1 GBP = 94.70 INR                       

BREAKING NEWS

വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തി വിവാഹം അടിച്ചു പൊളിക്കുന്ന മലയാളികളുടെ പതിവ് മാറുന്നു; കോവിഡ് കാലത്ത് ബന്ധുക്കളെ ഓണ്‍ലൈന്‍ സാക്ഷിയാക്കി വിവാഹം അന്യനാട്ടില്‍ തന്നെയാക്കി മലയാളികള്‍: കഴിഞ്ഞ ഒന്നര മാസത്തിനിടെ ദോഹയില്‍ നടന്നത് പത്തിലധികം മലയാളി വിവാഹങ്ങള്‍

Britishmalayali
kz´wteJI³

ദോഹ: കോവിഡ് ലോകമെങ്ങും എത്തിയതോടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിയിരിക്കുകയാണ്. പതിവു ശീലങ്ങളും ശൈലികളും എല്ലാം മാറി. ലക്ഷങ്ങള്‍ മുടക്കി അടിച്ചു പൊളിച്ചിരുന്ന മലയാളികളുടെ വിവാഹ ശൈലിക്കാണ് ഏറ്റവും വലിയ മാറ്റം വന്നത്. ഏത് വിദേശ രാജ്യത്ത് താമസിച്ചാലും നാട്ടിലെത്തി ലക്ഷങ്ങള്‍ മുടക്കി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി അടിച്ചു പൊളിച്ചിരുന്ന മലയാളികളുടെ വിവാഹ രീതി അടിമുടി മാറി. അന്യനാട്ടില്‍ താമസിക്കുന്ന മലയാളികള്‍ അവിടെ തന്നെ വിവാഹങ്ങള്‍ നടത്തി തുടങ്ങി. അടുത്ത ബന്ധുക്കളെയും മറ്റും ഓണ്‍ലൈനില്‍ സാക്ഷിയാക്കിയാണ് വിവാഹങ്ങള്‍ നടക്കുന്നത്. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഒട്ടനവധി മലയാളി വിവാഹങ്ങള്‍ നടന്നു കഴിഞ്ഞു.

കഴിഞ്ഞ ഒന്നര മാസത്തിനിടെ പത്തിലധികം മലയാളി വിവാഹങ്ങളാണ് ഖത്തറില്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഓഗസ്റ്റ് 1 മുതല്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ മലയാളി വിവാഹങ്ങള്‍ക്ക് ദോഹ സാക്ഷിയായത്. നാട്ടില്‍ പോയി ആഘോഷപൂര്‍വം വിവാഹം നടത്തി തിരികെ ദോഹയില്‍ വന്ന് അടുത്ത സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അടിപൊളി സല്‍ക്കാരം നടത്തുന്നതാണു പ്രവാസി മലയാളികളുടെ പതിവ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടിലേക്ക് പോയാല്‍ ക്വാറന്റൈനും കൃത്യ സമയത്ത് തിരികെ എത്തി ജോലിയില്‍ പ്രവേശിക്കാനാകുമോ എന്ന ആശങ്കയുമാണ് മലയാളികളെ അന്യ നാട്ടില്‍ തന്നെ വിവാഹം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

എവിടെ ആയാലും പരിമിത എണ്ണം ആളുകള്‍ക്കു മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. അഥവാ നാട്ടില്‍ പോയാലും തിരികെ മടങ്ങി വരവ് അനശ്ചിതത്വത്തിലാകും വൈകിയാല്‍ ഉള്ള ജോലിയും നഷ്ടമാകും. വിവാഹം മാറ്റി വയ്ക്കാമെന്നു വച്ചാല്‍ കോവിഡ് കാലത്ത് മറ്റൊരു കൃത്യമായ തീയതിയും ഇല്ല. . വിവാഹം അനശ്ചിതമായി നീട്ടാനും കഴിയില്ല. ഇതോടെയാണ് അന്യ രാജ്യങ്ങള്‍ മലയാളി വിവാഹങ്ങള്‍ക്ക് വേദിയായി തുടങ്ങിയത്.

കോവിഡിന് മുന്‍പു വിവാഹ നിശ്ചയം നടത്തിയവരാണു ദോഹയില്‍ വിവാഹം നടത്തുന്നത്. തൃശൂര്‍ സ്വദേശികളായ സയ്യിദ് ഫെര്‍മിസും അമല്‍ ഫെര്‍മിസും മകള്‍ അഫീദയുടെ വിവാഹം ദാഹയിലാണ് നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കല്യാണം അറബിക് ശൈലിയിലാക്കിയതിനാല്‍ കാര്യമായി സ്വര്‍ണവും വാങ്ങേണ്ടി വന്നില്ലെന്ന് അമല്‍ ഫെര്‍മിസ് പറയുന്നു.

മാതാപിതാക്കളെ പോലും ഓണ്‍ലൈന്‍ സാക്ഷിയാക്കി കോട്ടയം സ്വദേശികളായ നയനയുടേയും രഞ്ജിത്തിന്റെയും വിവാഹം കഴിഞ്ഞ ദിവസമാണ് ദോഹയില്‍ നടന്നത്. നാട്ടില്‍ നിന്ന് രക്ഷിതാക്കളെ ഇങ്ങോട്ട് കൊണ്ടുവരാനാണു തീരുമാനിച്ചതെങ്കിലും വിവാഹം അനിശ്ചിതമായി നീണ്ടതോടെ രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം വിവാഹം ദോഹയില്‍ തന്നെ നടത്തി.

നാട്ടിലിരുന്ന് ഓണ്‍ലൈന്‍ വേദിയില്‍ രക്ഷിതാക്കളും ബന്ധുക്കളും അനുഗ്രഹങ്ങള്‍ നല്‍കി. ആദ്യം പ്രയാസം തോന്നിയെങ്കിലും രക്ഷിതാക്കളുടെ കുറവ് നികത്തി ദോഹയിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മധുരം വയ്പ്, മൈലാഞ്ചി ഇടല്‍ തുടങ്ങി പള്ളിയിലെ വിവാഹം വരെയുള്ള സകല കാര്യങ്ങളിലും കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നതു വലിയ സന്തോഷമാണ് നല്‍കിയതെന്ന് നയന പറഞ്ഞു.

അതേസമയം വിവാഹം ദോഹയില്‍ നടത്തണമെങ്കിലും കടമ്പകള്‍ ഏറെ. ശരീഅത്ത് നിയമം പിന്തുടരുന്ന രാജ്യമായതിനാല്‍ മുസ്ലിം വിവാഹങ്ങള്‍ക്കു ദോഹയിലെ കുടുംബ കോടതിയുടെ അനുമതി നിര്‍ബന്ധമാണ്. വധുവും വരനും വധുവിന്റെ പിതാവും കോടതിയില്‍ രേഖകള്‍ ഹാജരാക്കണം. വധുവിന്റെ പൂര്‍ണ സമ്മതത്തോടെ മാത്രമേ കോടതി വിവാഹത്തിന് അനുമതി നല്‍കുകയുമുള്ളു.

ക്രിസ്തീയ വിവാഹങ്ങളില്‍ വധുവിന്റെയും വരന്റേയും നാട്ടിലെ ഇടവകയില്‍ നിന്നുള്ള കത്ത് അബുഹമൂറിലെ റിലിജിയസ് കോംപ്ലക്‌സിലെ പള്ളിയില്‍ നല്‍കണം. കത്ത് ലഭിച്ച ശേഷമേ അനുമതി ലഭിക്കുകയുള്ളു. ഏത് മതസ്ഥരാണെങ്കിലും വിവാഹം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category