1 GBP = 95.80 INR                       

BREAKING NEWS

ഉച്ചയോടെ നീക്കം ചെയ്ത പേടിഎം രാത്രിയായപ്പോള്‍ പ്ലേ സ്റ്റോറില്‍ തിരികെയെത്തി; നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രശ്നം പരിഹരിച്ച് ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷന്‍: തിരികെ എത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ച് പേടിഎം

Britishmalayali
kz´wteJI³

ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം പ്ലേ സ്റ്റോറില്‍ തിരികെയെത്തി. നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രശ്നം പരിഹരിച്ച് പെടിഎം പ്ലേ സ്റ്റോറില്‍ തിരികെ എത്തുകയായിരുന്നു. ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ വാതുവെപ്പ് നയങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പെടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രശ്ന പരിഹാരം നട്തതി പെടിഎം തിരികെ എത്തുക ആയിരുന്നു. ട്വിറ്ററിലൂടെയാണ് പേടിഎം ഇക്കാര്യം അറിയിച്ചത്.


' അപ്‌ഡേറ്റ്: ആന്‍ഡ് വി ആര്‍ ബാക്ക്'എന്നായിരുന്നു പേടിഎമ്മിന്റെ ട്വീറ്റ്.

Update: And we're back! ??

- Paytm (@Paytm) September 18, 2020

ഓണ്‍ലൈന്‍ ചൂതാട്ടം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ പെടിഎമ്മിനെ നീക്കം ചെയ്തത്. പേടിഎമ്മുമായി ബന്ധപ്പെട്ട ഗെയിം ആപ്പുകളിലൂടെ സ്‌പോര്‍ട്‌സ് വാതുവെപ്പിന് സൗകര്യമൊരുക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍. പേടിഎം പുതിയതായി അവതരിപ്പിച്ച 'പേടിഎം ക്രിക്കറ്റ് ലീഗ്' പരിപാടി പ്ലേ സ്റ്റോര്‍ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് ആപ്പ് നീക്കം ചെയ്യപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് ആപ്പ് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം നേരത്തെ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. പേടിഎം അടുത്തിടെ അവതരിപ്പിച്ച പേടിഎം ക്രിക്കറ്റ് ലീഗാണ് ആപ്പിനെതിരെയുള്ള നടപടിക്ക് കാരണമായത് എന്നും പേടിഎം വ്യക്തമാക്കി. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല. പേടിഎം പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category