1 GBP = 95.50 INR                       

BREAKING NEWS

ഗംഭീര ആഘോഷങ്ങളില്ലാതെ ദീപാവലിയും ക്രിസ്മസും കടന്നു പോകും; എന്നു കരുതി വീടുകളിലേക്ക് ആളുകളെ ക്ഷണിക്കാന്‍ നില്‍ക്കേണ്ടാ.. ആരെങ്കിലും പൊലീസിനെ അറിയിച്ചാല്‍ പിഴ 3200 പൗണ്ട് വരെ; ബ്രിട്ടനില്‍ വീണ്ടും കോവിഡ് വിളയാട്ടം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ത്യയ്ക്കു വെളിയിലെ ഏറ്റവും വലിയ ദീപാവലി ആഘോഷം നടക്കുന്ന ലെസ്റ്ററില്‍ ഇക്കുറി ദീപാവലിയും പിന്നാലെ എത്തുന്ന ക്രിസ്മസും ആഘോഷങ്ങളില്ലാതെ തന്നെ കടന്നു പോകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രണ്ടാം കോവിഡ് വ്യാപനം ഉറപ്പാക്കി ദിനംപ്രതി 3000 ലേറെ രോഗികളുടെ വരവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ദീപാവലി ആഘോഷം പേരിനു പോലും വേണ്ടെന്നു സംഘാടകരും പ്രാദേശിക കൗണ്‍സിലും തീരുമാനിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവര്‍ക്കു പുറമെ വിദേശ നാടുകളില്‍ നിന്നുള്ളവര്‍ പോലും എത്തുന്ന ദീപാവലി അടുത്ത കാലത്തായി മിഡ്ലാന്‍ഡ്സിലെ ഏറ്റവും ജനപ്രിയ പരിപാടിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. എന്നാല്‍ ജനക്കൂട്ടം തടിച്ചു കൂടുന്ന ഒരു ചടങ്ങും അനുവദനീയമല്ല എന്നുറപ്പായപ്പോള്‍ ഇക്കൊല്ലം ആഘോഷം വേണ്ടെന്നു വ്യക്തമാക്കുക ആയിരുന്നു സംഘാടകര്‍.

ക്രിസ്മസ് കാലത്തു കുട്ടികള്‍ക്ക് നല്‍കിയിരുന്ന പാന്റോമൈന്‍ ഷോകളും മറ്റും രാജ്യമൊട്ടാകെ റദ്ദാക്കി കഴിഞ്ഞു. വീടുകളില്‍ പോലും ആറു പേരില്‍ കൂടുതല്‍ അതിഥികളായി ഉണ്ടാകരുത് എന്ന നിര്‍ദേശം ക്രിസ്മസ് കാലത്തും തുടരാനാണിട. ഇതോടെ കൂടുതല്‍ കച്ചവട ശൃംഖലകളുടെ തകര്‍ച്ച കൂടിയും ബ്രിട്ടന്‍ കാണേണ്ടി വരികയാണ്.

ആഘോഷങ്ങളൊന്നും ഇല്ലെന്നു കരുതി അതിഥികളെ വീടുകളിലേക്ക് വിളിച്ച് സല്‍ക്കരിക്കാന്‍ ശ്രമിച്ചാലും പണി കിട്ടുമെന്ന് ഉറപ്പാണ്. അയല്‍വാസികളോ വഴിപോക്കരോ അങ്ങനെ ആരെങ്കിലും നിങ്ങളുടെ വീട്ടിലെ ആള്‍ക്കൂട്ടം കണ്ട് പൊലീസിനെ വിളിച്ച് അറിയിച്ചാല്‍  3200 പൗണ്ട് വരെയാണ് പിഴ നല്‍കേണ്ടി വരിക. അതിനാല്‍ അങ്ങനെയൊരു സാഹസികതയ്ക്കും ശ്രമിക്കാതിരിക്കുന്നതാണ് ഏറ്റവും ബുദ്ധി.

അതിനിടെ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഇതുവരെ നിയന്ത്രണത്തില്‍ നിന്നിരുന്ന കോവിഡ് ടെസ്റ്റുകളും ചികിത്സയും ഒക്കെ അവതാളത്തിലായി തുടങ്ങുകയാണ്. ഇപോള്‍ കോവിഡ് രോഗം എന്ന സംശയത്തില്‍ ഫോണില്‍ വിളിച്ചാല്‍ നീണ്ട ക്യൂ നിന്നാല്‍ മാത്രമേ നിര്‍ദേശങ്ങള്‍ ലഭിക്കൂ. പലര്‍ക്കും വീടിന്റെ തൊട്ടടുത്ത് ടെസ്റ്റിംഗ് സെന്റര്‍ ഉണ്ടായിട്ടും അമ്പതു മൈല്‍ ദൂരെയാണ് പരിശോധനയ്ക്ക് അയക്കുന്നത് എന്ന പരാതിയും ഉയരുന്നുണ്ട്. മാത്രമല്ല നേരത്തെ വീടുകളില്‍ അയച്ചു കൊടുത്തിരുന്ന ടെസ്റ്റ് കിറ്റ് വിതരണം ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തന്നെ ആശങ്ക അറിയിച്ചു കഴിഞ്ഞു.

ബിസിനസ് തിരികെ പിടിക്കാന്‍ സര്‍ക്കര്‍ നടത്തിയ ഈറ്റ് ഔട്ട് പ്രോഗ്രാം, വേനല്‍ക്കാല വിനോദങ്ങള്‍, സ്‌കൂള്‍ തുറക്കല്‍ തുടങ്ങി ജനം തമ്മില്‍ കണ്ടുമുട്ടുന്ന ഒട്ടേറെ ഘടകങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് രണ്ടാം വൈറസ് വ്യാപനം അതിശക്തമാകാന്‍ കാരണമായത്. ജനുവരി അവസാന വാരം യുകെയില്‍ കോവിഡ് എത്തിയെങ്കിലും ശക്തമായ നടപടികള്‍ സ്വീകരിച്ചത് മാര്‍ച്ച് മാസം 23 നു മാത്രമായിരുന്നു . ഈ സമയം കൊണ്ട് രോഗം എത്താവുന്നതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ എവിടെ പാളിച്ച ഉണ്ടായെന്ന് വ്യക്തമാക്കി രണ്ടാം വരവില്‍ വൈറസിനെ പടിക്കു പുറത്തു നിര്‍ത്തണം എന്ന ആഗ്രഹമാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റേതായി പറയപ്പെടുന്നത്.

കോവിഡിന്റെ രണ്ടാം വരവില്‍ ആദ്യം രോഗവ്യാപനം ഉണ്ടായ ലെസ്റ്ററില്‍ നിന്നും പിന്നീട് അതിവേഗമാണ് മറ്റു പട്ടണങ്ങളിലേക്കു പടര്‍ന്നത്. ഇക്കൂട്ടത്തില്‍ മാഞ്ചസ്റ്റര്‍, ബിര്‍മിങ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ബ്ലാക്‌ബേണ്‍, പ്രെസ്റ്റന്‍, ബോള്‍ട്ടന്‍ എന്നിവിടങ്ങളില്‍ ഒക്കെ നൂറുകണക്കിന് കോവിഡ് രോഗികളാണ് പുതുതായി എത്തിയത്. ഈ രോഗവ്യാപനം സര്‍ക്കാരിന്റെ ഈറ്റ് ഔട്ട്, സ്‌കൂള്‍ തുറക്കല്‍ എന്നിവയോടൊപ്പം ചേര്‍ന്നപ്പോളാണ് രണ്ടാം കോവിഡിന് യുകെ ഇപ്പോള്‍ സാക്ഷിയാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category