1 GBP = 95.50 INR                       

BREAKING NEWS

നിങ്ങള്‍ വീടുവില്‍ക്കാന്‍ ആഗ്രഹിക്കുന്ന മലയാളിയാണോ? എങ്കില്‍ ഒരാഴ്ചയ്ക്കകം വിപണിയില്‍ വീടിടുക; സെപ്റ്റംബര്‍ 26നു മുന്‍പ് വീട് വില്‍പ്പനക്ക് വച്ചാലുള്ള ഗുണങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേയുടെ മെച്ചം അനുഭവിച്ചുകൊണ്ട് വീടു വില്‍ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ വരുന്ന സെപ്റ്റംബര്‍ 26 ന് മുന്‍പായി വീട് വിപണിയില്‍ എത്തിക്കുക. പുതിയ വീട് വാങ്ങുന്നവര്‍ക്ക് 15,000 പൗണ്ട് വരെ ലാഭിക്കാവുന്ന ഡ്യുട്ടി ഇളവ് പ്രഖ്യാപിച്ചതില്‍ പിന്നെ വിപണിയില്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിട്ടുള്‍ലത്. എന്നാല്‍ കൊറോണ പ്രതിസന്ധിമൂലം വില്‍ക്കുന്നവരും വാങ്ങുന്നവരും വില്‍പന പൂര്‍ത്തിയാക്കുവാന്‍ കൂടുതല്‍ സമയമെടുക്കേണ്ടതായി വരും.

വില്പന അല്ലെങ്കില്‍ വാങ്ങല്‍ പൂര്‍ത്തിയാക്കുവാനുള്ള പ്രക്രിയയില്‍ ആദ്യത്തെ പടി ഒരു എസ്റ്റേറ്റ് ഏജന്റിനെ കണ്ടെത്തുക എന്നതാണ്. മൂന്നോ നാലോ ഏജന്റുമാരെ കണ്ടെത്തി നിങ്ങളുടെ വീടിന്റെ മൂല്യം നിര്‍ണ്ണയിക്കാന്‍ ആവശ്യപ്പെടുക. ഇത് അവരുടെ പ്രൊഫഷണലിസം, ആശയ വിനിമയത്തിലെ കഴിവ്, അറിവ് എന്നിവ പരീക്ഷിച്ചറിയുവാനുള്ള അവസരം കൂടിയാണ്. അതിനുശേഷം യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു വില നിശ്ചയിക്കുക. വാങ്ങുന്നവര്‍ സ്റ്റാമ്പ് ഡ്യുട്ടിക്ക് പണം മുടക്കേണ്ടതില്ല എന്നതിനാല്‍ കൂടുതല്‍ വില ചോദിക്കാതിരിക്കുക.

അതിനു ശേഷം വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിങ്ങളുടെ വീടിന്റെ വിവിധ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി കാണുവാനുള്ള സൗകര്യമൊരുക്കുക. കാഴ്ച്ചയില്‍ സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തുവാന്‍ ഫര്‍ണിച്ചറുകള്‍ ആവശ്യമെങ്കില്‍ പുനക്രമീകരിക്കുക. മാത്രമല്ല, ഏജന്റുമാര്‍ വാങ്ങുവാന്‍ എത്തിയവരെ വീടുകാണിക്കാന്‍ കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ പുറത്തുണ്ടെന്ന് ഉറപ്പുവരുത്തുക.ആവശ്യമായ രേഖകളെല്ലാം കൃത്യമായി തയ്യാറാക്കി വയ്ക്കുക. ഒരു മികച്ച സോളിസ്റ്ററുമായി ബന്ധപ്പെട്ട് ഇത് ചെയ്യാവുന്നതാണ്.

കോവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പല സ്ഥലങ്ങളിലും പ്രാദേശിക ലോക്ക്ഡൗണുകള്‍ നിലവിലുണ്ട്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുവാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വീട് വില്പന പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തേക്കും. ഡ്യുട്ടി ഇളവ് നിലവില്‍ മാര്‍ച്ച് 31 വരെയാണ് ഇത് നീട്ടുവാനുള്ള സാധ്യതയുമില്ല. അതുകൊണ്ട് തന്നെ വീടു വില്പനയില്‍ വരുന്ന കാലതാമസം മുന്‍കൂട്ടി കാണേണ്ടതുണ്ട്.

ഇനിയൊരുകാര്യം, കൊറോണയുടെ രണ്ടാം വരവ് കനക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു എന്നതാണ്. അവസാനത്തെ ഓപ്ഷന്‍ ആണെങ്കില്‍ കൂടി മറ്റൊരു രാജ്യവ്യാപകമായ ലോക്ക്ഡൗണിനും സാധ്യതയുണ്ട്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുവാനും സാധ്യതയുണ്ട്. ഒരു രണ്ടാം ലോക്ക്ഡൗണ്‍ എന്നുപറഞ്ഞാല്‍ ഇനിയും സമ്പദ്ഘടന കൂടുതല്‍ തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരും എന്നര്‍ത്ഥം. അത്തരമൊരു സാഹചര്യത്തില്‍ വീടുകള്‍ വാങ്ങുവാന്‍ കഴിവുള്ളവരുടെ എണ്ണവും കുറഞ്ഞേക്കാം.

ല്‍ന്നം അധികമായിരിക്കുകയും, ആവശ്യക്കാര്‍ കുറയുകയും ചെയ്യുമ്പോള്‍ വസ്തുക്കളുടെ വില ഇടിയും എന്നത് ഏതൊരു വിപണിയുടേയും സ്വാഭാവിക നിയമമാണ് അതിനാല്‍ തന്നെ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണം കുറഞ്ഞാല്‍ ഒരുപക്ഷെ ഇപ്പോള്‍ ലഭിക്കാവുന്ന വില ലഭിച്ചു എന്നു വരില്ല. ഇതെല്ലാം ഒഴിവാക്കുവാന്‍, നിങ്ങള്‍ വീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ അത് വിപണിയില്‍ എത്തിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category