1 GBP = 96.00 INR                       

BREAKING NEWS

ഷവ്വലും വീല്‍ബാരോയും ഒക്കെ കളിപ്പാട്ടങ്ങളാക്കി നൂറു മേനി വിളയിച്ചു നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കുട്ടികര്‍ഷകര്‍; മക്കള്‍ക്കു പ്രചോദനമേകി ജോയിസും ലിന്‍സിയും ഒപ്പം

Britishmalayali
ഷാജി ലൂക്കോസ്

നോര്‍ത്തേണ്‍ അയര്‍ലന്റ്: 'സ്വന്തമായി എങ്ങനെ ഭക്ഷണം കണ്ടെത്തുകയെന്നതും സമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ എങ്ങനെ ജീവിക്കണമെന്നതും പഠിപ്പിക്കുന്നത് കേന്ദ്രീകരിച്ചായിരിക്കണം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ' മെന്ന പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ആലിസ് വാട്ടെഴ്സിന്റെ വാക്കുകളാണ് നോര്‍ത്തേണ്‍ അയര്‍ലന്റിലെ പോര്‍ട്ട്ഡൗണ്‍ സ്വദേശി ജോയിസിന്റെയും ഭാര്യ ലിന്‍സിയുടെയും പ്രചോദനം. ഇതു മക്കള്‍ക്കും പകര്‍ന്നു നല്‍കി ചെറു പ്രായത്തില്‍ തന്നെ മക്കള്‍ക്ക് കൃഷിയുടെ മൂല്യങ്ങളെ കുറിച്ചും കൃത്യമായ അറിവും ബോധവും നല്‍കിയിരിക്കുകയാണ് ജോയിസും ലിന്‍സിയും.

പത്ത് വയസ്സുള്ള മരിയ മുതല്‍ മൂന്നു വയസ്സുള്ള അന്നമ്മ വരെയുള്ള അഞ്ചു പേരാണ് ഇവരുടെ കുട്ടിപ്പട്ടാളത്തിലുള്ളത്. നാട്ടില്‍ കോട്ടയം മാന്‍വെട്ടം സ്വദേശികളായ ഇവര്‍ കഴിഞ്ഞ പതിനാറു വര്‍ഷമായി യുകെയില്‍ എത്തിയിട്ട്. അവധി ദിനങ്ങളില്‍ മക്കളുമായി പറമ്പില്‍ കൃഷിപണി ചെയ്ത് ആഘോഷിക്കുകയെന്നതാണ് ഇവരുടെ പ്രധാന ഹോബി. ഏഴാം ക്ലാസ്സിലുള്ള മൂത്ത മകള്‍ മരിയ, അഞ്ചിലുള്ള രണ്ടാമത്തെയാള്‍ മാത്യു, മൂന്നാം തരത്തിലെ ഫിലിപ്പ്, രണ്ടാം ക്ലാസിലെ സാറ, നേഴ്‌സറിയിലെ ഏറ്റവും ഇളയ കുട്ടിയായ മൂന്നു വയസുകാരി അന്നമ്മ എന്നിവരെല്ലാം കൂടി കൃഷിയും പൂന്തോട്ടവുമൊക്കെ നോക്കുന്നതില്‍ അവരുടേതായ പങ്ക് വഹിക്കുന്നു.

പിതാവ് ജോയിസ് പറയുന്നത് കുട്ടികളെല്ലാവരും ഒന്നിച്ച് പറമ്പില്‍ പണിയുമ്പോഴുള്ള സ്‌നേഹവും സന്തോഷവും വളരെ പ്രധാനമെന്നാണ്. പിള്ളേരെ നോക്കുന്നതിനിടയ്ക്ക് അല്‍പം കൃഷിപണിയും നാട്ടിലെ പഴയ ഓര്‍മ്മകള്‍ അയവിറക്കുവാനും മക്കളെ കൃഷിപണി പഠിപ്പിക്കുകയും കൃഷിയില്‍ അവരുടെ സഹായവും അവരുടെ കഴിവുകള്‍ വികസിപ്പിക്കുവാനും അങ്ങനെ പൊതുവെ അവരുടെ സ്വഭാവ രൂപീകരണത്തിനും സഹായകരമാകുന്നൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ നമ്മുടെ നാടിനോടും ഭൂമിയോടും പ്രകൃതിയോടുമൊക്കെ ബന്ധിപ്പിക്കുന്നതിന് ഇതിലും നല്ല വേറെ എന്തു മാര്‍ഗ്ഗമെന്നാണ് ജോയിസ് ചോദിക്കുന്നത്.

'നാട്ടില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ കൃഷിക്കാരാണ്, അത് ഞങ്ങള്‍ ഇവിടെ പിന്തുടരുന്നു. ഒഴിവു സമയത്ത് ചെയ്യുന്ന കൃഷിയില്‍ കൂടി മനസ്സിന് വളരെ സംതൃപ്തിയുണ്ടാകുന്നു. കുട്ടികള്‍ പുല്ലു പറിക്കുകയും ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയും വളം ഇടുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും അവര്‍ക്ക് പറ്റാവുന്ന ഓരോ ചെറിയ ചെറിയ ജോലികള്‍ ഉണ്ട്, അവര്‍ക്ക് അതില്‍ അതിയായ സന്തോഷമാണ്. പൂക്കള്‍ ആകുമ്പോഴേക്കും വിളവെടുക്കുമ്പോഴുമുള്ള അവരുടെ മുഖത്ത് വിരിയുന്ന ആനന്ദമാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അസുലഭ മുഹൂര്‍ത്തം' ജോയിസും ലിന്‍സിയും പറയുന്നു.

ഇവരുടെ പ്രധാന കൃഷി കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, പയര്‍, ബീറ്റ്‌റൂട്ട്, ഉരുളകിഴങ്ങ്, മത്തങ്ങ, കാരറ്റ്, ചോളം, ആപ്പിള്‍, പയര്‍, മുന്തിരിങ്ങ, കോഴി വളര്‍ത്തല്‍ എന്നിവയാണ്. കൃഷിക്ക് ജൈവവളമാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ക്കൊപ്പം ചെറിയ ഒരു പൂന്തോട്ടവുമുണ്ട്.

കോട്ടയം കടുത്തുരുത്തി മാന്‍വെട്ടം മാറയില്‍ മത്തായിയുടെ ഏറ്റവും ഇളയ മകനാണ് ജോയിസ്. ഡല്‍ഹിയിലും ഗള്‍ഫിലും ഒക്കെയായി ജോലി ചെയ്തതിന് ശേഷം ഇപ്പോള്‍ ബെല്‍ഫാസ്റ്റ് ട്രസ്റ്റില്‍ കുട്ടികളുടെ സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുന്നു. മാന്‍വെട്ടം കുന്നശേരി കെഎം ഫിലിപ്പിന്റെ മകളായ ജോയിസിന്റെ ഭാര്യ ലിന്‍സി ഗ്വാളിയാറിലെ നഴ്‌സിങ് പഠനവും ജോലിയും കഴിഞ്ഞ ശേഷം ഇപ്പോള്‍ ബെല്‍ഫാസ്റ്റിനടുത്തുള്ള ക്രെയ്ഗാവന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി സേവനമനുഷ്ഠിക്കുന്നു.

ജോയിസ് അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയാണ്. മാനസിക ആരോഗ്യ പ്രാധാന്യ പ്രചാരണത്തിന്റെ ഭാഗമായി ബെല്‍ഫാസ്റ്റിലെ വളരെ പ്രസിദ്ധമായ യൂറോപ്പ ഹോട്ടലിന്റെ മുകളില്‍ നിന്നുള്ള അബ്‌സീലിങ് (ഊര്‍ന്നിറക്കം), ചെസ്റ്റ് വാക്‌സ്, ഫയര്‍ വാക്, സ്‌പോണ്‍സര്‍ഡ് വാക്ക്, മല കയറ്റം തുടങ്ങിയ കാര്യങ്ങള്‍ വിവിധ ചാരിറ്റികള്‍ക്കായി ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category