1 GBP = 96.00 INR                       

BREAKING NEWS

ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ സൗദി അറേബ്യയും അണുവായുധ രാജ്യമാകും; അണുബോംബ് നിര്‍മ്മിക്കാനാവശ്യമായ യുറേനിയം സൗദി ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്; ഗള്‍ഫിലെ രാജാവാകാനുള്ള മത്സരത്തില്‍ സൗദി ഒരുപടികൂടി മുന്‍പോട്ട് പോകുമ്പോള്‍

Britishmalayali
kz´wteJI³

സൗദി അറേബ്യയില്‍ യുറേനിയത്തിന്റെനിക്ഷേപം ഉണ്ടായേക്കാം എന്ന സൂചനകള്‍ പുറത്തുവന്നു. സൗദിയിലെ യുറേനിയം നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആണവ സഹകരണ കരാറിന്റെ ഭാഗമായി സൗദി അറേബ്യയെ ഇക്കാര്യത്തില്‍ സഹായിക്കുന്നത് ചൈനീസ് ജിയോളജിസ്റ്റുകളാണ്. ഇവരുടെ രഹസ്യ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ ചോര്‍ന്നപ്പോല്‍ സൗദി അറേബ്യ ആണവായുധ നിര്‍മ്മാണവുമായി മുന്നോട്ട് പോവുകയാണെന്ന സംശയത്തിന് ശക്തിവര്‍ദ്ധിച്ചു.

മരുഭൂമിയില്‍ കടുത്ത വേനല്‍ചൂടുപോലും അവഗണിച്ച് ചൈനയില്‍ നിന്നുള്ള ജിയോളനിസ്റ്റുകള്‍ യുറേനിയം ശേഖരങ്ങള്‍ കണ്ടുപിടിക്കാന്‍ കഠിനമായി യത്നിക്കുകയയിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ മദ്ധ്യഭാഗത്തും വടക്ക് പടിഞ്ഞാറന്‍ മേഖലയിലും ഉള്ള മൂന്ന് പ്രധാന നിക്ഷേപങ്ങളില്‍ നിന്നും 90,000 ടണ്‍ യുറേനിയം വരെ ഉദ്പാദിപ്പിക്കാനാവുമെന്ന് അവര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപങ്ങളേ കുറിച്ചും, അത് ഖനനം ചെയ്യുന്നതിന്റെ സാമ്പത്തിക ലാഭത്തേ കുറിച്ചും അറിയുവാന്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ആണവായുധം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള യുറേനിയം അഭ്യന്തര തലത്തില്‍ കണ്ടെത്തുമെന്നും സൗദി അറേബ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആണവ ഇന്ധനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനെ കുറിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അതിന്റെ ഊര്‍ജ്ജസ്രോതസ്സ് വര്‍ദ്ധിപ്പിക്കുവാന്‍ യുറേനിയം ഉപയോഗിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സമ്പന്നമായ സ്രോതസ്സുകള്‍ ഉള്ളപ്പോള്‍ യുറേനിയം സൈനിക ആവശ്യങ്ങള്‍ക്കായും ഉപയോഗിച്ചേക്കാം.

ആണവായുധ നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നു എങ്കില്‍ ആഭ്യന്തര തലത്തില്‍ യൂറേനിയം ഉദ്പാദിപ്പിക്കുന്നതാണ് നല്ലതെന്നാണ് ഒരു മുതിര്‍ന്ന ആണവോര്‍ജ്ജ നയ രൂപീകരണ വിദഗ്ദന്‍ പറഞ്ഞത്. വിദേശങ്ങളില്‍ നിന്നും ശേഖരിക്കുവാന്‍ ശ്രമിച്ചാല്‍ അത് സമാധാന പരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കൂ എന്ന കരാറില്‍ ഒപ്പിടേണ്ടി വന്നേക്കും. ചില ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചാലും അധികം വരുന്നത്ര നിക്ഷേപം സൗദിയില്‍ ഉണ്ടെന്നാണ് ചൈനീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മേഖലയിലെ ഷിയാ മുസ്ലീം രാജ്യമായ ഇറാന്‍ ആണവായുധം കരസ്ഥമാക്കിയ നിലയില്‍ സുന്നി മുസ്ലീം രാഷ്ട്രമായ സൗദിയ്ക്കും ആണവായുധമുണ്ടെങ്കിലെ മേഖലയില്‍ സന്തുലനാവസ്ഥയുണ്ടാകൂ എന്ന് 2018 - സൗദി കിരീടാവകാശി എം ബി എസ് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. ആണവായുധ കരാറില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധാത്തെ ഏറ്റവുമധികം പിന്തുണച്ച രാഷ്ട്രമാണ് സൗദി അറേബ്യ. എന്നാല്‍, ഇന്റര്‍നാഷണല്‍ അറ്റോമിക് എനെര്‍ജി ഏജന്‍സിയുമായി 2005 ല്‍ ഉണ്ടാക്കിയ കരാറനുസരിച്ച് പരിശോധനകള്‍ ഒഴിവാക്കാമെന്നിരിക്കെ, സൗദിയുടെ ആണവ പദ്ധതിക്ക് സുതാര്യത ഉണ്ടാകില്ലെന്നൊരു ന്യുനതയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category