1 GBP = 94.70 INR                       

BREAKING NEWS

വിവാഹത്തിന് വിസമ്മതിച്ചതില്‍ കലിപൂണ്ട് ഇന്ത്യന്‍ വംശജയായ യുവതിയെ കുത്തിക്കൊന്നു; ലസ്റ്ററിലെ വീട്ടിലെത്തി ഈ ക്രൂരകൃത്യം ചെയ്തത് ഇന്ത്യാക്കാരനായ യുവാവ്; ആയുസ്സു മുഴുവന്‍ ജയിലില്‍ കഴിയാന്‍ വിധിച്ച് കോടതി

Britishmalayali
kz´wteJI³

ലെസ്റ്ററിലെ ജിഗുകുമാറിന്റേത് ക്രൂരതയുടെ മാത്രം കഥയല്ല, വിശ്വാസഹത്യയുടെയും കൃതഘ്നതയുടേയും കൂടി കഥയാണ്. വിവാഹം നിശ്ചയിച്ചതിനു ശേഷം അതില്‍ നിന്നും പിന്‍വാങ്ങിയ ഭാവിനി പ്രവീണ്‍ എന്ന 21 കാരിയായ ഇന്ത്യന്‍ യുവതിയെ ക്രൂരമായി കുത്തിക്കൊന്ന ജിഗുകുമാര്‍ സോര്‍ത്തി എന്ന 23 കാരന് ബുധനാഴ്ച്ച ലെസ്റ്ററിലെ കോടതി വിധിച്ചത് ആജീവനാന്ത തടവായിരുന്നു. ഒന്ന് പരോളില്‍ പുറത്തിറങ്ങണമെങ്കില്‍ കൂടി 28 വര്‍ഷം ജയിലില്‍ കഴിയണം.

നല്ലൊരു ഭാവി അന്വേഷിച്ച് ബ്രിട്ടനിലേക്ക് കുടികയറിയ ഒരു സാധാരണ ഇന്ത്യന്‍ കുടുംബത്തിന്റെ അസാധാരണമായ കഥയുടെ അന്ത്യത്തിലാണ് ഈ വിധി വരുന്നത്. ആദ്യപുത്രിയായി ഭാവിനി ജനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതാണ് അവളുടെ മാതാപിതാക്കള്‍. ഐശ്വര്യവും പ്രകാശവും കൊണ്ടുവരുന്ന ലക്ഷ്മീ ദേവിയായിട്ടായിരുന്നു അവളെ കണക്കാക്കിയിരുന്നത്. അവര്‍ക്ക് പിന്നീട് രണ്ട് ആണ്‍മക്കള്‍ കൂടി ജനിച്ചു. രണ്ട് കുഞ്ഞനുജന്മാരേയും നെഞ്ചോടടക്കി ലാളിക്കുമായിരുന്നത്രെ ഭാവിനി എന്ന ചേച്ചി.

കുട്ടികള്‍ വളരുവാന്‍ തുടങ്ങിയപ്പോഴാണ് നല്ലൊരു ഭാവി പ്രതീക്ഷിച്ച് പ്രവീണ്‍ ബാബുവും കുടുംബവും ബ്രിട്ടനിലേക്ക് കുടിയേറുന്നത്. കോളേജിലെ വിദ്യാഭ്യാസം കഴിഞ്ഞ് പിതാവിനോടൊപ്പം ഒരേ നിര്‍മ്മാണയൂണിറ്റില്‍ അവള്‍ ജോലിക്ക് കയറുകയും ചെയ്തു. പിതാവിനൊപ്പം കളിച്ചും ചിരിച്ചും ജോലിക്ക് പോവുകയും വരികയും ചെയ്തിരുന്ന അവള്‍ ജോലിയില്ലാത്തപ്പോഴൊക്കെ അമ്മയോടൊപ്പമായിരുന്നു സദാ നേരവും. അമ്മയെ ഏറ്റവും അടുത്ത സുഹൃത്തായിട്ടായിരുന്നു അവള്‍ കണക്കാക്കിയിരുന്നത്.

തികഞ്ഞ ഹിന്ദുമത വിശ്വസിയായിരുന്ന ഭാവിനി, മതവിശ്വാസത്തോടൊപ്പം ആര്‍ജ്ജിച്ച കുടുംബ മൂല്യങ്ങള്‍ക്കും വിലകല്‍പിക്കുന്ന യുവതിയായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇന്ത്യയില്‍ നിന്നും ജിഗുകുമാര്‍ സോര്‍ത്തിയുമായി അവളുടെ വിവാഹം മാതാപിതാക്കള്‍ നിശ്ചയിച്ചപ്പോള്‍ അവള്‍ പൂര്‍ണ്ണ സമ്മതം നല്‍കിയതും. മകളെ പൊന്നുപോലെ സ്നേഹിച്ചിരുന്ന പിതാവ് മുന്‍കൈ എടുത്ത് മകളുടെ ഭാവിവരനെ ബ്രിട്ടനിലേക്ക് കൊണ്ടുവരികയും ഒരു ഫാക്ടറിയില്‍ ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. അന്നുമുതല്‍ അയാള്‍ ലെസ്റ്ററിലായിരുന്നു താമസിച്ചിരുന്നത്.

ബ്രിട്ടനിലെ ആധുനികതയിലെത്തിച്ചേര്‍ന്ന ഇന്ത്യന്‍ ഗ്രാമീണ യുവാവിന്റെ ജീവിതതാളം തെറ്റുവാന്‍ അധികകാലം എടുത്തില്ല. ചീത്തക്കൂട്ടുകെട്ടുകളിലേക്ക് നയിക്കപ്പെട്ട സോര്‍ത്തി മദ്യത്തിനും അടിമയായി. തികഞ്ഞ മതവിശ്വാസിയും, കുടുംബത്തില്‍ ഒതുങ്ങി വളര്‍ന്നവളുമായ ഭാവിനിക്ക് ജിഗുകുമാറിന്റെ മദ്യപാനത്തോടും ചീത്തക്കൂട്ടുകെട്ടിനോടും യോജിക്കാനായില്ല. തന്റെ ഭാവിവരനെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം പരാജയമടഞ്ഞപ്പോള്‍ അവള്‍ക്ക് മുന്നില്‍ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

മകളുടെ ശോഭനമായ ജീവിതം മാത്രം സ്വപ്നം കാണുന്ന പ്രവീണ്‍ ബാബുവിനും ഭാര്യയ്ക്കും മകളുടെ തീരുമാനത്തോട് യോജിക്കാതിരിക്കാനായില്ല. അവളുടെ സഹോദരന്മാര്‍ക്കും അതു തന്നെയായിരുന്നു അഭിപ്രായം. ഒരു മദ്യപാനിയുടെ ഭാര്യയായി തങ്ങളുടെ സഹോദരി ജീവിത ദുരിതം അനുഭവിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു. അങ്ങനെയണ് അവള്‍ ജിഗുകുമാറുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്.

എന്നാല്‍, ഈ തീരുമാനം ജിഗുകുമാറിനെ ഏറെ പ്രകോപിപ്പിച്ചു. ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നും ബ്രിട്ടനില്‍ കൊണ്ടുവന്നതും, ഒരു ജീവിതം നല്‍കിയതുമെല്ലാം ഭാവിനിയുടെകുടുംബമായിരുന്നു എന്നകാര്യമെല്ലാം അയാള്‍ മറന്നു. ലെസ്റ്ററിലെ മൂര്‍സ് റോഡിലുള്ള ഭാവിനിയുടെ വീട്ടിലെത്തിയ ജിഗുകുമാര്‍, അടുക്കള കത്തി ഉപയോഗിച്ച് അവളേ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലും, മുതികുലും കുത്തേറ്റ ഭാവിനി ഒരു ദിവസത്തിനു ശേഷം മരണമടഞ്ഞു.

കൊലപാതകത്തിനു ശേഷം നഗ്‌നപാദനായി വീട്ടില്‍ നിന്നുമിറങ്ങി ഓടുന്ന ജിഗ്ഗുകുമാറിന്റെ ചിത്രം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. കൊല്ലാനുപയോഗിച്ച കത്തി അയാള്‍ തെരുവില്‍ വലിച്ചെറിയുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് അയാള്‍ വാദിച്ചത് മനപൂര്‍വ്വമുള്ള കൊലപാതകമായിരുന്നില്ലെന്നും വികാരവിക്ഷോഭത്തില്‍ ചെയ്തതായിരുന്നു എന്നുമായിരുന്നു. എന്നാല്‍ ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങിയ കോടതി ഈ വാദം അംഗീകരിച്ചില്ല.

ആശുപത്രിക്കിടക്കയില്‍ കിടന്ന് ഭാവിനി അവസാനം പറഞ്ഞത് അമ്മേ എന്ന വാക്കായിരുന്നു എന്ന് പിതാവ് കോടതിയില്‍ പറഞ്ഞ രംഗം അതീവ് വികാരഭരിതമായ ഒന്നായിരുന്നു. അമ്മേ എന്ന് വിളിച്ച് ഭൂമിയിലേക്ക് വന്നവള്‍ അമ്മേ എന്നുതന്നെ വിളിച്ച് ഇവിടെനിന്നും യാത്രയായി എന്നു പറയുമ്പോള്‍ പ്രവീണ്‍ ബാബുവിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഏതായാലും, ജിഗ്ഗുകുമാര്‍ സോര്‍ത്തി എന്ന ഈ നരാധമന് ഇനി ചുരുങ്ങിയത് 28 വര്‍ഷക്കാലമെങ്കിലും പുറം ലോകം കാണാന്‍ കഴിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category