1 GBP = 95.80 INR                       

BREAKING NEWS

ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയുടെ മരണത്തില്‍ പൊലീസിന് അടിമുടി സംശയം; മരണം ഹൃദയാഘാതം മൂലമെന്ന് കുടുംബ ഡോക്ടര്‍ പറയുമ്പോള്‍ ശരീരത്തില്‍ മുറിവുകള്‍ കണ്ടതായി പൊലീസ്: വിടവാങ്ങിയത് സച്ചിന്റെയും ഗാംഗുലിയുടേയും സിനിമാ താരങ്ങളുടെയും പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്ത (63)യുടെ മരണത്തില്‍ പൊലീസിന് അടിമുടി സംശയം. ഹൃദയാഘാതമെന്ന് പറയുമ്പോള്‍ ശര്‍ബരി ദത്തയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതാണ് പൊലീസിന് സംശയമായി മറിയത്. എന്നാല്‍ ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടര്‍ അറിയിച്ചതായി ശര്‍ബരിയുടെ മകന്‍ അമലിന്‍ ദത്ത പറഞ്ഞു. എന്നാല്‍ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായത് എങ്ങനെ എന്ന് പൊലീസ് ചോദിക്കുന്നു.

രാത്രി 11.30ഓടെ വീട്ടിലെ കുളിമുറിയിലാണ് ശര്‍ബരിയ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഫോണ്‍ കോള്‍ വരാത്തതിനാല്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രി 11.30ന് ശര്‍ബരിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമാലി പറഞ്ഞു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണണ്ടെന്നാണ് പൊലീസിന്റെ സംശയം. അസാധാരണ മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തി.

ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശര്‍ബരി. പുരുഷന്മാര്‍ക്കുള്ള ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര രൂപകല്‍പനയിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിദ്യാബാലന്‍ അടക്കം പ്രമുഖ സിനിമാതാരങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകല്‍പന ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category