1 GBP = 96.00 INR                       

BREAKING NEWS

സ്വത്തല്ല-സ്വത്വബോധമാണ് പ്രധാനം; ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്

Britishmalayali
സോജി ടി മാത്യു

ലണ്ടന്‍: മലങ്കര സഭ സ്വത്തിനല്ല സ്വത്വബോധത്തിനാണ് അജീവ പ്രാധാന്യം നൽകുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പറഞ്ഞു.

സൂം വഴി നടന്ന കാതോലിക്കേറ്റ് സ്ഥാപന വാര്‍ഷികാഘോഷത്തിന്റെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനതലാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി.

എഡി 52ല്‍ മര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെയും, 1653 ലെ ചരിത്ര പ്രസിദ്ധമായ കൂനന്‍കുരിശ് സത്യത്തിലൂടെ വിദേശ മേല്‍കോയ്മയെ ഉപേക്ഷിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് കാതോലിക്കേറ്റ് സ്ഥാപനമെന്നും അഭിവന്ദ്യ തിരുമേനി പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ് സ്വാഗതവും, വൈദിക സംഘം സെക്രട്ടറി റവ. ഫാ. വര്‍ഗീസ് മാത്യു നന്ദി അര്‍പ്പിക്കുകയും, റവ. ഫാ. റോബിന്‍ വര്‍ഗീസ് പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുകയും, ഭദ്രാസന കൗണ്‍സില്‍ അംഗം സോജി ടി മാത്യു ഭക്തി പ്രമേയം അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് നടന്ന ആഘോഷപരിപാടിക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ആധ്യാത്മിക സംഘടനാ ഭാരവാഹികള്‍, വൈദിക ശ്രേഷ്ഠര്‍ ഭദ്രാസനത്തിലെ വിവിധ ഇടവകജനങ്ങള്‍, ഭദ്രാസന - മലങ്കര അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category