടിയാണ് ട്രസ്റ്റിന്റെ ഉന്നത അധികാരികള്‍ തന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇത് പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമ്പതോളം മലയാളി നഴ്സുമാരാണ് കേരളത്തില്‍നിന്നു മാത്രം ബ്രിട്ടനില്‍ ജോലിക്കായി എത്തിയത്.

കോവിഡ് നിരോധനങ്ങളും യാത്രാവിലക്കുകളും ക്വാറന്റീന്‍ നിയമങ്ങളും എല്ലാം നിലനില്‍ക്കെയും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാര്‍. വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടുചെയ്യപ്പെടുന്ന നഴ്സുമാര്‍ വന്ദേഭാരത് മിഷന്റെ വിമാനങ്ങളില്‍ ചെറുസംഘങ്ങളായാണ് ബ്രിട്ടനിലേക്ക് പറന്നിറങ്ങുന്നത്. ബ്രിട്ടീഷ് ഏജന്‍സികള്‍ പലതുമുണ്ടെങ്കിലും മലയാളികള്‍ തന്നെ നടത്തുന്ന ചെറുതും വലുതുമായ റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് കേരളത്തില്‍നിന്നും എന്‍.എച്ച്.എസിനായി നഴ്സുമാരെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതില്‍ മുന്നില്‍.

ഏജന്‍സി വഴി ഈ തിങ്കളാഴ്ച ലണ്ടനില്‍ വിമാനമിറങ്ങിയത് 27 നഴ്സുമാരാണ്. വെയില്‍സിലെ കാഡിഫിനു സമീപമുള്ള ക്വം-ടാഫ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് ബോര്‍ഡിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 44 നഴ്സുമാര്‍ കൂടി ഇതേ ഏജന്‍സിവഴി മാത്രം കേരളത്തില്‍നിന്നും ലണ്ടനില്‍ എത്തുന്നുണ്ട്. ഇവരെ സ്വീകരിക്കാന്‍ എന്‍എച്ച്എസ്.ഇംഗ്ലണ്ട് ഡയറക്ടര്‍ റൂത്ത് മേയും എന്‍എച്ച്എസിന്റെ ഇന്റര്‍നാഷണല്‍ നഴ്സസ് റിക്രൂട്ട്മെന്റ് ഹെഡ് ഡങ്കണ്‍ ബര്‍ട്ടണും ഹീത്രൂ വിമാനത്താവളത്തില്‍ എത്തും.

നോട്ടിങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും 30 പേര്‍ എന്ന കണക്കില്‍ ഡിസംബര്‍ വരെ ഇന്ത്യയില്‍നിന്നും റിക്രൂട്ട് ചെയ്യുന്ന നഴ്സുമാര്‍ എത്തും. ഇവരില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. 14 ദിവസത്തെ ക്വാറന്റീന്‍ സൗകര്യം ഒരുക്കേണ്ടതുള്ളതിനാലാണ് 30 പേര്‍ വീതമുള്ള ബാച്ചുകളായി ഇവരെ ഏജന്‍സികള്‍ എത്തിക്കുന്നത്. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും വരുന്ന നാലുമാസക്കാലം മൂന്നാഴ്ചത്തെ ഇടവേളയില്‍ പതിനഞ്ചിലധികം നഴ്സുമാര്‍ വീതം എത്തിച്ചേരും.

2019ല്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 1,300ലേറെ വിദേശ നഴ്സുമാരെയാണ് എന്‍എച്ച്എസ് റിക്രൂട്ട് ചെയ്ത് എത്തിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതു വരെ മാത്രം 495 പേരെത്തി. ഇരില്‍ നല്ലൊരു ശതമാനം മലയാളികളാണെന്നത് അഭിമാനകരം തന്നെ. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്തോറും കൂടുതല്‍ നഴ്സുമാര്‍ യുകെയിലെത്തും. കോവിഡിന്റെയും ബ്രെക്സിറ്റിന്റെയും പശ്ചാത്തലത്തില്‍ നഴ്സിങ് മേഖലയിലെ അവസരങ്ങളും ഓരോ ദിവസവും കൂടിവരികയാണ് .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category