1 GBP = 95.80 INR                       

BREAKING NEWS

30 വര്‍ഷം നാവികസേനയെ സേവിച്ച ഐഎന്‍എസ് വിരാടിന് ഇന്ന് 'അന്ത്യയാത്ര'; കപ്പല്‍ ഇന്ന് മുംബൈ നേവല്‍ ഡോക് യാര്‍ഡില്‍ നിന്നും ഗുജറാത്തിലെ കപ്പല്‍ പൊളിക്കല്‍ കേന്ദ്രത്തിലെത്തിക്കും: യുകെയിലെ റോയല്‍ നേവിയിലും ഇന്ത്യന്‍ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലിന് വിട ചൊല്ലി ഇന്ത്യന്‍ സേന

Britishmalayali
kz´wteJI³

മുംബൈ: 30 വര്‍ഷം നാവികസേനയെ സേവിച്ച ഐഎന്‍എസ് വിരാടിന് ഇന്ന് 'അന്ത്യയാത്ര'. ഡീകമ്മിഷന്‍ ചെയ്ത നാവികസേനാ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നതിനായി ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെടും. മുംബൈ നേവല്‍ ഡോക് യാര്‍ഡില്‍ നിന്നും ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്കാണ് ഇന്ന് യാത്ര പുറപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ യാഡ് ഇവിടെയാണ്. ശ്രീറാം ഗ്രൂപ് എന്ന കപ്പല്‍ പൊളിക്കല്‍ കമ്പനിയാണു ലേലത്തില്‍ പിടിച്ചത്. 30 വര്‍ഷം നാവികസേനയെ സേവിച്ച ഐഎന്‍എസ് വിരാട് 2017ലാണു ഡീകമ്മിഷന്‍ ചെയ്തത്. യുകെയിലെ റോയല്‍ നേവിയിലും തുടര്‍ന്ന് ഇന്ത്യന്‍ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിരാട്.

വിരാടിനെ കെട്ടിവലിച്ചാകും അലാങ്ങിലേക്ക് കൊണ്ടു പോകുക. 12 മാസം കൊണ്ട് കപ്പല്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കാന്‍ കഴിയുമെന്നാണ് ശ്രീറാം ഗ്രൂപ്പ് വ്യക്തമാക്കുന്നത്. മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് 38.54 കോടി രൂപയ്ക്കാണ് ശ്രീറാം ഗ്രൂപ്പ് കപ്പല്‍ പൊളിച്ച് വില്‍ക്കാനുള്ള അവകാശം നേടിയത്.

1987ലാണ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. 30 വര്‍ഷത്തെ സേവനത്തിന് ശേഷം 2017ല്‍ കപ്പല്‍ ഡി കമ്മീഷന്‍ ചെയ്തു. ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന എച്ച് എംഎസ് ഹെര്‍മെസ് 1980കളില്‍ 65 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങുകയും പിന്നീട് പരിഷ്‌കരിക്കുകയുമായിരുന്നു. 1987 മെയ് 12ന് നാവികസേയില്‍ കമ്മീഷന്‍ ചെയ്തു.

മുംബൈയില്‍ നിന്നും കപ്പല്‍ അലാങ്ങില്‍ എത്തിച്ചേരാന്‍ മൂന്ന് ദിവസം വേണ്ടിവരുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് പട്ടേല്‍ പറഞ്ഞു. കപ്പല്‍ കൈമാറുന്നത് സംബന്ധിച്ചുള്ള എല്ലാ ഇടപാടുകളും നടന്നു കഴിഞ്ഞു. മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡിലാണ് നിലവില്‍ കപ്പലുള്ളത്. അലാങ്ങിലെത്തിച്ച് പൊളിച്ച് നീക്കുമെങ്കിലും കാലാവസ്ഥയടക്കമുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരും. വിരാടിനെ ഒരു മ്യൂസിയമാക്കി മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും അക്കാര്യം കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category