1 GBP = 96.00 INR                       

BREAKING NEWS

അമേരിക്കക്കാരിയായ എലിസബത്ത് ദുബായില്‍ എത്തിയപ്പോള്‍ പച്ചമലയാളം പറയുന്ന ഏലിക്കുട്ടി; ലണ്ടനില്‍ ജനിച്ചു വളര്‍ന്നു ബിബിസി അവതാരകനായ ബോബി ഒന്നാം തരം സായിപ്പും: സായിപ്പും മദാമ്മയും മലയാളത്തില്‍ ചര്‍ച്ച നടത്തി യപ്പോള്‍ കയ്യടിച്ചു ലോക കേരളം

Britishmalayali
kz´wteJI³

മൂഹ മാദ്ധ്യമങ്ങളിലൂടെ മലയാളിക്കേറെ സുപരിചിതയാണ് മലയാളം സംസാരിക്കുന്ന മദാമ്മ. അമേരിക്കയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്ന എലിസ കീറ്റോണ്‍ ദുബായിലേക്ക് വന്നതില്‍ പിന്നെയാണ് മലയാളത്തെ സ്നേഹിച്ചു തുടങ്ങിയത്. മലയാളം പഠിക്കുവാനുള്ള വിഭവ സ്രോതസ്സുകള്‍ ഏറെയില്ലെന്ന് തിരിച്ചറിഞ്ഞ എലിസ സ്വയം പഠിക്കുവാനും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ മലയാളം പഠിപ്പിക്കുവാനും തുടങ്ങി. അമേരിക്കയിലെ ജോര്‍ജ്ജിയയില്‍ ജനിച്ച്, ഇംഗ്ലീഷ് സാഹിത്യത്തില്‍ മേജര്‍ ബിരുദമെടുത്ത് ഇംഗ്ലീഷ് അദ്ധ്യാപികയായി ജീവിതം ആരംഭിച്ച എലിസക്ക് എന്നും പുതിയ ഭാഷകള്‍ പഠിക്കാന്‍ ആവേശമായിരുന്നു.

ദുബായിയില്‍ എത്തിയ സമയത്താണ് അവിടെ ബിസിനസ്സ് ഡെവലപ്മെന്റ് മാനേജരായി ജോലിചെയ്യുന്ന അര്‍ജുന്‍ ഉല്ലാസ് എന്ന മലയാളിയെ കണ്ടുമുട്ടിയത്. അന്നുമുതല്‍ എലിസക്ക് എന്നും അര്‍ജ്ജുന്‍ ഉല്ലാസിനോടും മലയാളത്തോടും പ്രണയമായിരുന്നു. അര്‍ജ്ജുനെ വിവാഹം കഴിച്ചതോടെ എലിസ പൂര്‍ണ്ണമായും മലയാളത്തേയും വരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഓണ്‍ലൈന്‍ മലയാളം ക്ലാസ്സുകളുമായി ഏലിക്കുട്ടി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തിളങ്ങാന്‍ തുടങ്ങിയത്.

ബ്രിട്ടനില്‍ കുടിയേറിയ മലയാളി ദമ്പതിമാരുടെ മകനാണ് ബോബി സീഗള്‍ എന്ന ബ്രിട്ടീഷ് ഗണിതശാസ്ത്ര അദ്ധ്യാപകന്‍. ഒരു എഴുത്തുകാരനും ബി ബി സി വാര്‍ത്താ അവതാരകനും കൂടിയായ ബോബി നിരവധി ഗണിത ശാസ്ത്ര മത്സരങ്ങളില്‍ യൂണിവേഴ്സിറ്റി ഓഫ് ലണ്ടനെ നയിച്ച് നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2019 ലാണ് ബോബിയുടെ ലൈഫ് ചേഞ്ചിംഗ് മാജിക് ഓഫ് നംബേഴ്സ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

ഇമ്മാനുവല്‍ കോളേജ് യൂണിവേഴ്സിറ്റി ചലഞ്ച് ടീമിന്റെ കാപ്റ്റനായി ഗണിതശാത്ര മത്സരത്തില്‍ പങ്കെടുത്തതോടെയാണ് ബോബി സീഗള്‍ എന്ന പേര് അറിയപ്പെടാന്‍ തുടങ്ങിയത്. 2017-ല്‍ മോങ്ക്മാന്‍ ആന്‍ഡ് സീഗള്‍സ് പോളി മാത്തമാറ്റികല്‍ അഡ്വെഞ്ചര്‍ എന്ന റേഡിയോ ഷോയിലൂടെ സംപ്രേക്ഷണ രംഗത്തെത്തിയസീഗള്‍ പിന്നീട് മോങ്ക്മാന്‍ ആന്‍ഡ് സീഗള്‍സ് ജീനിയസ് ഗൈഡ് ടു ബ്രിട്ടന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സഹ അവതാരകനുമായി. ബ്രിട്ടനെ സാങ്കേതിക രംഗത്തെ മികവുകള്‍ അവതരിപ്പിക്കുന്ന ആ പരിപാടിയുടെ ഭാഗമായി സീഗള്‍ ബ്രിട്ടനിലാകെ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഈ രണ്ടു പ്രതിഭകളും ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനില്‍ കണ്ടുമുട്ടി. മുന്‍വിധികള്‍ എങ്ങനെ മനോനിലയെ മാറ്റുന്നു എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. അതുപോലെ നമ്മുടെ ചുറ്റുപാടുകള്‍ മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. ഇതിനിടയിലാണ് ഗണിതശാസ്ത്രത്തെ കുറിച്ച് മിക്ക കുട്ടികളിലും നിലനില്‍ക്കുന്ന അജ്ഞാതമായ ഭയത്തെ കുറിച്ചും ബോബി പരാമര്‍ശിച്ചത്.

ഇതിനിടയില്‍ തനിക്കുണ്ടായ ചില രസകരമായ അനുഭവങ്ങളും ബോബി വിവരിച്ചു. യൂണിവേഴ്സിറ്റി ചലന്‍ഞ്ചില്‍ കോളേജ് ടീം കാപ്റ്റനായപ്പോള്‍ ആ പരിപാടി ഇന്റര്‍നെറ്റില്‍ കണ്ട പല ഇന്ത്യാക്കാരും ഒരു ഇന്ത്യാക്കാരന്‍ നേതൃസ്ഥാനത്ത് വന്നതിനെ അഭിനന്ദിച്ചു എന്നു പറയുന്ന ബോബി പക്ഷെ താന്‍ ഒരു പഞ്ചാബിയാണെന്ന് സമ്മതിക്കാത്തതെന്താണെന്ന് ചിലര്‍ ചോദിച്ചു എന്നാണ് പറയുന്നത്. സെയ്ഗാള്‍ എന്ന പഞ്ചാബി പേര് സീഗള്‍ എന്നാക്കിയതെന്തിനാണെന്ന് അവര്‍ ചോദിച്ചുവത്രെ!

ഗണിത ശാസ്ത്രം ചിലര്‍ക്ക് മാത്രം വഴങ്ങുന്ന ഒന്നാണെന്നുള്ള തെറ്റിദ്ധാരണയാണ് അതിനോടുള്ള അകാരണമായ ഭയത്തിന് കാരണമെന്ന് ബോബി പറയുന്നു. ഇതിനിടയിലാണ് ഗണിത ശാസ്ത്രത്തിലെ സൂത്രവാക്യങ്ങളെ കുറിച്ചും സമവാക്യങ്ങളെ കുറിച്ചും പരാമര്‍ശമുണ്ടായത്. ഉടനെ എലിസ് അത് ഏറ്റുപിടിക്കുകയായിരുന്നു. മലയാളത്തില്‍ ജ്ഞാനം കുറവാണെന്ന് തുറന്നു സമ്മതിച്ച ബോബിയെ ചില സൂത്രവാക്യങ്ങളിലൂടെ മലയാളം പഠിപ്പിക്കുവാനുള്ള ശ്രമമായി ഏലിക്കുട്ടി ടീച്ചര്‍ക്ക്.

കര്‍ത്താവ്, ക്രിയ, കര്‍മ്മം എന്ന ക്രമത്തില്‍ വരുന്ന ഇംഗ്ലീഷ് വാചകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന ക്രമത്തില്‍ വരുന്നതൊക്കെ സൂത്രവാക്യങ്ങളുടെ സഹായത്തോടെ ഏലിക്കുട്ടി ടീച്ചര്‍ ലളിതമായി വിവരിച്ചു. അത് വളരെ രസകരമായി തോന്നിയ ബോബി, ലണ്ടനില്‍ താന്‍ മലയാളം പഠിക്കാന്‍ തുടങ്ങിയതും ഇടയ്ക്ക് വച്ചു നിര്‍ത്തേണ്ടിവന്നതും വിവരിച്ചു. മലയാളം അറിഞ്ഞാല്‍ മാത്രമേ മലയാളിയുടെ സ്വത്വം പൂര്‍ണ്ണമാകൂ എന്നും ബോബി പറയുന്നു.

ബ്രിട്ടനില്‍ വളര്‍ന്നതു മൂലമുള്ള, രണ്ട് സംസ്‌കാരങ്ങളുടെ സംഘട്ടനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ബോബി പറഞ്ഞതും ശ്രദ്ധേയമായി. സ്‌കൂള്‍ വിട്ട് ബ്രിട്ടീഷുകാരായ കുട്ടികള്‍ കളിക്കാന്‍ പോകുമ്പോള്‍, തനിക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് അന്നത്തെ ഹോം വര്‍ക്കും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കളിക്കാന്‍ പോകാന്‍ പറ്റാറുള്ളു എന്ന് ബോബി പറഞ്ഞു. മാത്രമല്ല, എന്നും സ്‌കൂളില്‍ പോയ്ക്കൊണ്ടിരുന്നത് സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നതിനാല്‍ ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിട്ടില്ല എന്നും ബോബി പറഞ്ഞു. മലയാളം ടെലിവിഷന്‍ ചാനലുകളിലൂടെയും ബ്രിട്ടനിലെ വിവിധ മലയാളി സാംസ്‌കാരിക സംഘടനകളുടെ ഉത്സവാഘോഷ പരിപാടികളിലൂടെയും താന്‍ ഇപ്പോഴും മലയാളവുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട് എന്നും ബോബി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category