1 GBP = 94.70 INR                       

BREAKING NEWS

സപ്ലൈകോയിലേക്ക് അശോകനെ മാറ്റിയത് അഴിമതിക്കാരനാക്കാന്‍; ലീവെടുത്ത് രക്ഷപ്പെട്ടപ്പോള്‍ പപ്പടവും ശര്‍ക്കരയും തൂക്ക കുറവും ഓണക്കിറ്റിലെ പ്രധാന വാര്‍ത്തയായി; തിരിച്ചെത്തിയാല്‍ ഫയലുകള്‍ ചോരുമെന്ന ഭയത്തില്‍ മുതിര്‍ന്ന ഐഎഎസുകാരനെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി; പമ്പ മണല്‍ കടത്തിലെ സംരക്ഷണ കവചമൊരുക്കാന്‍ ആഭ്യന്തര വകുപ്പിലും മാറ്റം; മണല്‍ കടത്തിനെ എതിര്‍ത്ത ആശാ തോമസിനും കഷ്ടകാലം; മലയാളി ഐഎഎസുകാരെ പിണറായി സര്‍ക്കാരിനെ പേടിയോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലയാളി ഐഎഎസുകാരെ പിണറായി സര്‍ക്കാരിനെ പേടിയോ? സിവില്‍ സര്‍വീസിലെ പ്രധാന തസ്തികകളെല്ലാം ഇതര സംസ്ഥാനക്കാരെ ഏല്‍പ്പിക്കുന്നതിന് കാരണം മലയാളികളോടുള്ള ഭയമാണെന്നാണ് സൂചന. ബി അശോകിനെ പോലുള്ളവരെ സ്ഥലം മാറ്റി കളിക്കുന്നത് അഴിമതി ഫയലുകള്‍ പുറത്തു വരാതിരിക്കാനാണെന്നാണ് വിലയിരുത്തല്‍.

ജലവിഭവ വകുപ്പിന്റെ ചുമതലിയില്‍ ഇരിക്കുമ്പോള്‍ ചട്ടവിരുദ്ധമായ നീക്കങ്ങളെ പരസ്യമായി എതിര്‍ത്തതിന്റെ പേരില്‍ ബി. അശോകിനെ ആദ്യം സപ്ലൈകോയിലേക്കു മാറ്റി. അദ്ദേഹം നീണ്ട അവധിയെടുത്തു പ്രതിഷേധിച്ചതോടെ കഴിഞ്ഞ ദിവസം റോഡ് സേഫ്റ്റി കമ്മിഷണര്‍ ആയി നിയമിച്ചു. ഇതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് സൂചന. ഓണത്തിന് മുമ്പാണ് സ്പ്ലൈകോയിലേക്ക് അശോകനെ സ്ഥലം മാറ്റിയത്. എന്നാല്‍ കിറ്റ് വിതരണത്തില്‍ ബലിയാടാകുമെന്ന ആശങ്ക കാരണം ലീവെടുത്ത് മാറി നില്‍ക്കാന്‍ അശോക് തീരുമാനിച്ചു. അഴിമതിക്കാരനായി അശോകനെ ചാപ്പകുത്താനുള്ള തന്ത്രമായിരുന്നു സ്പ്ലൈകോയിലേക്കുള്ള മാറ്റം. ഇതിനെ സമര്‍ത്ഥമായി അശോക് പ്രതിരോധിച്ചു. സംഭവിച്ചത് ഓണക്കിറ്റിലെ കള്ളക്കളിയും.

ഓണക്കിറ്റില്‍ പപ്പടവും ശര്‍ക്കരയും നിലവാരമില്ലാത്തതായി. തൂക്കകുറവും ചര്‍ച്ചയായി. ഇത് വലിയ വിവാദമായി. അതുകൊണ്ട് സ്പ്ലൈകോ എംഡിയായി വീണ്ടും അശോക് എത്തിയാല്‍ ഈ ഫയലുകളെല്ലാം പരിശോധിക്കും. അതുകൊണ്ട് അശോകനെ സപ്ലൈകോയില്‍ വീണ്ടുമെത്തിക്കാത്തെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി. ഈ പദവിയിലും അശോകന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. അതുകൊണ്ട് ഈ കസേരിയിലും അധികകാലം അശോക് ഉണ്ടാകില്ല. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തവര്‍ക്കെല്ലാം ഇതു തന്നെയാണ് അവസ്ഥ. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരെ പതിവായി അപ്രധാന തസ്തികകളിലേക്കു മാറ്റും.

ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥ മേധാവികള്‍ക്കു പുറമേ, ധനം, ആരോഗ്യം, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകളുടെ മേധാവികളെല്ലാം ഇപ്പോള്‍ ഇതര സംസ്ഥാനക്കാരാണ്. ആഭ്യന്തര വകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു പുറമെ കഴിഞ്ഞ ദിവസം സെക്രട്ടറിയായി തുറമുഖവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് അധികച്ചുമതല നല്‍കി. സഞ്ജയ് കൗളിനെതിരെ ഗുരുതര ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. സാധാരണ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ളവര്‍ക്കാകും ഈ പദവി നല്‍കാറുള്ളത്. എന്തിനാണ് സഞ്ജയ് കൗളിനെ ഇവിടെ നിയമിച്ചത് എന്നതില്‍ ആശയക്കുഴപ്പം ശക്തമാണ്.

പമ്പ മണല്‍ക്കടത്ത് ഉള്‍പ്പെടെ വിജിലന്‍സ് കേസുകള്‍ ആഭ്യന്തരവകുപ്പിന്റെ കീഴിലാണ്. പമ്പ കേസില്‍ കര്‍ശന നിലപാടെടുത്ത വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസിനെ ഭരണപരിഷ്‌കാര വകുപ്പിലേക്കു മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാജേഷ് കുമാര്‍ സിന്‍ഹയാണ് വനം മേധാവി. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് മേധാവിയായിരുന്ന വി. വേണുവിനെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മാറ്റി പകരം ചുമതല ആര്‍.കെ.സിങിന് കൈമാറിയത് അടുത്തിടെയാണ്. ഇതരസംസ്ഥാനകാരനാണെങ്കിലും സര്‍ക്കാരിനെ എതിര്‍ത്താല്‍ അവരും അപ്രധാന സ്ഥാനങ്ങളിലേക്ക് പോകും.

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവില്‍ സര്‍വ്വീസില്‍ ഒറ്റയാള്‍ പോരാട്ടം ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരില്‍ പ്രമുഖന്‍. ബി.അശോകിനെ ഊര്‍ജ, ജലവിഭവ വകുപ്പില്‍ നിന്നു മാറ്റി സിവില്‍ സപ്ലൈസ് സിഎംഡി ആക്കിയതോടെ വീണ്ടൂം ആരോപണങ്ങള്‍ സജീവമായിരുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്.

കോവിഡു കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങള്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിരപ്പള്ളിയില്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്ത വന്നത്. ഇടതു പക്ഷത്ത് പോലും അത് ഭിന്നതയുടെ ചര്‍ച്ചകള്‍ക്ക് കാരണമായി. എല്ലാവരും ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ത്തു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്‍ ഒ സി തേടാനുള്ള നീക്കം അങ്ങനെ ചര്‍ച്ചയായി. ഇതിന് പിന്നാലെ സ്ഥലം മാറ്റവും. മുതിര്‍ന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെതിരെ വിരമിക്കും വരെ തുടര്‍ന്നതിന് സമാനമായ പ്രതികാരം അശോകിനെതിരേയും സര്‍ക്കാര്‍ തുടരുമെന്നാണ് സൂചന.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഇടതുമുന്നണിയില്‍ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് എന്‍ഒസി നല്‍കിയത്. സിപിഐയുടെ നിലപാട് വ്യക്തമായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിരപ്പള്ളിക്ക് സംസ്ഥാന സര്‍ക്കാന്‍ എന്‍ഒസി നല്‍കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരും കേട്ടത്. ഇതിന് പിന്നാലെ ഈ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന വാര്‍ത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയല്‍ നല്‍കിയത് ഊര്‍ജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജീവമായി.

ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തില്‍ അല്ലായിരുന്നു. ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ടോം ജോസിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചര്‍ച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിയമിക്കാനുള്ള ഫയലില്‍ അശോക് ഒപ്പിട്ടാന്‍ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാല്‍ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്‌ക്കൊതുക്കാന്‍ കാരണമായി.

ഏഷ്യാനെറ്റിന് അതിരപ്പള്ളിയുടെ ഫയല്‍ കിട്ടയതിനെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നതും. അതുകൊണ്ട് തന്നെ സിവില്‍ സ്പ്ലൈസിലെ ഫയല്‍ ചോര്‍ച്ചയില്‍ സംശയമുണ്ട്. അതുകൊണ്ടാണ് അശോകിന് പുതിയ സ്ഥാനം നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category