1 GBP = 95.80 INR                       

BREAKING NEWS

തൂങ്ങി മരിച്ച മലയാളി ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം അജ്മാനില്‍ തന്നെ സംസ്‌ക്കരിക്കും; സെപ്റ്റംബറില്‍ അജ്മാനിലെത്തിയ ശ്രീലാല്‍ ആത്മഹത്യ ചെയ്തത് ഷാര്‍ജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ സഹ പരിശീലകനായി ജോലി ചെയ്ത് വരവെ: മൂന്ന് ദിവസം മുന്‍പ് മറ്റൊരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്ന ശ്രീലാലിന്റെ ആത്മഹത്യ ഇനിയും വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

അജ്മാന്‍: തൂങ്ങി മരിച്ച മലയാളി ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം അജ്മാനില്‍ തന്നെ സംസ്‌ക്കരിക്കും. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ശ്രീലാലി(26)ന്റെ മൃതദേഹമാണ് അജ്മാനില്‍ തന്നെ സംസ്‌ക്കരിക്കാന്‍ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ശ്രീലാല്‍ താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല.

മികച്ച ക്രിക്കറ്റ് കളിക്കാരനായ ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14,16,19 ടീമുകളില്‍ അംഗമായിരുന്നു. യുഎഇയിലും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. 2017ല്‍ സന്ദര്‍ശക വീസയിലെത്തി ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടുമെത്തിയത്. യുഎഇയിലെ ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷാര്‍ജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ സഹ പരിശീലകനായി ജോലി തരപ്പെടുത്തിയിരുന്നു. ഇതിനിടെ മൂന്ന് ദിവസം മുന്‍പ് അജ്മാനില്‍ മറ്റൊരു ജോലി ലഭിച്ചു. പുതിയ ജോലി ലഭിച്ചതിന്റെ വലിയ സന്തോഷത്തിലായിരുന്നു ശ്രീലാല്‍. എന്നാല്‍ ഇതിനിടെ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല.

വിവാഹ മോചിതനായ ശ്രീലാലിന്റെ അമ്മ രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. സഹോദരങ്ങള്‍: ശ്യാം ലാല്‍, ജിത്തു ലാല്‍. മൃതദേഹം അജ്മാനില്‍ തന്നെ സംസ്‌കരിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category