1 GBP = 102.00 INR                       

BREAKING NEWS

8600 പൗണ്ട് ശേഖരിച്ച് ഓണം അപ്പീല്‍ അവസാ നിച്ചപ്പോള്‍ ഒന്നേകാല്‍ ലക്ഷം വെച്ച് കേരളത്തിലെ ആറ് പേര്‍ക്ക്; 500പൗണ്ട് അവശനായി ആശുപത്രിയിലായ ക്രോയ്‌ഡോണ്‍ സ്വദേശിക്ക്

Britishmalayali
kz´wteJI³

ക്കഴിഞ്ഞ ഓണക്കാലത്ത് ബ്രിട്ടനിലെ ഉദാരമതികളായ 137 പേര്‍ ഒന്നിച്ച് സഹായിച്ചപ്പോള്‍ വിവിധ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കുന്ന എഴു കുടുംബങ്ങളുടെ കണ്ണുനീരാണ് തുടച്ചു മാറ്റാനായത്. ചിലര്‍ സാമ്പത്തികമായി സഹായിച്ചപ്പോള്‍ മറ്റു നിരവധിയാളുകള്‍ വിര്‍ജിന്‍മണി ലിങ്കും ന്യൂസുമൊക്കെ ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിച്ചുകൊണ്ട് സഹകരിച്ചു.

അദൃശ്യനായ അപ്പാപ്പയുടെ 1111 പൗണ്ടടക്കം 110 പേര് വിര്‍ജിന്‍ മണി വഴി 5,962 പൗണ്ട് സംഭാവന നല്‍കിയപ്പോള്‍ സര്‍ക്കാരിന്റെ 1,127.75 പൗണ്ട് ഉള്‍പ്പെടെ ആ തുക 7,089.75 പൗണ്ടായി വര്‍ദ്ധിച്ചു. 27 സുമനസ്സുകള്‍ ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 1540 പൗണ്ട് കൂടി നല്‍കിയപ്പോള്‍ മൊത്തം അപ്പീല്‍ തുക 8,629.75 പൗണ്ടായി മാറി. 86.04 പൗണ്ട് വിര്‍ജിന്‍മണിയുടെ കമ്മീഷനും മറ്റ് ഫീസും കുറച്ച് 8,543.71 പൗണ്ടാണ് മൊത്തം വിതരണത്തിന് ലഭിച്ചത്. 56.29 പൗണ്ട് ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നുമെടുത്ത് 8600 പൗണ്ടെന്ന റൗണ്ട്ഫിഗറില്‍ ഈ തുക എത്തിക്കുകയായിരുന്നു.

സാധാരണ ഗതിയില്‍ വിര്‍ജിന്‍മണിയുടെ ഹാന്‍ഡ്‌ലിങ് ഫീസും കമ്മീഷനുമായി 4.5% സംഭാവന നല്‍കുന്ന തുകയില്‍ നിന്നും എടുക്കേണ്ടതാണ്. പക്ഷേ, സംഭാവന നല്‍കിയവരില്‍ ഭൂരിഭാഗവും ഈ ഫീസുകള്‍ വെവ്വേറെ നല്‍കിയത് കൊണ്ടാണ് വെറും 86.04 പൗണ്ടായി ചുരുങ്ങിയത്. അതായത് 4.5% ശതമാനം കമ്മീഷന്‍/ ഹാന്‍ഡ്‌ലിങ് ഫീസനുസരിച്ച് പോകേണ്ട മൊത്തം 268.29 പൗണ്ടില്‍ നിന്നും വെറും 1.44% ആയ 86.04 മാത്രമാണ് സംഭാവനകളില്‍ നിന്നും പോയത്. 182.25 പൗണ്ടോളം ഇങ്ങനെ തന്നെ വേറെ ലഭിക്കുകയുണ്ടായി. ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഔദ്യോഗികമായി അപ്പീല്‍ നടന്നത്. തുടര്‍ന്ന് ഇന്നലെ വരെയുള്ള സംഭാവനകള്‍ ഉള്‍പ്പെടുത്തിയും കൃത്യമായ വിര്‍ജിന്‍ മണിയുടെ റിപ്പോര്‍ട്ടും ലഭിച്ചത് അനുസരിച്ചുള്ള കണക്കുകളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.

ഇതില്‍ നിന്നും ലണ്ടനടുത്ത് ക്രോയ്‌ഡോണില്‍ അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി മാര്‍ട്ടിന്‍ സാല്‍വരിയ്ക്കു 500 പൗണ്ട് നല്‍കുവാന്‍ ഫൗണ്ടേഷന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ബാക്കി വരുന്ന 8100 പൗണ്ട് അവശേഷിച്ചിരിക്കുന്ന ആറ് അപേക്ഷകര്‍ക്ക് 1350 പൗണ്ട് വീതം തുല്യമായി നല്‍കുന്നതാണ്. മുണ്ടക്കയം എരുമേലി സ്വദേശി അഞ്ജന സന്തോഷ്, മൂവാറ്റുപുഴ സ്വദേശി എല്‍ദോസ് പോള്‍, കുട്ടനാടുകാരന്‍ മജോ തോമസ്, ആലപ്പുഴ തുറവൂര്‍ സ്വദേശി ജോസഫ്, പാലാ ഏഴാച്ചേരി നിവാസി മോഹന്‍ദാസ്, കാഞ്ഞിരപ്പള്ളിയിലുള്ള ജെറോണ്‍ ഷാന്റി എന്നിവരാണ് അവര്‍.

തുടക്കത്തില്‍ ആകെ ഏഴ് അപേക്ഷകളാണ് ഈ അപ്പീലില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും അസുഖബാധിതയായി ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിനി ആഷ്‌ന ജോളിയുടെ അപ്രതീക്ഷിത വിയോഗം മൂലം അവര്‍ക്കുള്ള സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് കുടുംബങ്ങള്‍ അറിയിച്ചതനുസരിച്ച് ആറു പേരായി ചുരുങ്ങുകയായിരുന്നു. തുക കേരളത്തില്‍ വിതരണം ചെയ്യുന്ന തീയതി, സമയം, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ അപേക്ഷകരെ പിന്നീട് നേരിട്ട് അറിയിക്കുന്നതാണ്.

ഈ അപ്പീലിലേയ്ക്ക് സഹായിച്ച എല്ലാ യുകെ മലയാളികളോടും കൂട്ടായ്മകളോടും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി. ഈ അപ്പീലിലേയ്ക്ക് വരുന്ന തുടര്‍ സംഭാവനകള്‍ ചാരിറ്റിയുടെ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്‌മെന്റുകള്‍ ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category