1 GBP = 94.70 INR                       

BREAKING NEWS

ഭാമയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ അന്ന് ദിലീപ് എത്തിയത് കാവ്യാമാധവനൊപ്പം; ആശംസകള്‍ നേര്‍ന്നത് കെട്ടിപിടിച്ച് പിണക്കങ്ങള്‍ ഇല്ലെന്ന സന്ദേശം നല്‍കി; മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കര്‍മ... ഭാവനയും ഇന്‍സ്റ്റാഗ്രാമില്‍ നിറയ്ക്കുന്നത് അട്ടിമറിയിലെ പ്രതിഷേധമോ? ആഷിഖ് അബുവും റീമയും രമ്യയും രേവതിയും ചര്‍ച്ചയാക്കുന്നതും സിദ്ദിഖിന്റേയും ഭാമയുടേയും കൂറുമാറ്റം

Britishmalayali
kz´wteJI³

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയെന്ന വികാരം പങ്കുവച്ച് സിനിമാക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് കോടതിയിലെ അട്ടിമറിയാണ്. നടന്ന ക്രൂരതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണ്. അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. അതിരഹസ്യ വിചാരണയാണ് നടിയ ആക്രമിച്ച കേസില്‍ നടക്കുന്നത്. ഇതിലെ വിചാരണയില്‍ പ്രതിയായ ദിലീപിന് അനുകൂലമായി ഭാമയും സിദ്ദിഖും മാറിയെന്ന സൂചനയാണ് ആഷിഖ് അബു പങ്കുവയ്ക്കുന്നത്.

ആഷിഖ് അബുവിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ റീമാ കല്ലിങ്കലും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയിലെ രേവതിയും രമ്യാ നമ്പീശനും സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായെത്തി. ഭാവനയുടെ സോഷ്യല്‍ മീഡിയാ പ്രതികരണവും ചര്‍ച്ചയാകുന്നുണ്ട്. വിചാരണയില്‍ സിനിമാക്കാര്‍ കൂറുമാറുന്ന എന്ന സൂചനയാണ് ഈ പോസ്റ്റുകളിലുള്ളത്. ഇതോടെ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുകയാണ്. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്ന് റിമ കുറിച്ചു. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

ഭാമയുടെ വിവാഹ റിസപ്ഷനനില്‍ ദിലീപും കാവ്യാ മാധവനും പങ്കെടുത്തിരുന്നു. ഭാമയെ കാവ്യ കെട്ടിപിടിച്ചാണ് അന്ന് സന്തോഷം പങ്കുവച്ചത് അന്ന് മുതല്‍ തന്നെ ഭാമയുടെ കൂറുമാറ്റം സിനിമാ മേഖല ചര്‍ച്ച ചെയ്തിരുന്നു. ഇതിനെ സാക്ഷിയെ സ്വാധീനിക്കാനുള്ള ഗൂഡ നീക്കവുമായും വിലയിരുത്തി. അതെല്ലാം സംഭവിച്ചുവെന്നു വേണം ആഷിഖ് അബു അടക്കമുള്ളവരുടെ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാന്‍. മലയാളവും കടന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മുഴുവന്‍ സമ്പാദിച്ച അഭിനേത്രിയാണ് ഭാവന. ഭാവനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും സജീവ ചര്‍ച്ചയാണ്.

'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കര്‍മ'.. എന്നാണ് ഭാവന ഇന്‍സ്റ്റാ?ഗ്രാമില്‍ കുറിച്ചത്.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല. നടന്ന ക്രൂരതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം

രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സത്യം വേദനിപ്പിക്കും, എന്നാല്‍ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോള്‍ എങ്ങിനെ ചതിക്കാന്‍ തോന്നുന്നു. ഈ പോരാട്ടം യാഥാര്‍ഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും പോരാട്ടം തുടരും.. അവള്‍ക്കൊപ്പം....

റിമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
അതിജീവിച്ചയാളുടെ കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ അവള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളപ്പോള്‍ അവസാന നിമിഷം എതിരായത് വേദനാജനകമാണ്. ഈ വ്യവസായത്തിന്റെ അധികാര സമവാക്യത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തില്‍ ഇരകളാണെന്ന് നമുക്കറിയാം, അപ്പോഴും അത് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നു.

നാലു പേര്‍ അവരുടെ പ്രസ്താവന മാറ്റിയത് ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദീഖ്, ഭാമ ഇപ്പോഴും എണ്ണി കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ അത് നാണക്കേടാണ്.

Shame. Deeply hurt that colleagues who stood by the survivor have turned hostile in the last minute when she needed...

രേവതിയുടെ കുറിപ്പ് വായിക്കാം
സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു 'സ്ത്രീ'യുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലര്‍. ഏറെ പ്രശസ്തമായതും, എന്നാല്‍ ഇന്ന് ചര്‍ച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ.

എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകള്‍ക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവര്‍ക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നല്‍കി എന്ന പേരില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ ആരും മനസിലാക്കുന്നില്ല.

It's sad that we can't trust our own colleagues in the film industry. So many years of work, so many projects, but when...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category