1 GBP = 96.00 INR                       

BREAKING NEWS

പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി; കോവിഡ് ബാധിതയായ മധ്യവയസ്‌കയുടേതെന്ന് കരുതി വീട്ടുകാര്‍ സംസ്‌ക്കരിച്ചത് തോട്ടില്‍ വീണ് മരിച്ച 38കാരിയുടെ മൃതശരീരം: മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടു കൊടുത്തതെന്ന് ആശുപത്രി അധികൃതര്‍

Britishmalayali
kz´wteJI³

പാലക്കാട്: ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം മാറി. കോവിഡ് ബാധിച്ച് മരിച്ച മരിച്ച മധ്യവയസ്‌ക്കയുടേതെന്ന് കരുതി വീട്ടുകാര്‍ സംസ്‌ക്കരിച്ചത് തോട്ടില്‍ വീണ് മരിച്ച 38കാരിയുടെ മതൃശരീരം. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കര്‍ണകി നഗര്‍ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടേതെന്നു (75) കരുതി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ജാനകി അമ്മയ്ക്ക് കോവിഡ് ഉണ്ടായിരുന്നതിനാല്‍ മൃതദേഹം 17നു രാത്രി സംസ്‌കരിക്കുകയും ചെയ്തു.

ഇന്നലെ വള്ളിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണു മൃതദേഹം മാറിപ്പോയ വിവരം ശ്രദ്ധയില്‍പെട്ടത്. 16നു വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വള്ളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച ജാനകി അമ്മയുടെ മൃതദേഹം തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ഇവര്‍ക്കു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം 17നു വൈകിട്ട് 4നു തന്നെ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും വൈകിട്ട് 7നു ശേഷമാണു ബന്ധുക്കള്‍ എത്തിയതെന്നും അവര്‍ തിരിച്ചറിഞ്ഞ ശേഷമാണു വിട്ടുകൊടുത്തതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category