1 GBP = 95.80 INR                       

BREAKING NEWS

പാസ്‌പോര്‍ട്ട്, ഒസിഐ... സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഇടനിലക്കാരെ തേടേണ്ടാ.. കാര്‍ഡിഫില്‍ നാളെ മുതലും ബെല്‍ഫാ സ്റ്റില്‍ അടുത്ത മാസവും കോണ്‍സുലാര്‍ സര്‍വ്വീസുകള്‍ ലഭ്യം

Britishmalayali
kz´wteJI³

കാര്‍ഡിഫിലും ബെല്‍ഫാസ്റ്റിലും ഉള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കോണ്‍സുലാര്‍ സംബന്ധമായതും പാസ്‌പോര്‍ട്ട് സംബന്ധമായതുമായ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുവാനുള്ള സംവിധാനവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. നാളെ 21-ാം തീയതി മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസമാണ് കാര്‍ഡിഫില്‍ പ്രശ്‌ന പരിഹാരം ഉണ്ടാവുക. നാളെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കാര്‍ഡിഫില്‍ കോണ്‍സുലാര്‍ സര്‍വ്വീസുകള്‍ ലഭിക്കുക.

ബെല്‍ഫാസ്റ്റില്‍ അടുത്ത മാസം അഞ്ചു മുതലാണ് സര്‍വ്വീസ് ലഭിക്കുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഇവിടെയും സര്‍വ്വീസ് ലഭിക്കുക. കോണ്‍സുലാര്‍ സര്‍വ്വീസുകള്‍ ലഭിക്കുവാന്‍ അപ്പോയിന്‍മെന്റ് എടുക്കേണ്ടതാണ്. അപ്പോയിന്‍മെന്റ് എടുക്കുവാന്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇടനിലക്കാരെ ബന്ധപ്പെടേണ്ട ആവശ്യമില്ല. നേരിട്ടു തന്നെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ബന്ധപ്പെട്ടു പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

പാസ്‌പോര്‍ട്ട് പുതുക്കാനും സറണ്ടര്‍ ചെയ്യുവാനും [email protected] എന്ന വിലാസത്തിലും ഒസിഐ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് [email protected] എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. മൂന്നാമതായി മറ്റെന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് [email protected] എന്ന വിലാസത്തിലും ബന്ധപ്പെടാം.

അത്യാവശ്യ സംശയങ്ങള്‍ക്ക് 00 44 (0) 7768 765 035 & 7902 998 402 എന്ന നമ്പറിലും ബന്ധപ്പെടാം.

ഇനിയൊരിക്കലും ഈ പടി ചവിട്ടാന്‍ ഇടയാക്കല്ലേ എന്ന ശാപവും ചൊരിഞ്ഞു ഹൈ കമ്മീഷന്റെ പടികളിറങ്ങിയവര്‍ക്ക് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് ഇപ്പോള്‍. നേരത്തെ ഹൈ കമ്മീഷണര്‍ ആയിരുന്ന രഞ്ജന്‍ മത്തായി നടപ്പിലാക്കിയ മാറ്റങ്ങളുടെ തുടര്‍ച്ചയായി നടപ്പിലാക്കിയ മാറ്റത്തിന്റെ ഭാഗമായാണ് ഇതും എത്തിയത്. ഏറ്റവും വേഗത്തില്‍, ചുരുങ്ങിയത് ഒരു മണിക്കൂറിനകം നടപ്പിലാക്കി കൊടുക്കാന്‍ പറ്റുന്ന രേഖകള്‍ക്കു കൊടും തണുപ്പില്‍ കൊച്ചു കുട്ടികളുമായി പോലും എത്തി കാത്തുകെട്ടി നില്‍ക്കുന്ന ദുരിതാവസ്ഥയ്ക്ക് ശാപമോക്ഷം നല്‍കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category