1 GBP = 95.80 INR                       

BREAKING NEWS

കേരളത്തെ ഗുജറാത്താക്കാൻ ബിജെപി ശ്രമം; ജലീൽ രാജിവയ്ക്കാൻ പോകുന്നില്ല; സാക്ഷിയാക്കി വിളിച്ചതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ല; ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; ഗുണ്ടകളെ റിക്രൂട്ട് ചെയ്തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നത്; മന്ത്രിമാരെ അപായപ്പെടുത്താനുള്ള സമരത്തെ ജനങ്ങൾ നേരിടും; ലീഗു നടത്തുന്ന ബിജെപിയുമായി സഖ്യത്തിലാകാനുള്ള ശ്രമം: ജലീലിനെ തള്ളാതെ കോടിയേരി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപിയുടേയും യുഡിഎഫിന്റെയും സമരങ്ങൾ ഇടതു മുന്നണി സർക്കാറിനെ അട്ടിമറിക്കാൻ വേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുണ്ടകളെ റിക്രൂട്ടു ചെയ്തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിനെ ഗുജറാത്താക്കാനാണ് ബിജെപി ശ്രമം. ജലീൽ രാജിവയ്ക്കാൻ പോകുന്നില്ല. സാക്ഷിയാക്കി വിളിച്ചതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ല. ഖുറാൻ കേരളത്തിൽ വിതരണം ചെയ്യാൻ പാടില്ലെന്ന ആർഎസ്എസ് നിലപാടാണോ കുഞ്ഞാലിക്കുട്ടിക്കെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.

ഗുണ്ടകളെ റിക്രൂട്ട് ചെയ്തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നത്. മന്ത്രിമാരെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ സമരത്തെ ജനങ്ങൾ നേരിടും. എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത് ജനങ്ങളാണ്. ആ ജനങ്ങൾ എൽ.ഡി.എഫിന് ഒപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു.ഒരു മതജാതി വിഭാഗ ശക്തികളും വൻകിട കോർപ്പറേറ്റുകളുമാണ് ഈ സമരത്തിന് പിന്നിലെന്നും കോടിയേരി കുറ്റപ്പെടുത്തി.

വലതുപക്ഷ ശക്തികളാണ് ഇടതു സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നത്. നൂറുദിന കർമ്മപരിപാടി യു.ഡി.എഫ് കേന്ദ്രങ്ങൾ അപായപ്പെടുത്താൻ ശ്രമിക്കുകയാണ്. ബിജെപിയല്ല തങ്ങളുടെ ശത്രുവെന്നും സിപിഎം ആണ് ശത്രുവെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ലീഗ് മുന്നണിയുണ്ടാക്കുമെന്നതിന്റെ പരസ്യ പ്രഖ്യാപനമാണിത്. ബിജെപി ശത്രുവല്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് ലീഗ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.മാറാട് കേസ് സിബിഐ ഏറ്റെടുക്കാത്തതും കുഞ്ഞാലിക്കുട്ടിയുടെ ഈ നിലപാടും തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണം.

യു.ഡി.എഫ് ഭരണക്കാലത്ത് നടന്ന ടൈറ്റാനിയം കുംഭകോണം സിബിഐയ്ക്ക് വിട്ടിട്ട് ഒരു കൊല്ലമായി. ടൈറ്റാനിയം കേസ് ഒതുക്കുന്നതും കോൺഗ്രസിന്റെ കേരളത്തിലെ ബിജെപി ചങ്ങാത്തവും തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണം. സിപിഎം വിരുദ്ധ സഖ്യം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇവരെല്ലാം ഒരുമിക്കുന്നത്.കേരളത്തിൽ ഓരോ ദിവസവും ഓരോ കാര്യങ്ങൾ പറഞ്ഞാണ് സമരം നടത്തുന്നത്. പറഞ്ഞ കാര്യങ്ങൾ തന്നെ ഇവർ മാറ്റി പറയുകയാണ്. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഈ സമരങ്ങൾ തുടങ്ങിയത്. എൻ.ഐ.എ ജലീലിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് മുഖം തിരിച്ചിരിക്കുന്ന സമീപനമല്ല എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. യുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.സ്വർണക്കടത്ത് നടത്തിയത് ജലീലാണെന്നുള്ള പ്രചാരണ കോലാഹലം ഇവർ നടത്തി. പിന്നീട് അത് മാറ്റി പ്രോട്ടോക്കോൾ ലംഘനത്തിനായി സമരം. അതുകഴിഞ്ഞ് ഖുറാൻ വിതരണം ചെയ്യുന്നതിനെതിരെയായി സമരം. ഖുറാൻ കൊടുക്കുന്നത് നിയമവിരുദ്ധ പ്രവർത്തനമല്ല. ആർഎസ്എസ് പ്രചാരണത്തിന് കൂട്ടുനിൽക്കുന്നത് എന്തിനാണെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. തന്റെ വീട്ടിൽ ഒരു തരി സ്വർണമില്ലെന്ന് പറയാൻ ആർജവം കാട്ടിയ ജലീലിന് എതിരെയാണ് ഇവിടെ സമരങ്ങൾ നടക്കുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സർക്കാർ തെറ്റായ ഒന്നും നടത്തിയിട്ടില്ല. പൊലീസിനെ സംസ്ഥാനമൊട്ടാകെ ആക്രമിക്കുകയാണ്. ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം. എന്നാൽ അവർക്ക് രക്തസാക്ഷികളെ സൃഷ്ടിച്ച് കേരളത്തിൽ ചോരപ്പുഴ ഒഴുക്കാമെന്ന് അവർ കരുതുന്നുവെന്നും കോടിയേരി ആരോപിച്ചു.എൻഫോഴ്സ്മെന്റ് പലതവണ കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് സിപിഎമ്മിനെക്കാൾ എൻഫോഴ്സ്മെന്റിനെ എതിർത്തത് കോൺഗ്രസാണ്. സ്വർണക്കടത്തിനെ വർഗീയവത്കരിക്കുന്നത് ആർ.എസ്.എസാണ്.

ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാർഹമാണ്. ഇനി സ്വീകരിക്കുന്ന നിലപാട് എൽ.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കും. അവരുടെ നിലപാട് പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും എൽ.ഡി.എഫിൽ ചർച്ച നടക്കുക. ആർ.എസ്.എസുമായി കൂട്ടുകൂടി ജോസ് കെ മാണി പോയ ക്ഷീണം തീർക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. മന്ത്രി പുത്രൻ സ്വപ്നയ്ക്കൊപ്പം നിൽക്കുന്ന ചിത്രം മോർഫിംഗാണ്. മോർഫിങ് ചിത്രങ്ങളൊന്നും ആരും വിശ്വസിക്കില്ല. എല്ലാവരും സ്വന്തം കാര്യം ആലോചിച്ച് വേണം ഈ പ്രവർത്തി ചെയ്യേണ്ടത്. എന്ത് മോർഫിങ് ചിത്രങ്ങൾ വന്നാലും ഞങ്ങളൊക്കെ അത് താങ്ങുമെന്നും നിങ്ങൾക്കെതിരെ വന്നാൽ മാധ്യമപ്രവർത്തകർക്ക് അതൊന്നും താങ്ങാനാകില്ലെന്നും കോടിയേരി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category