1 GBP = 94.70 INR                       

BREAKING NEWS

ബൈക്കോടിച്ചത് ലൈസന്‍സ് ഇല്ലാതെ; സൈലന്‍സറിന് രൂപമാറ്റം വരുത്തി; നമ്പര്‍ പ്ലേറ്റിനു പകരം ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരുന്നത് അശ്ലീല വാക്ക്; ഹെല്‍മറ്റ് വെയ്ക്കാത്തതിന് പൊലീസിന്റെ പിടിവീണപ്പോള്‍ കൂട്ടുകാരന്റെ ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാവ് പുലിവാല് പിടിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

കാക്കനാട്: കൂട്ടുകാരന്റെ ചെത്തു ബൈക്കുമായി ചുമ്മാ കറങ്ങാനിറങ്ങിയ യുവാവിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീണപ്പോള്‍ കണ്ടെത്തിയത് ഏഴ് നിയമ ലംഘനങ്ങള്‍. ചുമത്തിയ പിഴ 18,750 രൂപ. ബൈക്ക് കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറുകയും ചെയ്തു. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതും ലൈസന്‍സ് ഇല്ലാത്തതും അടക്കം ഗുരുതര കുറ്റങ്ങള്‍ക്കാണ് യുവാവിന് പിടീവീണത്.

ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ച യുവാവിനെ കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം ഇന്നലെ രാവിലെയാണ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഡി.അരുണ്‍ തടഞ്ഞത്. ഹെല്‍മറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയില്‍ നിയമ ലംഘനത്തിന്റെ പരമ്പര തന്നെ കണ്ടെത്തി. യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ബൈക്കിന്റെ പിന്‍ഭാഗത്തു നമ്പര്‍ പ്ലേറ്റിനു പകരം ഇംഗ്ലിഷില്‍ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്ക്. തൃക്കാക്കര പൊലീസ് സ്റ്റേഷനു സമീപത്തെ വില്ലയില്‍ താമസക്കാരനാണ് യുവാവ്.

ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ,  നമ്പര്‍ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനു 5,000 രൂപ, ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു ഉടമയ്ക്ക് പിഴ 5,000 രൂപ, ഹെല്‍മറ്റ് ധരിക്കാതിരുന്നതിനു 500 രൂപ, ബൈക്കില്‍ കണ്ണാടി ഇല്ലാതിരുന്നതിനു 250 രൂപ എന്നിങ്ങനെ പിഴ ചുമത്തിയാണ് കുറ്റപത്രം. മൂവാറ്റുപുഴക്കാരനായ സുഹൃത്തിന്റേതാണ് ബൈക്ക് എന്ന് യുവാവ് വെളിപ്പെടുത്തി.

ബൈക്കിനു പിന്നില്‍ അശ്ലീല വാക്ക് എഴുതി വച്ചതിനു പിഴയില്ലെങ്കിലും രക്ഷിതാക്കളോടു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബൈക്കുകളില്‍ പലവിധ കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്നതു കണ്ടിട്ടുണ്ടെങ്കിലും അശ്ലീല പദം എഴുതി ചുറ്റാനിറങ്ങുന്നതു അപൂര്‍വ സംഭവമാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ നിയമ വിരുദ്ധമായി രൂപമാറ്റം നടത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category