1 GBP = 95.80 INR                       

BREAKING NEWS

ന്യൂ ബോംബേ ടെക്സ്റ്റയില്‍സില്‍ 10 വര്‍ഷമായി ജോലി ചെയ്തിരുന്ന മൂര്‍ഷിദ് ഹസ്സന്‍; രണ്ടര മാസം മുമ്പെത്തി കണ്ണന്‍ന്തറ അല്‍ അമീന്‍ ഫുട്സില്‍ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ്; രാത്രിയില്‍ ഉറങ്ങി കിടക്കുമ്പോല്‍ കതക് ചവിട്ടി തുറന്ന് അകത്തു കയറിയത് എന്‍ഐഎ കമാണ്ടോസ്; വീടിന് ചുറ്റും വലയം തീര്‍ത്ത് കേരളാ പൊലീസും; അറസ്റ്റിലായവരുടെ തീവ്രവാദ ബന്ധത്തില്‍ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് സ്ഥാപന ഉടമകള്‍; കേരളത്തില്‍ അല്‍ഖ്വയ്ദ വേരുകള്‍ തേടി ഇനി സംയുക്ത അന്വേഷണം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: അല്‍ഖ്വയ്ദാ ബന്ധത്തിന്റെ പേരില്‍ പെരുമ്പാവൂരില്‍ നിന്നും പിടിയിലായത് രണ്ടുപേര്‍. മറ്റൊരാള്‍ ആലുവയില്‍ നിന്നാണ് പിടിയിലായതെന്നാണ് സൂചന. ന്യൂ ബോംബേ ടെക്സ്റ്റയില്‍സില്‍ 10 വര്‍ഷമായി ജോലി ചെയ്തിരുന്ന മൂര്‍ഷിദ് ഹസ്സന്‍ ( 38), കണ്ണന്‍ന്തറ അല്‍ അമീന്‍ ഫുട്സില്‍ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ് ( 25) എന്നിവരെയാണ് പിടികൂടിയത്. പുലര്‍ച്ചെ 4 മണിയോടെ എന്‍ ഐ എ സംഘം വീടു വളഞ്ഞ് പിടിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ എന്‍ഐഎയുമായി സഹകരിച്ച് കേരളാ പൊലീസ് അന്വേഷണം തുടരും.

മൂര്‍ഷിദ് ഹസ്സന്‍, യാകൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ പശ്ചിമ ബംഗാളില്‍ നിന്ന് നിര്‍മ്മാണ ജോലികള്‍ക്ക് എന്ന വ്യാജേന എറണാകുളത്ത് എത്തി താമസിക്കുന്നവരാണെന്ന് എന്‍.ഐ.എ പറയുന്നു. ല്യൂ യാന്‍ അഹമ്മദ്, അബു സുഫിയാന്‍ എന്നിവരാണ് ബംഗാളില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍. മൂര്‍ഷിദ് മുടിക്കല്‍ വഞ്ചിനാട് സ്വദേശി അലിയാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാഖുബ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുകളിലെ നിലയിലെ മുറിയിലാണ് താമസിച്ചിരുന്നത്. യാക്കൂബ് രണ്ട് മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഇരുവരെക്കുറിച്ചും യാതൊരു വിധത്തിലുള്ള സംശയങ്ങളും ഇല്ലായിരുന്നെന്നാണ് ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകള്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം തുടരും. കേരളാ പൊലീസിനെ അറിയിച്ചായിരുന്നു എന്‍ഐഎ റെയ്ഡ് നടത്തിയത്.

നാടകീയമായിരുന്നു അറസ്റ്റ്. ഉറങ്ങി കിടന്നപ്പോള്‍ കതക് ചവിട്ടി പൊളിച്ച് എന്‍ഐഎ മുറിക്കുള്ളില്‍ കടക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പോലും ഞെട്ടി. ഇവര്‍ വര്‍ഷങ്ങളായി എറണാകുളം പാതാളത്തും പെരുമ്പാവൂരിലെ വെങ്ങോല മുടിക്കലില്‍ ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് അല്‍-ഖ്വയ്ദ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന എന്‍.ഐ.എ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും പെരുമ്പാവൂരിലൂം പരിശോധന നടന്നത്. അല്‍ ഖ്വയ്ദ ബന്ധമുള്ള ആറു പേരെ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

ഡല്‍ഹിയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഭീകരാ്രമകണത്തിന് പണം സ്വരൂപി്കാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയാണ് ഇവര്‍ കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്. അല്‍-ഖ്വയ്ദ കേരളവും പശ്ചിമ ബംഗാളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഈ മാസം 11നാണ് എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചത്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള അല്‍-ഖ്വായ്ദ ഇവരെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരപ്രവര്‍ത്തിലേക്ക് ആകര്‍ഷിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഡല്‍ഹി അടക്കം പലയിടത്തും ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇവരില്‍ നിന്ന് നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ജിഹാദി ലേഖനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെയാണ് അറസ്റ്റ് വിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് എറണാകുളത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി പ്രൊഡക്ഷന്‍ വാറന്റ് നല്‍കി ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനാണ് എന്‍.ഐ.എ തീരുമാനം. ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പല ജില്ലകളിലുമുണ്ടെന്ന സൂചനയും എന്‍.ഐ.എ നല്‍കുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നേക്കും.

രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരില്‍ രണ്ടിടത്ത് റെയ്ഡ്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് പ്രധാനമായും ശ്രമിച്ചിരുന്നത്.

ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആയുധങ്ങളും പിടിയിലായവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു.

പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category