1 GBP = 96.00 INR                       

BREAKING NEWS

കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനം വീണു കിട്ടിയ അധികാരം നിലനിര്‍ത്താനും നാല് വോട്ട് പിടിക്കാനും വേണ്ടിയുള്ള അവസാനത്തെ അടവ് മാത്രമാണ്; വിവാദങ്ങളിലേക്ക് ഖുര്‍ ആനെ വലിച്ചിഴക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നു; ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള പതിനെട്ടാമത്തെ അടവാണ് ഖുര്‍ആന്‍ വിവാദം; ജലീല്‍ വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ചന്ദ്രികയുടെ മുഖപ്രസംഗം

Britishmalayali
kz´wteJI³

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ മതം ചര്‍ച്ചയാക്കിയുള്ള ശ്രമങ്ങള്‍ക്കും മതത്തെ മറയാക്കി നാടകം കളിക്കുന്ന സിപിഎം ശ്രമങ്ങളെ വിമര്‍ശിച്ചും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രിക. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും സിപിഎമ്മും ഉള്‍പ്പെട്ട ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള പതിനെട്ടാമത്തെ അടവാണ് ഖുര്‍ആന്‍ വിവാദമെന്നും ചന്ദ്രികയുടെ മുഖപ്രസംഗം ആക്ഷേപിക്കുന്നു.

ദേശാഭിമാനിയില്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനം വീണു കിട്ടിയ അധികാരം നിലനിര്‍ത്താനും നാല് വോട്ട് പിടിക്കാനും വേണ്ടിയുള്ള അവസാനത്തെ അടവ് മാത്രമാണ്. കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കേസെടുക്കുകയും എന്‍ഐഎയും എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്തിട്ടും കെടി ജലീല്‍ രാജിവയ്ക്കാത്തത് പുഴുത്തു നാറിയ അധികാരമോഹം കൊണ്ടു മാത്രമാണെന്നും ഏഴ് മാസം കൂടി മന്ത്രിക്കസേരയിലിരിക്കാന്‍ എത്രവേണമെങ്കിലും തരം താഴും ജലീലെന്നും ലീ?ഗ് മുഖപത്രം വിമര്‍ശിക്കുന്നു.

സ്വര്‍ണക്കള്ളക്കടത്തില്‍ കൈയോടെ പിടികൂടപ്പെട്ട ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ആദ്യം സംരക്ഷിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്ത സിപിഎമ്മും സര്‍ക്കാരും ഇപ്പോള്‍ ജലീലിന് വേണ്ടിയാണ് പഴി മുഴുവന്‍ വാങ്ങുന്നത്. ഈ വിവാദങ്ങളിലേക്ക് ഖുര്‍ ആനെ വലിച്ചിഴക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത് കൗതുകകരമാണ്. യുഡിഎഫും അതിന്റെ നേതാക്കളും മുസ്ലിംലീഗും ഖുര്‍ ആനെതെരിയാണ് എന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഖുര്‍ആനും ഈന്തപ്പഴവും മറ്റു പലതും സ്വര്‍ണക്കള്ളക്കടത്തിനായി പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ ഖുര്‍ ആനെക്കുറിച്ച് മാത്രം സംസാരിക്കുന്ന സിപിഎം നേതാക്കളുടെ ലക്ഷ്യം മതവികാരം ചൂഷണം ചെയ്യുക എന്നത് മാത്രമാണെന്നും ചന്ദ്രിക വിമര്‍ശിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category