1 GBP = 94.70 INR                       

BREAKING NEWS

എച്ച്എസ് ബിസിയും, ലോയ്ഡ്സും, ആര്‍ബി എസ്സും തമ്മില്‍ മത്സരം; ബാങ്ക് അക്കൗണ്ട് മാറ്റിയാല്‍ വീട്ടില്‍ ഇരുന്ന് 325 വരെ നേടാം; കറന്റ് അക്കൗണ്ട് സ്വിച്ചിംഗ് ചെയ്യേണ്ടതെങ്ങനെ?

Britishmalayali
kz´wteJI³

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റുവാന്‍ കുറച്ചു സമയം കടലാസു പണികള്‍ക്കായി ചെലവിടാന്‍ തയ്യാറാണോ? എങ്കില്‍ 325 പൗണ്ട് വരെ നേടാനാകും. മൂന്നക്ക വെല്‍ക്കം ഓഫര്‍ നല്‍കുന്ന മൂന്നാമത്തെ ബാങ്കായി മാറിയിരിക്കുകയാണ് എച്ച് എസ് ബി സി. അവരുടെ അഡ്വാന്‍സ് അല്ലെങ്കില്‍ പ്രീമിയര്‍ അക്കൗണ്ടിലേക്ക് ഔദ്യോഗിക സ്വിച്ച് സര്‍വ്വീസ് ഉപയോഗിച്ച് സ്വിച്ച് ചെയ്യുകയാണെങ്കില്‍ 125 പൗണ്ട് വരെ നേടാനാകും. അതിനായി ഉപഭോക്താക്കള്‍ ഒരു അക്കൗണ്ട് തുറക്കുകയും,, ചുരുങ്ങിയത് രണ്ട് ഡയറക്ട് ഡെബിറ്റുകള്‍ അല്ലെങ്കില്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ ഉള്ള ഒരു പഴയ അക്കൗണ്ട് 30 ദിവസത്തിനുള്ളില്‍ അതിലേക്ക് നീക്കുകയും വേണം.

കൊറോണ ലോക്ക്ഡൗണിനു ശേഷം കറന്റ് അക്കൗണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബ്രിട്ടനിലെ വലിയ ബാങ്കുകള്‍ തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ ഫലമാണ് ഈ മൂന്നക്ക വെല്‍ക്കം ബോണസുകള്‍. 2018-ല്‍ വെല്‍കം ബോണസ് എന്ന പരിപാടി ആരംഭിച്ചതിനു ശേഷം ബാങ്കിന് ഓരോ ത്രൈമാസ കാലയളവിലും15,000 ത്തോളം കറന്റ് അക്കൗണ്ട് ഉപഭോക്താക്കളെനേടാനായിട്ടുണ്ട്. 2020-ല്‍ 175 പൗണ്ടിന്റെ വെല്‍കം ബോണസുമായി ഏകദേശം 34,000 ഉപഭോക്താക്കളെ നേടാനായെങ്കിലും മാര്‍ച്ചോടുകൂടി ഇത് നിര്‍ത്തലാക്കുകയാണ് ഉണ്ടായത്.

ആദ്യമായി അക്കൗണ്ട് തുറക്കാനെത്തുന്നവര്‍ക്ക് ഫസ്റ്റ് ഡയറക്ട്, എച്ച് എസ് ബി സി അല്ലെങ്കില്‍ എം & എസ് ബാങ്ക്ക് അക്കൗണ്ടുകള്‍ എടുക്കാനാവില്ല. അഡ്വാന്‍സ് അക്കൗണ്ടിന് ശ്രമിക്കുന്നവര്‍ പ്രതിമാസം 1,750 പൗണ്ട് അല്ലെങ്കില്‍ ആറുമാസത്തില്‍ 10.500 പൗണ്ട് നല്‍കേണ്ടതുണ്ട്. നിലവില്‍ പ്രീമിയര്‍ അക്കൗണ്ടിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 75,000 പൗണ്ടിന്റെ വാര്‍ഷിക വരുമാനവും എച്ച് എസ് ബി സി യുടെ മോര്‍ട്ട്ഗേജ്, ലൈഫ് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ നിക്ഷേപം ഇവയില്‍ ഏതെങ്കിലും ഒന്നോ വേണം. അല്ലെങ്കില്‍ അക്കൗണ്ട് തുറന്നതിന് ആറുമാസങ്ങള്‍ക്കകം 50,000 രൂപയുടെ സേവിംഗ്സോ നിക്ഷേപമോ ഉണ്ടായിരിക്കണം.

എച്ച് എസ് ബി സിയുടെ ഫസ്റ്റ് ഡയറക്ട് കറന്റ് അക്കൗണ്ടും അതിനൊപ്പമുള്ള 100 പൗണ്ട് സ്വിച്ച് ബോണസും പുതിയ ഉപഭോക്താക്കളെ സ്വീകരിക്കേണ്ടതില്ലെന്ന ബാങ്കിന്റെ തീരുമാനത്തെ തുടര്‍ന്ന് ആറുമാസമായി നിലവിലില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍, അടുത്തമാസം മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്കായി വാതിലുകള്‍ തുറക്കുകയാണെന്നാണ് ബാങ്ക് പറയുന്നത്. അപ്പോഴും ഫസ്റ്റ് ഡയറക്ട് ബോണസ് വാഗ്ദാനം ചെയ്യുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

എന്നാല്‍, സൗജന്യമായി ലഭിക്കുന്ന കാഷ് ബ്രൈബുകള്‍ക്കായി കൊതിക്കുന്നവര്‍ക്ക് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലാന്‍ഡിന്റെയും ലോയ്ഡ്സ് ബാങ്കിന്റെയും ഓഫറുകളുണ്ട്. ഇരു ബാങ്കുകളും 100 പൗണ്ട് വീതമാണ് ബോണസായി വാഗ്ദാനം നല്‍കുന്നത്. മാര്‍ച്ച് മദ്ധ്യത്തിനു ശേഷം ഇതാദ്യമായാണ് മൂന്ന് ബാങ്കുകള്‍ ചുരുങ്ങിയത് 100 പൗണ്ടെങ്കിലും സ്വിച്ച് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ചെയ്യുന്നത്.

ആര്‍ ബി എസ്സ് ആവശ്യപ്പെടുന്നത് അവരുടെ ഫ്രീ സെലക്ട് അല്ലെങ്കില്‍ പ്രതിമാസം 2 പൗണ്ട് റിവാര്‍ഡ് അക്കൗണ്ട് നവംബര്‍ 19 ന് മുന്‍പായി തുറക്കണമെന്നാണ്. പിന്നീട് സ്വിച്ച് ചെയ്യുകയും 1500 പൗണ്ട് പേ ചെയ്യുകയും ചെയ്യുക. അതിനു ശേഷം മൊബൈല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കില്‍ ഡിസംബര്‍ അവസാനത്തോടെ ലോഗ് ഇന്‍ ചെയ്യുക. ജനുവരി 29 ന് ബോണസ് നിങ്ങള്‍ക്ക് ലഭിക്കും.

അതേസമയം ലോയ്ഡ്സിന്റെ വാഗ്ദാനം വരുടെ ക്ലബ് ലോയ്ഡ്സ് അല്ലെങ്കില്‍ ക്ലബ് ലോയ്ഡ്സ് പ്ലാറ്റിനം അക്കൗണ്ടുകളിലേക്ക് നവംബര്‍ 9 ന് മുന്‍പായി സ്വിച്ച് ചെയ്യുന്നവര്‍ക്കായാണ്. ഇതില്‍ ക്ലബ് ലോയ്ഡ്സ് അക്കൗണ്ടില്‍ ഉപഭോക്താവ് പ്രതിമാസം 1,500 പൗണ്ടെങ്കിലും അടച്ചില്ലെങ്കില്‍ 3 പൗണ്ട് പിഴയൊടുക്കേണ്ടി വരും. എന്നല്‍ ക്ലബ് ലോയ്ഡ്സ് പ്ലാറ്റിനത്തില്‍ ഈ പിഴ 21 പൗണ്ടായിരിക്കും. അതേസമയം പ്ലാറ്റിനം അക്കൗണ്ടില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് , ബ്രേക്ക്ഡൗണ്‍ കവര്‍ എന്നിവയുണ്ട്.

ഈ മൂന്നു ബോണസും നേടുവാനായി ഉപഭോക്താക്കള്‍ അവരുടെ നിലവിലുള്ള അക്കൗണ്ട് ആദ്യം ക്ലബ്ബ് ലോയ്ഡ്സിലേക്ക് നവംബര്‍ 9 ന്‍ മുന്‍പായി സ്വിച്ച് ചെയ്യണം. മാത്രമല്ല, 3 പൗണ്ട് പിഴ ഒഴിവാക്കുവാനായി ആവശ്യമായ തുക നല്‍കുകയും വേണം. ലോയ്ഡ്സ് പറയുന്നത് അവര്‍ 10 ദിവസത്തിനുള്ളില്‍ ബോണസ് നല്‍കുമെന്നാണ്. ഈ തുക ലഭിച്ചതിനു ശേഷം എച്ച് എസ് ബി സി അഡ്വാന്‍സിലേക്ക് മാറി 30 ദിവസത്തിനുള്ളില്‍ 125 പൗണ്ട് നേടാനും സാധിക്കും. അതിനു ശേഷം ആര്‍ ബി എസ് സെലക്ടിലേക്ക് സ്വിച്ച് ചെയ്ത് അവിടെ നിന്നും ബോണസ് നേടാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category