1 GBP = 95.80 INR                       

BREAKING NEWS

പരമ്പരാഗത ഗ്രാമച്ചന്ത സംവിധാനത്തെ തകര്‍ത്ത് വന്‍കിട റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കും; കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടും; കരാര്‍ കൃഷിക്ക് ബില്ലുകള്‍ വഴിയൊരുക്കും; മോദിയുടെ മൂന്ന് ബില്ലുകള്‍ പാവപ്പെട്ട കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുമോ? പഞ്ചാബിലും ഹരിയാനയിലും ബിജെപി മുന്നണിയില്‍ പ്രതിസന്ധി ശക്തം; മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വടി കിട്ടിയെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ്; ദേശീയ രാഷ്ട്രീയം വീണ്ടും ഇളകി മറിയുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാര്‍ഷികമേഖലയില്‍ പരിഷ്‌കരണത്തിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ എന്‍ഡിഎയെ തകര്‍ക്കുമെന്ന് സൂചന. പഞ്ചാബിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിനു (എസ്.എ.ഡി.) പിന്നാലെ ഹരിയാണയിലെ ഘടകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയും (ജെ.ജെ.പി.) എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനായില്ലെങ്കില്‍ ഹരിയാണയിലെ ഖട്ടാര്‍ മന്ത്രിസഭ നിലംപതിക്കും. ഇത് രാജ്യ വ്യാപക ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധത ആളികത്തിക്കാന്‍ പ്രതിപക്ഷത്തിനും കഴിയും. അങ്ങനെ നിര്‍ണ്ണായക വഴിത്തിരിവിലാണ് ദേശീയ രാഷ്ട്രീയം.

ഗ്രാമീണ കാര്‍ഷിക വിപണന സംവിധാനത്തെ തകര്‍ക്കുന്ന ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍. പ്രതിഷേധത്തിനിടയിലും ബില്ലുകള്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ഇനി രാജ്യസഭ കൂടി പാസാക്കേണ്ടതുണ്ട്. പഞ്ചാബിലും ഹരിയാനയിലും നിന്നു കര്‍ഷക സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. അത് ബിഹാറില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് ബിജെപിക്കും നിതീഷ് കുമാറിനും തലവേദനയാകുകയും ചെയ്യും. ഹരിയാണയിലെ കര്‍ഷകരും ബില്ലുകള്‍ക്കെതിരേ രംഗത്തെത്തിയതോടെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പി.യും പ്രതിഷേധിക്കുന്നത്. 2 സംസ്ഥാനങ്ങളിലും കര്‍ഷക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയാണ്. ഇതും ബിജെപിയെ വെട്ടിലാക്കുന്നു.

പരമ്പരാഗത ഗ്രാമച്ചന്ത(മണ്ഡി)സംവിധാനത്തെ തകര്‍ത്ത്് വന്‍കിട റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകള്‍ കൊണ്ടുവരുന്നതെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം. കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടുമെന്നും കരാര്‍ കൃഷിക്ക് ബില്ലുകള്‍ വഴിയൊരുക്കുമെന്നും പാവപ്പെട്ട കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുമെന്നും വിമര്‍ശനമുണ്ട്. ഇത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായാല്‍ മോദി സര്‍ക്കാരിന് അത് കടുത്ത വെല്ലുവിളിയായി മാറും. ഹരിയാനയിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ നേരില്‍ക്കണ്ട് ചൗട്ടാല കഴിഞ്ഞ ദിവസം നിലപാടറിയിച്ചു. ചൗട്ടാലയുടെ പാര്‍ട്ടിയായ ജെ.ജെ.പി.യുടെ പത്തംഗങ്ങളുടെ ബലത്തിലാണ് ഹരിയാണയില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കേന്ദ്രം ഭരിക്കാന്‍ മോദിക്ക് കേവല ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഘടകകക്ഷികളുടെ നിലപാട് വിനയാകില്ല.

കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും)ബന്ധപ്പെട്ട ബില്‍, അവശ്യവസ്തു നിയമഭേദഗതി ബില്‍ എന്നിവയ്ക്കെതിരേയാണ് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിന് ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചാണ് ബില്ലുകള്‍ കൊണ്ടുവന്നത്. നേരത്തേ ഓര്‍ഡിനന്‍സുകളെ പിന്തുണച്ചിരുന്ന എസ്.എ.ഡി. എന്ന ശിരോമണ അകാലി ദള്‍ കാര്‍ഷികമേഖലകളിലെ വോട്ട് ബാങ്ക് തകരുമെന്ന ഭയംമൂലം പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. മോദി മന്ത്രിസഭയില്‍നിന്ന് സ്വന്തം പ്രതിനിധിയെ പിന്‍വലിച്ചത് പഞ്ചാബില്‍ എന്‍ഡിഎ തകരുമെന്നതിന്റെ സൂചനയാണ്.

ബിജെപി.ക്ക് കേവലഭൂരിപക്ഷമുള്ളതിനാല്‍ മോദിസര്‍ക്കാരിന് സഖ്യകക്ഷികളുടെ വിട്ടുപോക്കോ, പിണക്കമോ തത്കാലം രാഷ്ട്രീയ പ്രതിസന്ധിയല്ല. എങ്കിലും എസ്.എ.ഡി.യെയും ജെ.ജെ.പി.യെയും അനുനയിപ്പിക്കാന്‍ ബിജെപി. ശ്രമമാരംഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖല നിര്‍ണായകമായ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ, കൂടുതല്‍ സഖ്യകക്ഷികളിലേക്ക് എതിര്‍പ്പ് പടരാതിരിക്കാന്‍ ദേശീയ നേതൃത്വം ശ്രമിക്കും. ബില്ലുകളെ ബിജെപി.യുടെ മുതിര്‍ന്ന നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി വെള്ളിയാഴ്ച വിമര്‍ശിച്ചു. സ്വന്തം നിലയില്‍ ഭൂരിപക്ഷമുണ്ടായിട്ടും എന്‍.ഡി.എ. എന്ന നിലയില്‍ സഖ്യമുണ്ടാക്കിയ പാര്‍ട്ടി കര്‍ഷകരെ ബാധിക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന് സ്വാമി ചോദിച്ചു. ബില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബില്‍ നിന്നുള്ള അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചതിനു പുറമേ അവിടെ എന്‍ഡിഎ വിടാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദം മുറുകുകയാണ്. ഹരിയാനയിലാകട്ടെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ല. ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജനനായക് ജനതാപാര്‍ട്ടിയുടെ 10 എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകമാണ്. കര്‍ഷക ബില്ലുകളുടെ പേരില്‍ എന്‍ഡിഎ വിടാനും ഉപമുഖ്യമന്ത്രി പദം രാജി വയ്ക്കാനും ദുഷ്യന്തിനു മേലും സമ്മര്‍ദമുണ്ട്. കര്‍ഷകരുടെ പിന്തുണയാണ് ജനനായക് ജനതാ പാര്‍ട്ടിയുടെ അടിത്തറ. ഹരിയാനയില്‍ 90 അംഗ സഭയില്‍ ബിജെപിക്ക് 40 എംഎല്‍എമാരേയുള്ളൂ. ദുഷ്യന്തിന്റെ പാര്‍ട്ടിക്ക് 10 അംഗങ്ങളുണ്ട്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 31 എംഎല്‍എമാര്‍. 7 സ്വതന്ത്രരുമുണ്ട്.

അകാലിദളുമായും ബാദല്‍ കുടുംബവുമായും ചൗട്ടാല കുടുംബത്തിന് ഏറെ അടുപ്പമുണ്ട്. ദേവിലാലിന്റെ കാലം മുതലുള്ള ബന്ധമാണത്. ഹര്‍സിമ്രത് കൗര്‍ രാജി വയ്ക്കുന്നതിനു മുന്‍പ് സുഖ്ബീര്‍ സിങ് ബാദല്‍ ചണ്ഡിഗഡില്‍ എത്തി അജയ് ചൗട്ടാലയെയും ദുഷ്യന്ത് ചൗട്ടാലയെയും കണ്ടിരുന്നു. ഹരിയാനയില്‍ ബിജെപി ജനനായക് ജനതാ പാര്‍ട്ടി സഖ്യമുണ്ടാക്കുന്നതില്‍ ബാദലിന് വലിയ പങ്കുണ്ട്. പഞ്ചാബില്‍ 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. അകാലി ദളിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് ബിജെപി ശ്രമം. എന്നാല്‍ സഖ്യം തകര്‍ന്നാല്‍ ഇരുവരും വെവ്വേറെ മത്സരിക്കേണ്ടി വരും.

ബിഹാറിലും എന്‍ഡിഎയില്‍ പ്രതിസന്ധിയുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പല നീക്കങ്ങളോടും ലോക് ജനശക്തി പാര്‍ട്ടിയുടെ റാം വിലാസ് പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും യോജിപ്പില്ല. ഇതും പ്രശ്നങ്ങളുണ്ടാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category