1 GBP = 95.80 INR                       

BREAKING NEWS

ജയമാധവന്റെ വീട്ടില്‍ വച്ച് വില്‍പ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവ്; തന്റെ വീട്ടില്‍ കൊണ്ടുവന്നാണ് രവീന്ദ്രന്‍ പേപ്പര്‍ ഒപ്പിട്ടതെന്ന സാക്ഷിയുടെ മൊഴി അതിനിര്‍ണ്ണായകം; മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്ന ജയമാധവന് മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് രവീന്ദ്രന്റെ ഡയറി കുറിപ്പും തുമ്പായി; കരമന കൂടത്തില്‍ കുടുംബത്തിലെ അസ്വാഭവിക മരണങ്ങളും കൂടുത്തായി മോഡല്‍; നിര്‍ണ്ണായക തെളിവുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന് സൂചന; കാര്യസ്ഥന്‍ രവീന്ദ്രന്‍ കുടുക്കിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. ജയമാധവന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയെ കുറിച്ചും വിവരം കിട്ടി. ഇതോടെ ഉമാമന്ദിരത്തിന്റെ സ്വത്തുക്കളുടെ വില്‍പ്പനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും രജിസ്ട്രേഷന്‍ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നല്‍കി. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്.

കരമന കൂടത്തില്‍ തറവാട്ടിലെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട എഫ്ഐആറിന്റെ പകര്‍പ്പ് നേരത്തെ പുറത്തു വന്നിരുന്നു. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അടക്കം പന്ത്രണ്ട് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മുന്‍ ജില്ലാ കളക്ടറും മരിച്ച ഗോപിനാഥന്‍ നായരുടെ ബന്ധുവുമായ മോഹന്‍ദാസ് പത്താം പ്രതിയാണ്. ഗൂഢാലോചന. സാമ്പത്തിക തട്ടിപ്പ്, ഭീഷണി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകന്‍ പ്രകാശിന് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തതായി എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ മരണത്തിലെ ദുരൂഹതയെ കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നില്ലായിരുന്നു. ഇതിലും വ്യക്തത വന്നതായാണ് ഇപ്പോള്‍ വരുന്ന സൂചന. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ കേസിന്റെ ഗതിയെ പോലും മാറ്റം.

ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതാണ് വിവാദത്തിന് തുടക്കമിട്ടത്. അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രന്‍ നല്‍കിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി പത്രം നല്‍കിയെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ അസി.കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ ശേഖരിച്ചു. ജയമാധവന്‍ നായരെ താന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി അതിനിര്‍ണ്ണായകമാണ്.

സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം അയല്‍വാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെതെന്നതും ദൂരൂഹമാണ്. ജയമാധവന്റെ വീട്ടില്‍ വച്ച് വില്‍പ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പിട്ട സാക്ഷികളില്‍ ഒരാളായ അനില്‍, തന്റെ വീട്ടില്‍കൊണ്ടുവന്നാണ് രവീന്ദ്രന്‍ പേപ്പര്‍ ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചു. മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്ന ജയമാധവന് മദ്യം വാങ്ങി നല്‍കിയിരുന്നുവെന്നതിന് രവീന്ദ്രന്‍ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്.

ജയമാധവന്റെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുന്‍ കളക്ടര്‍ മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്ന് രേഖകളുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൂടത്തില്‍ കുടുംബാംഗമായ പ്രസന്നകുമാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വത്ത് തട്ടിപ്പു മാത്രം കേന്ദ്രീകരിച്ചാണ് കരമന പൊലീസ് എഫ്‌ഐആറിട്ടിരിക്കുന്നത്. ജയമാധവന്‍ നായരുടെ അധീനതയിലുണ്ടായിരുന്ന കോടികളുടെ ഭൂമിയും വീടും തട്ടിയെടുത്തതു മൂന്നുതരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ആദ്യം ജയമാധവന്‍ നായര്‍ ജീവിച്ചിരിക്കെ, ബന്ധുവായ പ്രകാശും സഹായികളായ രവീന്ദ്രന്‍ നായരും സഹദേവനും ചേര്‍ന്ന് ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ജയമാധവന്‍ നായരെയും ബന്ധുക്കളെയും കൊണ്ട് കോടതിയില്‍ കേസ് കൊടുപ്പിച്ചു.

ഒടുവില്‍ കേസ് ഒത്തുതീര്‍പ്പാക്കിയതിലൂടെ രക്തബന്ധമില്ലാത്ത രവീന്ദ്രന്‍ നായരും സഹദേവനും ഉള്‍പ്പടെയുള്ളവര്‍ ഭൂമി വീതിച്ചെടുത്തു. രണ്ടാമതായി ജയമാധവന്‍ നായരുടെ കൈവശമുള്ള ഭൂമി വിറ്റ് ആ പണം രവീന്ദ്രന്‍ നായര്‍ കൈക്കലാക്കി. മൂന്നാമതായി രവീന്ദ്രന്‍ നായരും സുഹൃത്ത് അനില്‍കുമാറും വീട്ടുജോലിക്കാരിയായ ലീലയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വില്‍പത്രം തയാറാക്കിയും ഭൂമിയും വീടും തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു. പ്രതികളില്‍ ജയമാധവന്റെ ചില ബന്ധുക്കളുമുണ്ട്. മരിച്ച ജയപ്രകാശിന്റെ ചികിത്സാ രേഖ പുറത്തു വന്നു. പക്ഷാഘാതവും ന്യുമോണിയയുമാണ് മരണകാരണമെന്ന് ചികിത്സാ രേഖയില്‍ പറയുന്നു. യഥാര്‍ത്ഥ മരണ കാരണം കണ്ടെത്തിയിട്ടുമില്ല. ജയപ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചത് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണ്. ആശുപത്രിയില്‍വച്ച് മരിച്ചിട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. 2012 സെപ്റ്റംബര്‍ 17നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജയപ്രകാശ് മരിച്ചത്. വേലക്കാരി ലീല പതിനൊന്നാം പ്രതിയാണ്. ഗുഢാലോചന, സ്വത്ത് തട്ടിയെടുക്കല്‍, വധഭീഷണി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ദുരൂഹമരണങ്ങളെ കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശമില്ല.

ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് സ്വത്ത് തട്ടിയെടുത്തതിന് പൊലീസ് കേസെടുത്തിട്ടുള്ളത്. മാനസിക ബുദ്ധിമുട്ടുള്ള ജയമാധവന്‍നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വില്‍പ്പത്രപ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് രവീന്ദ്രന്‍ നായര്‍ക്കാണ്. ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വില്‍പ്പത്രത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് ശുപാര്‍ശ ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ രവീന്ദ്രന്‍നായരും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ശശിധരന്‍പിള്ള കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോള്‍ അഞ്ചുസെന്റ് സ്ഥലം ആവശ്യപ്പെട്ടതായും രവീന്ദ്രന്‍നായര്‍ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് ക്രൈംബ്രാഞ്ച് തനിക്കെതിേര റിപ്പോര്‍ട്ട് നല്‍കിയതെന്ന് രവീന്ദ്രന്‍നായര്‍ പറയുന്നു. ഇതിനിടെ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് പിതൃസഹോദരന്റെ മകന്‍ സുനില്‍ രംഗത്തെത്തിയിരുന്നു. മരണം സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നില്ല. ജയമാധവന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും സുനില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category