1 GBP = 96.00 INR                       

BREAKING NEWS

പാതാളത്ത് താമസിച്ച് ലക്ഷ്യമിട്ടതു കൊച്ചിയേയും ഗുരുവായൂരിനേയും ശബരിമലയേയും? ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിനും പെരുമ്പാവൂരില്‍ തങ്ങി നേതൃത്വം നല്‍കി; സ്വര്‍ണ്ണ കടത്തിലെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മൂന്ന് അല്‍ഖൈയ്ദ തീവ്രവാദികളെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് എന്‍ഐഎ; പിടിയിലായത് ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി ഒരുക്കുന്നതിനിടെ; കുടുങ്ങിയത് ബംഗാളികള്‍; മൂര്‍ഷിദാബാദില്‍ ആറു പേരും പിടിയില്‍; കേരളത്തെ ഞെട്ടിച്ച് ഭീകരര്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

കൊച്ചി: എറണാകുളത്ത് നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായതെന്നാണ് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തിയ ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. ആരും മലയാളികള്‍ ഇല്ല.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. പെരുമ്പാവൂരിന് അടുത്ത് പാതാളത്ത് നിന്നാണ് രണ്ട് പേര്‍ പാതളത്ത് നിന്നാണ് പിടിയിലായത്. ഇവര്‍ ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. അതിഥി തൊഴിലാളികളായെത്തി ആല്‍ഖ്വയ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. സ്വര്‍ണ്ണ കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിന് ഇടെയാണ് കൊച്ചിയിലെ അറസ്റ്റ്.

നിര്‍മ്മാണ തൊഴിലാളികളായാണ് ഇവര്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നത്. ആര്‍ക്കും സംശയമില്ലാതെ താമസിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കുകയായിരുന്നു ഇവര്‍. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തീവ്രവാദികളാണ് ഇവര്‍. ഭീകര ആക്രമണത്തിന് ഫണ്ട് ശേഖരിക്കാനാണ് ഇവര്‍ കേരളത്തില്‍ തങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category