1 GBP = 95.50 INR                       

BREAKING NEWS

മൂന്നാഴ്ചയ്ക്കത്തേക്ക് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഇസ്രയേല്‍; മാഡ്രിഡ് നഗരത്തില്‍ വീണ്ടും മെഡിക്കല്‍ ടെന്റുകള്‍ എത്തിയതോടെ സ്‌പെയിനിലെ സ്ഥിതിയും ഗുരുതരം; 13,000 ത്തില്‍ ഏറെ പ്രതിദിന രോഗികളുമായി ഫ്രാന്‍സ് വീണ്ടും കൊറോണ ഹോട്ട്‌സ്‌പോട്ട്; യൂറോപ്പില്‍ ആകെ ഭയം പടരുന്നു

Britishmalayali
kz´wteJI³

യൂറോപ്പിലും ഏഷ്യയുടെ പല ഭാഗങ്ങളിലുമായി കൊറോണയുടെ രണ്ടാം വരവ് കനക്കുമ്പോള്‍ കൈയ്യില്‍ കരുതിവച്ച ആയുധങ്ങളൊന്നും മതിയാകില്ല ഈ കുഞ്ഞന്‍ വൈറസിനെ നേരിടാനെന്ന സത്യം തിരിച്ചറിയുകയാണ് ഭരണകൂടങ്ങള്‍. ലോക സമ്പദ്ഘടനയെ തെന്നെ തകര്‍ത്തെറിഞ്ഞ കോവിഡ് 19, തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ കൈകാലിട്ടടിക്കുന്ന ലോകത്തേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തുകയാണ്. കര്‍ശന നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഒക്കെയായി വൈറസിന്റെ ആക്രമണത്തില്‍ നിന്നും പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികളെടുക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.

മൂന്നാഴ്ച്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണുമായി ഇസ്രയേല്‍
അനിശ്ചിതത്വവും കിടമത്സരങ്ങളുമായി ഭരണകൂടം ഏതാണ്ട് സ്തംഭനാവസ്ഥയിലായിരിക്കുന്ന ഇസ്രയേലില്‍ കഴിഞ്ഞ മാസങ്ങളായി രോഗവ്യാപനതോത് ക്രമമായി ഉയരുകയാണ്. കാര്യക്ഷമമായ നടപടികളൊന്നും കൈക്കൊള്ളാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അവസാന ആശ്രയം എന്ന നിലയില്‍ മൂന്നാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. തദ്ദേശ സമയം ഇന്നുച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണില്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടതായി വരും. മാത്രമല്ല, പൗരന്മാരുടെ യാത്രയ്ക്കും കൂട്ടം ചേരുന്നതിനും കര്‍ശന നിയന്ത്രണങ്ങളും കൊണ്ടുവരും.

യഹൂദന്മാരുടെ പ്രധാന ഉത്സകാലത്തോടനുബന്ധിച്ചാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. റോഷ്, ഹഷാന, യോം കിപ്പൂര്‍ ഒഴിവു കാലങ്ങളിലാണ് ജനങ്ങള്‍ വലിയതോതില്‍ കൂട്ടം ചേരുന്നതും ബന്ധുഗൃഹങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തുന്നതും. വലിയകൂട്ടം ജനങ്ങള്‍ ഒത്തു ചേരുന്ന കൂട്ടപ്രാര്‍ത്ഥനകളും ഈ ദിവസങ്ങളില്‍ നടക്കാറുണ്ട്. ആശുപത്രികള്‍ നിറഞ്ഞു കവിയാതിരിക്കാന്‍, ഒരുപക്ഷെ ഇതിലും കര്‍ശനമായ നിയന്ത്രണങ്ങളും കൊണ്ടുവന്നേക്കാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു വാഴാഴ്ച്ച പ്രസ്താവിച്ചു.

നിലവില്‍ 46,000 സജീവ കേസുകളാണ് ഇസ്രയേലില്‍ ഉള്ളത്. അതില്‍ 577 പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ അവരുടെ താമസസ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിക്കപ്പുറം യാത്രചെയ്യുവാന്‍ പാടില്ല. അതേസമയം, മരുന്നുകള്‍ വാങ്ങുവാന്‍, പൊതുജനങ്ങള്‍ക്ക് മുന്നില്‍ അടച്ചിട്ടിരിക്കുന്ന ഒരു സ്ഥാപനത്തില്‍ ജോലിക്ക് പോവുക, പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുക, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ഭക്ഷണം വാങ്ങുന്നതിന് പോവുക തുടങ്ങിയ കാര്യങ്ങളില്‍ ഈ നിയന്ത്രണത്തിന് ഇളവുകളുണ്ട്.

രോഗവ്യാപനം ആരംഭിച്ചതില്‍ പിന്നെ ഇതുവരെ 1,75,000 പേര്‍ക്കാണ് ഇസ്രയേലില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 1,169 പേര്‍ മരണമടയുകയും ചെയ്തു. ഇപ്പോള്‍ പ്രതിദിനം 5000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതിശീര്‍ഷാനുപാതത്തില്‍ ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.

കൊറോണയുടെ വരവിനെ തുടര്‍ന്ന് ആദ്യമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രയേല്‍. അതിന്റെ ഫലമായി രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാനും കഴിഞ്ഞു. കഴിഞ്ഞ മേയ് മാസത്തില്‍ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമായിരുന്നു ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍, ഈ ലോക്ക്ഡൗണിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടതായി വന്നു. സാമ്പത്തിക തകര്‍ച്ച അഭിമുഖീകരിക്കുന്ന സമയത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം സാവധാനത്തില്‍ ശക്തിപ്രാപിക്കാന്‍ തുടങ്ങുകയായിരുന്നു.

രോഗവ്യാപനം കനക്കുന്നതിന്റെ സൂചനയുമായി മാഡ്രിഡ് തെരുവുകളില്‍ മെഡിക്കല്‍ ടെന്റുകള്‍ തിരിച്ചെത്തുന്നു
സ്പെയിനില്‍ കൊറോണയുടെ രണ്ടാംവരവിന് ആക്കം വര്‍ദ്ധിച്ചതോടെ തെരുവുകളില്‍ നിന്നും അപ്രത്യക്ഷമായ താത്ക്കാലിക മെഡിക്കല്‍ ടെന്റുകള്‍ തിരിച്ചെത്താന്‍ തുടങ്ങി. 10 പേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്, വാതിപ്പുറസ്ഥലങ്ങളിലെ പുകവലി നിരോധനം, നഗരത്തിലെ രാത്രി ജീവിതത്തിന്കര്‍ശന നിരോധനം തുടങ്ങിയ നടപടികള്‍ നിലവിലിരുന്നിട്ടുകൂടി മാഡ്രിഡില്‍ കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജനങ്ങള്‍ സ്വയം പ്രതിരോധത്തിന് തയ്യാറാകാത്തതും, കോണ്ടാക്ട് ട്രേസിംഗ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതുമാണ് ഇപ്പോള്‍ രോഗവ്യാപനം ശക്തികൂടാന്‍ കാരണമായി പറയുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് നഗര അധികൃതര്‍ അറിയിച്ചു. ഇതില്‍ പ്രാദേശിക ലോക്ക്ഡൗണുകളും, യാത്രാ നിയന്ത്രണങ്ങളും ഉള്‍പെട്ടേക്കാം. എന്നാല്‍ അതൊന്നും കൊറോണയുടെ രണ്ടാം വരവിനെ തടയാന്‍ മതിയാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തന്നെ ആവശ്യമായി വന്നേക്കാവുന്ന തരത്തിലുള്ള സമൂഹവ്യാപനം മാഡ്രിഡില്‍ നടന്നുകഴിഞ്ഞിരിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. കൂടുതല്‍ ത്വരിതനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ എല്ലാം കൈവിട്ടുപോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ നഗരത്തില്‍ നിന്നും വൈറസ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

വെള്ളിയാഴ്ച്ച 5,100 പുതിയ കേസുകളാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുന്‍പിലത്തെ ദിവസത്തേക്കാള്‍ 200 എണ്ണം കൂടുതലാണിത്. വിവിധ ആശുപത്രികള്‍ ചികിത്സയുമായി രംഗത്തുണ്ടെങ്കിലും, ഇപ്പോഴും സമ്പത്തിക ഭദ്രത കൈവരിച്ചിട്ടില്ലാത്ത പ്രൈമറി കെയര്‍ സെന്ററുകളും ഹെല്‍ത്ത് സെന്ററുകളുംതന്നെയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ദിവസേന ആയിരക്കണക്കിന് പരിശോധനകളാണ് ഇവിടങ്ങളില്‍ നടത്തുന്നത്. മത്രമല്ല, രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതും ഇവര്‍ തന്നെയാണ്.

ഒരൊറ്റ ദിവസം 13,000 പുതിയ കോവിഡ് രോഗികളുമായി ഫ്രാന്‍സ്
കൊറോണയുടെ ആദ്യവരവില്‍ ഏറെ ദുരിതമനുഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. എന്നാല്‍, അക്കാലത്തുപോലും ഉണ്ടാകാത്തത്ര ശക്തമായാണ് രണ്ടാം വരവില്‍ കൊറോണ ഫ്രാന്‍സിനെ ആക്രമിക്കുന്നത്. ആദ്യ വരവിനെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ പോലും ഉണ്ടാകാത്ത, പ്രതിദിനം പുതിയ 13,000 കേസുകള്‍ എന്ന രീതിയിലേക്ക് കുതിക്കുകയാണ് ഫ്രാന്‍സ്.

13,215 പുതിയ കേസുകളും 154 മരണങ്ങളുമാണ് വെള്ളിയാഴ്ച്ച ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കിലെത്തിയ ഫാന്‍സില്‍ ഇന്നലെ രേഖപ്പെടുത്തിയത് കഴിഞ്ഞ നാലു മാസത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്കൂടിയാണ്. ഇത്രയൊക്കെ കാര്യങ്ങള്‍ കൈവിട്ടുപോയിട്ടും ഇനിയൊരിക്കല്‍ കൂടി രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നതു പോലുമില്ലെന്നതാണ് അതിശയകരം.

അമേരിക്കയും ഇന്ത്യയും ബ്രസീലും ഇപ്പോഴും കോവിഡിനെ നിയന്ത്രിക്കാന്‍ കഷ്ടപ്പെടുമ്പോഴാണ്, ആദ്യ വരവില്‍ കൊറോണയെ ഒരുവിധം നിയന്ത്രിക്കാന്‍ കഴിഞ്ഞ രാജ്യങ്ങള്‍ രണ്ടാം വരവിന്റെ ഭീഷണിയിലാകുന്നത്. ഉത്തരാര്‍ദ്ധഗോളത്തില്‍ കൊറോണയുടെ രണ്ടാം താണ്ഡവം ആരംഭിച്ചതോടെ യൂറോപ്യന്‍ ഭൂഖണ്ഡം ഏതാണ്ട് മുഴുവനും ഭീതിയുടെ നിഴലിലായിരിക്കുകയാണ്.

യൂറോപ്പിന് പുറത്ത് ഇസ്രയേലാണ് കൊറോണയെ രണ്ടാം വരവിന്റെ ഭീഷണി നേരിടുന്ന പ്രധാന രാജ്യം. ആഫ്രിക്കയിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയില്‍ തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category