1 GBP = 95.80 INR                       

BREAKING NEWS

വ്യാപനത്തോതും സമ്പര്‍ക്കബാധിതരുടെ എണ്ണവും പലമടങ്ങ് വര്‍ദ്ധിച്ചു; കേരളം അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് അതിരൂക്ഷമാകും: രാജ്യത്തു കോവിഡിന്റെ രണ്ടാംവരവ് ആദ്യത്തെക്കാള്‍ തീവ്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച് തുടങ്ങി. രണ്ടാംവരവ് ആദ്യത്തെക്കാള്‍ തീവ്രമാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ ഡല്‍ഹി മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കോവിഡ് അതീവ ഗുരുതരമായി ബാധിച്ചതെങ്കില്‍ രണ്ടാം വരവില്‍ കേരളം അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളാണ് ഭയന്നു വിറയ്ക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ കേരളത്തിലടക്കം വ്യാപനത്തോതും സമ്പര്‍ക്കബാധിതരുടെ വര്‍ധനയും പല മടങ്ങു വര്‍ധിച്ചു. ചികിത്സയില്‍ തുടരുന്നതും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായ കോവിഡ് ബാധിതരില്‍ 29.69% കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലാണ്. കര്‍ണാടകയിലും (1.03 ലക്ഷം പേര്‍) ആന്ധ്രപ്രദേശിലുമാണ് (88,197) കൂടുതല്‍.

ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കേസുകള്‍ കാര്യമായി വര്‍ധിക്കുകയും പിന്നീടു കുറയുകയും ചെയ്തിരുന്നു. ഇവിടങ്ങളില്‍ വ്യാപനം പരമാവധിയിലെത്തി കുറഞ്ഞെന്നു കരുതിയിരിക്കെയാണ് കോവിഡ് വ്യാരനം വീണ്ടും ശക്തമായിരിക്കുന്നത്. ഇതോടെയാണ് രണ്ടം വരവ് എന്ന നിഗമനത്തില്‍ ആരോഗ്യ വിദഗ്ദര്‍ എത്തിച്ചേര്‍ന്നത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണു നിലവില്‍ ഡല്‍ഹിയില്‍. താരതമ്യേന കേസുകള്‍ കുറവായിരുന്ന കേരളമടക്കം സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ വര്‍ധിച്ചു. ഈ വര്‍ഷം രാജ്യം കോവിഡില്‍ നിന്നും മോചനം നേടുകയില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

വ്യാപനം പരമാവധിയിലെത്തുന്നതിന്റെ സൂചനയായി ഇതു കരുതാമെന്നു ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ഇതു തള്ളി. രാജ്യം കോവിഡ് പിടിയില്‍നിന്ന് ഉടന്‍ മോചിതമാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഇപ്പോഴത്തെ വ്യാപന തോത് പരിഗണിക്കുമ്പോള്‍, അടുത്ത വര്‍ഷം ആദ്യപാദത്തിലും ക്രമാനുഗത വര്‍ധനയുണ്ടാകാം. ശേഷമേ കുറയുന്നതിന്റെ (ഫ്ളാറ്റന്‍ ദ് കര്‍വ്) സാധ്യത കാണുന്നുള്ളൂവെന്നാണു ഗുലേറിയയുടെ വിലയിരുത്തല്‍. നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്ന 'അണ്‍ലോക് 4' കൂടി നടപ്പാകുന്നതോടെ വ്യാപനത്തോത് ഇനിയും ഉയരാം.

ശാന്തമായിരുന്ന പലയിടങ്ങളിലും ഓഗസ്റ്റ് മൂന്നാം വാരം മുതലാണു കേസുകളില്‍ വന്‍ വര്‍ധനയുണ്ടായത്; പ്രത്യേകിച്ചും മഹാരാഷ്ട്ര, യുപി, ബിഹാര്‍, ബംഗാള്‍, തെലങ്കാന, ആന്ധ്ര, ഒഡീഷ, കേരളം എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളില്‍ കോവിഡ് പടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category