1 GBP = 95.50 INR                       

BREAKING NEWS

കൊറോണ വീണ്ടും ബ്രിട്ടനില്‍ ആഞ്ഞടിക്കുന്നു; ഒരു മാസത്തിനകം വീണ്ടും പീക്ക് ലെവലിലേക്ക്; ആറുമാസം കൂടി നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍; അരുതെന്ന് കെഞ്ചി ഋഷി സുനക്; ബ്രിട്ടന്‍ നേരിടുന്നത് വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

പ്രില്‍ മാസത്തിലെ ഇരുണ്ടദിനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബ്രിട്ടനില്‍ വീണ്ടും കോവിഡ് വ്യാപനം കനക്കുന്നു. ഓരോ എട്ടു ദിവസം കഴിയുമ്പോഴും രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. ഇന്നലെ മാത്രം 4,322 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മേയ് മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

വൈറസിന്റെ പ്രത്യുദ്പാദന നിരക്കായ ആര്‍ നിരക്ക് 1.4 എത്തി എന്നാണ് സൂചന. ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഈ ആഴ്ച്ച ഇരട്ടിയായി. രണ്ടാം വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന ഭീതി നിഴലിക്കുമ്പോള്‍ ബ്രിട്ടനെ തുറിച്ച് നോക്കുന്നത് മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. അതേസമയം, രോഗവ്ഹാപനത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും, പഴയതുപോലുള്ള ഒരു ഭീകരാവസ്ഥ ഉണ്ടാകാനിടയില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ലണ്ടനിലും നോര്‍ത്ത് വെസ്റ്റിലുമാണ് രോഗവ്യാപനം കനക്കുന്നത്. വെസ്റ്റ് മിഡ്ലാന്‍ഡ്സും സൗത്ത് വെസ്റ്റുമാണ് രോഗവ്യാപനം ഏറ്റവും കുറവുള്ള മേഖലകള്‍. ഒ എന്‍ എസിന്റെ കണക്കു പ്രകാരം ലണ്ടന്‍ നഗരത്തിലെ 0.2 ശതമാനം ആള്‍ക്കാര്‍ രോഗബാധിതരാണ്. ബ്രിട്ടനില്‍ കൊറോണയുടെ രണ്ടാം വരവിന് ആക്കം വര്‍ദ്ധിക്കുകയാണെന്ന് സൂചിപ്പിച്ച ബോറിസ് ജോണ്‍സണ്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയും ഒരു ആറു മാസക്കാലത്തേക്ക് കൂടി തുടരേണ്ടതായി വന്നേക്കാം എന്നും സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍, കൊറോണ വ്യാപനത്തില്‍ സ്പെയിനിനും ഫ്രാന്‍സിനും ആറാഴ്ച്ച പുറകില്‍ നില്‍ക്കുന്ന ബ്രിട്ടനില്‍ രണ്ടാം വരവ് തീര്‍ച്ചയായും അതിശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശൈത്യകാലം കൂടി വേഗത്തില്‍ അടുത്തുവരുന്നതിനാല്‍ ആശങ്ക ഇനിയും ഏറുകയാണ്. രോഗവ്യാപനത്തിന്റെ ശൃംഖല തകര്‍ക്കുവാന്‍ രണ്ടാഴ്ച്ച കാലത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, പിന്നീട് അത് നീക്കുക, പിന്നെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം വീണ്ടും നടപ്പാക്കുക എന്ന ഒരു രീതി അവലംബിക്കുവാനാണ് സാധ്യത എന്നറിയുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ എന്നു പറയുമ്പോള്‍, വ്യത്യസ്ത കുടുംബങ്ങളില്‍ ഉള്ളവര്‍ തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ഹോസ്പിറ്റാലിറ്റി മേഖലവും വിനോദ കേന്ദ്രങ്ങളും പൂര്‍ണ്ണമായും അടച്ചിടുക അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടും എന്നറിയുന്നു.

അതുപോലെ കൂടുതല്‍ അപകടസാധ്യതയുള്ള വിഭാഗത്തില്‍ പെട്ടവരെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അതായത്, നേരത്തേ രാജ്യത്തെ ജനങ്ങളോട് മുഴുവന്‍ വീടുകളില്‍ ഇരിക്കുവാന്‍ പറഞ്ഞതിനു പകരം, ഇത്തരക്കാര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരിക്കും പുതിയ രീതി. അതേസമയം, തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വന്ന റൂള്‍ ഓഫ് സിക്സ് ജനങ്ങള്‍ പാലിക്കുന്നില്ല എന്നൊരു അഭിപ്രായവും ഡൗണിംഗ് സ്ട്രീറ്റിനുണ്ട്.

ഒരു രണ്ടാം ലോക്ക്ഡൗണ്‍ ഏറ്റവും അവസാനത്തെ പടിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പക്ഷെ നിലവിലുള്ള നടപടികളുടെ ഫലപ്രാപ്തി സസൂക്ഷ്മം വിലയിരുത്തണമെന്നും പറഞ്ഞു. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത് ചാന്‍സലര്‍ ഋഷി സുനക് രംഗത്തെത്തി. തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗം ഒരുവിധം തകര്‍ച്ചയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അതിനെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തേയാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category