1 GBP = 95.80 INR                       

BREAKING NEWS

ജിയോമോന്റെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിലെത്തി; വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ സംസ്‌കാരം; മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും; സംസ്‌കാര ചടങ്ങുകള്‍ ലൈവായി കാണാന്‍ സൗകര്യം; യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും പ്രഗല്‍ഭനായിരുന്ന യുവ സംരംഭകന്‍ ഇനി ഓര്‍മ്മത്താളില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നീണ്ട മൂന്നാഴ്ചത്തെ ആശങ്കകള്‍ക്ക് വിരാമമിട്ടു കഴിഞ്ഞ മാസം 29നു അന്തരിച്ച യുകെയിലെ ഏറ്റവും പ്രഗല്‍ഭനായ യുവ സംരംഭകന്‍ ജിയോമോന്‍ പന്തിരുവേലിലിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 3.30നു കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. കോവിഡ് നിബന്ധനകള്‍ പാലിച്ചാകും മൃതദേഹ ശുശ്രൂഷകള്‍ നടക്കുക. സംസ്‌കാര ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരണം ഉണ്ടായ ശേഷം യുകെയില്‍ നിന്നും കേരളത്തില്‍ എത്തുന്ന ആദ്യ മലയാളിയുടെ മൃതദേഹമാണ് ജിയോമോന്റെത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 29നു കോവിഡ് ബാധിതനായാണ് അദ്ദേഹം ലണ്ടന്‍ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് രോഗനില വഷളായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കൂടി ഇടപെട്ടതിനെ തുടര്‍ന്ന് എക്മോ വെന്റിലേറ്റര്‍ സൗകര്യമുള്ള പാപ്വര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നീണ്ട അഞ്ചു മാസത്തെ ആശുപത്രി വാസത്തില്‍ ഒരിക്കല്‍ പോലും ജീമോന്‍ തിരിച്ചു വരവിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല. കോവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ കാലം ആശുപത്രിയിലും വെന്റിലേറ്ററിലും കഴിഞ്ഞവരില്‍ ഒരാളുമാണ് ജിയോമോന്‍.
മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയില്‍ എത്തുക. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന് യാത്രക്കാര്‍ കുറഞ്ഞതോടെയാണ് മുംബൈ വഴി വീണ്ടും സര്‍വീസ് തിരിച്ചു വിടാന്‍ തുടങ്ങിയത്. രണ്ടാഴ്ച മുന്‍പ് ജിയോമോന്റെ ഭാര്യയും കുഞ്ഞുങ്ങളും നാട്ടില്‍ എത്തിയിരുന്നു. ഇവര്‍ ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയതോടെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. കോവിഡ് നിയന്ത്രണം പാലിച്ചു തന്നെയാകും സംസ്‌ക്കാര കര്‍മ്മങ്ങള്‍ എന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. 

യുകെ കോളേജ് ഓഫ് ബിസിനസ്സ് ആന്‍ഡ് കംപ്യുറ്റിംഗ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴില്‍ ആറു കോളേജുകള്‍ വരെ സ്വന്തമാക്കിയ ജിയോമോന്റെ ബിസിനസ് ജീവിതം അത്ഭുത ദ്വീപിലെ കാഴ്ചകള്‍ പോലെയാണ് സാധാരണക്കാര്‍ക്ക് തോന്നിയത്. വിവിധ രാജ്യക്കാരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും  ഒക്കെയായി വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ കൊണ്ടാണ് ജിയോമോന്റെ കോളേജുകള്‍ ശ്രദ്ധ നേടിയത്. ഇത്തരത്തില്‍ വേഗ വളര്‍ച്ച നേടിയ പ്രവാസി ബിസിനസ് സംരംഭങ്ങള്‍ തന്നെ വിരളമാണ്. 

കൂടുതല്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ഉള്ള തയ്യാറെടുപ്പുകളും ജിയോ മോന്റെ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയായിരുന്നു ജിയോ മോന് ഏറ്റവും പ്രധാനം. രണ്ടു പതിറ്റാണ്ടായി യുകെയില്‍ തുടര്‍ന്നിട്ടും ബ്രിട്ടീഷ് പൗരത്വം എടുത്തില്ല. ഇന്ത്യാക്കാരനായി എല്ലാവരേയും സഹായിച്ച് ഓടി നടന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തന്നെ തന്റേതാക്കി വച്ചു. അതുകൊണ്ടു തന്നെയാണ് ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നതും.

എല്ലാവരേയും സഹായിക്കുന്നതായിരുന്നു പ്രകൃതം. സ്റ്റുഡന്റ് വിസയിലാണ് ലണ്ടനില്‍ എത്തിയത്. അതിന് ശേഷം സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കാണ് ചുവടു വച്ചത്. സ്വന്തം പ്രയത്‌നത്താല്‍ കോളേജുകള്‍ തുടങ്ങി. ഏഴു കോളേജുകള്‍ യുകെയില്‍ സ്വന്തമായി. ഇവിടെ എല്ലാം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളുമായി കോളേജ് തുറന്നു. കൊച്ചിയില്‍ ഐടി കമ്പനിയും ഉണ്ടായിരുന്നു. യുകെസിബിസി എന്ന കോളേജിനു യുകെയില്‍ എങ്ങും അംഗീകാരം നേടിയെടുത്ത ജീമോന്റെ മരണത്തിലൂടെ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തിയെയാണ് യുകെ മലയാളികള്‍ക്ക് നഷ്ടമായത്.

ലണ്ടനിലായിരുന്നു തുടക്കത്തില്‍ ചികില്‍സ. കേന്ദ്രമന്ത്രി വി മുരളീധരന്‍ കത്തെഴുതിയാണ് അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ആഴ്ച ബോധം വന്നു. വര്‍ത്തമാനവും പറഞ്ഞു. പക്ഷേ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് തളര്‍ന്ന് മരണമുണ്ടാകുന്നത്. ഈ ആശുപത്രിയില്‍ ആയതു കൊണ്ടാണ് ഇത്രയും കാലം ജീമോന്റെ ജീവന്‍ നിലനിര്‍ത്താനായത്.

ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയില്‍ ജീമോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ഏറെ തകരാറില്‍ ആയിക്കഴിഞ്ഞിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടര്‍മാര്‍ ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രതീക്ഷയിലായിരുന്നു.

പക്ഷെ ദീര്‍ഘനാളായി ജീവന്‍ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗിയില്‍ ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു പലവട്ടം കൂടിയാലോചനകള്‍ നടത്തിയ മെഡിക്കല്‍ ബോര്‍ഡ് കുടുംബത്തെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് ഉറ്റ ബന്ധുക്കളുടെ അനുമതിയോടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിച്ഛേദിച്ചു ജീമോന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. അതിനിടെ ജീമോന്റെ ജീവന്‍ രക്ഷിക്കാന്‍ സമാനതകള്‍ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രില്‍ ആദ്യവാരം നടന്നത്. അദ്ദേഹത്തെ പാപ്വര്‍ത്ത് ആശുപത്രിയില്‍ എത്തിച്ച് എക്‌മോ സംവിധാനമുള്ള ചികിത്സ ഏര്‍പ്പെടുത്താന്‍ ലണ്ടന്‍ ഹൈക്കമ്മിഷന്‍, കേരള സര്‍ക്കാര്‍ എന്നിവരൊക്കെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ പോലും വേണ്ടി വന്നു. പക്ഷെ ഇതിനിടയില്‍ വിലപിടിച്ച ഏതാനും ദിവസങ്ങളാണ് കൈവിട്ടു പോയത്.

ബിസിനസ് ആവശ്യങ്ങളാക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്ന ജീമോന്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ ഉടന്‍ ആണ് രോഗബാധിതനാകുന്നത്. മാത്രമല്ല കോവിഡ് പടര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ട്യൂബ് ട്രെയിനുകളിലെ യാത്രയും ജീമോനെ പോലെ അനേകം ലണ്ടന്‍ മലയാളികളെ കോവിഡ് രോഗികളാക്കിയിരുന്നു. ഒടുവില്‍ വിഷുദിന തലേന്ന് ജീമോന്‍ പാപ്വര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ എവിടെയും പ്രതീക്ഷകള്‍ പരക്കുകയായിരുന്നു. യുകെ മലയാളികള്‍ മാത്രമല്ല, ഓസ്ട്രേലിയയിലും അമേരിക്കയിലും ഗള്‍ഫിലും ഒക്കെ പ്രാര്‍ത്ഥന ഗ്രൂപ്പുകളില്‍ നിന്നും അദ്ദേഹത്തന്റെ ജീവന്‍ രക്ഷിക്കാനുള്ള സഹായം തേടി അനേകം സന്ദേശങ്ങള്‍ എത്തിയത് പതിനായിരക്കണക്കിന് മലയാളികളിലേക്കാണ്.

കാഞ്ഞിരപ്പള്ളിയിലെ പ്രശസ്തമായ പന്തിരുവേലില്‍ കുടുംബം അംഗം എന്ന നിലയിലും യുകെയിലും പ്രവാസ മലയാളി സമൂഹത്തിലും ചുരുങ്ങിയ കാലത്തില്‍ വ്യാപകമായ ബന്ധം വളര്‍ത്തിയെടുത്ത ജീമോന്റെ രോഗനില വഷളാകാതിരിക്കാന്‍ അദ്ദേഹത്തെ ഒരു പരിചയവും ഇല്ലാത്ത അനേകായിരങ്ങളാണ് പ്രാര്‍ത്ഥനയുമായി കൂടെയെത്തിയത്. പക്ഷെ വിധി നിശ്ചയം തടുക്കുന്നതില്‍ നിസ്സാരരരായ മനുഷ്യര്‍ക്ക് കാര്യമായ പങ്കു ഒന്നുമില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയാണ് ജീമോന്‍ വിടപറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category