1 GBP = 95.50 INR                       

BREAKING NEWS

'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'യുടെ 'കവിതക്ക് മാത്രമായി ഒരു ദിനം' നാളെ; ഏവര്‍ക്കും കവിതകള്‍ അവതരിപ്പിക്കുവാനും കയ്യടി നേടുവാനും അവസരം

Britishmalayali
kz´wteJI³

വരുന്ന ശനിയാഴ്ച്ച സെപ്തംബര്‍ 19 - ന് ഒരു ദിനം മുഴുവന്‍ ഏവര്‍ക്കും കവിതകള്‍ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ കലാസാഹിത്യ വിഭാഗമായ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'.

കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി ലണ്ടനില്‍ വെച്ച് അനേകം കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'യുടെ 107 മത്തെ വേദിയില്‍ പതിനേഴാമത് നടക്കുന്ന, സൈബര്‍ അവതരണമായ ഈ കൂട്ടായ്മയുടെ 'ഫേസ് ബുക്ക്' തട്ടകത്തിലൂടെയുള്ള - 'ലൈവി'ല്‍ വന്നുള്ള അവതരണങ്ങളാണ് അന്ന് നടക്കുക.

കവിതകള്‍ ആലപിക്കുവാനോ, പാടുവാനോ, ചൊല്ലുവാനോ ഇഷ്ടപ്പെടുന്ന ആര്‍ക്കും ആഗോളതലത്തില്‍ എവിടെയിരുന്നും പങ്കെടുക്കുവാന്‍ സാധിക്കുന്ന പരിപാടിയാണിത്.

ഒരു ദിനം കവിതയ്ക്കു മാത്രമായി മാറ്റിവയ്ക്കുന്ന സെപ്റ്റംബര്‍ 19, ശനിയാഴ്ച കാലത്ത് യു.കെ സമയം 10 മണി ( ഇന്ത്യന്‍ സമയം ഉച്ചക്ക് 2 .30 ) മുതല്‍ പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണി വരെ ഈ കൂട്ടായ്മയുടെ മുഖപുസ്തക തട്ടകത്തില്‍ തത്സമയം വന്ന് ആര്‍ക്കും കവിതകള്‍ അവതരിപ്പിക്കാവുന്നതാണ്.

താല്പര്യമുള്ളവര്‍ https://www.facebook.com/groups/coffeeandpoetry പേജില്‍ ലോഗിന്‍ ചെയ്തശേഷം, ലൈവ് ആയി സ്വന്തം കവിതയോ മറ്റുള്ളവരുടെ കവിതയോ അവതരിപ്പിക്കുക. സ്വയം പരിചയപ്പെടുത്തുക. ചൊല്ലുന്ന കവിത പരിചയപ്പെടുത്തുക. കവിത ചൊല്ലുക. ഓരോ അവതരണങ്ങളും 10 മിനിറ്റിനുള്ളില്‍ ഒതുക്കുവാന്‍ ശ്രമിക്കുക. കവിതകള്‍ കേള്‍ക്കുവാനും ചൊല്ലുവാനും ഇഷ്ടപ്പെടുന്ന ഏവര്‍ക്കും സ്വാഗതം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category