1 GBP = 94.70 INR                       

BREAKING NEWS

ബൗളിങ്ങിലെ മാറ്റങ്ങളിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോറിങ് വേഗം കുറച്ചത് ക്യാപ്ടന്‍ കൂള്‍; ജയിക്കാന്‍ അവസാന മൂന്ന് ഓവറില്‍ പത്ത് റണ്‍സ് ശരാശരിയില്‍ റണ്‍ വേണ്ടപ്പോള്‍ ക്രീസിലേക്ക് പറഞ്ഞു വിട്ടത് ബാറ്റിങ്ങില്‍ സ്ഥിരത കാട്ടിയിട്ടില്ലാത്ത കുറ്റന്‍ അടിക്കാരനെ; അപ്രതീക്ഷിത ബാറ്റിങ് ഓര്‍ഡര്‍ മാറ്റം കണ്ട് മൂക്കത്ത് വിരല്‍ വച്ചവര്‍ ഒടുവില്‍ പൊട്ടിച്ചിരിയുമായി കൈയടിച്ചു; ചെന്നൈ സൂപ്പര്‍ കിംഗിസിന് അനായാസ വിജയം നല്‍കിയത് സാം കുറന്റെ ആ രണ്ട് സിക്സറുകള്‍; ഇതും ക്യാപ്ടന്‍ ധോണി ഒരുക്കിയ വിജയം

Britishmalayali
kz´wteJI³

അബുദാബി: ഐ.പി.എല്‍ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം നേടുമ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ തോറ്റ് തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് പതിവ് തെറ്റിക്കുന്നുമില്ല. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ അണിനിരന്ന ഐ.പി.എല്‍ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈയെ ജയിപ്പിച്ചത്. 48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സെടുത്തു. റായുഡുവാണ് കളിയിലെ താരവും. മുരളി വിജയ് (1), ഷെയ്ന്‍ വാട്ട്സണ്‍ (4) എന്നിവരെ അതിവേഗം നഷ്ടമായ ശേഷമാണ് റായുഡു ചെന്നൈയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. 44 പന്തുകള്‍ നേരിട്ട ഡൂപ്ലെസിസ് 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവീന്ദ്ര ജഡേജ (10), സാം കറന്‍ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇതില്‍ ധോണിയെന്ന കൂള്‍ ക്യാപ്ടന്റെ തന്ത്രവും നിര്‍ണ്ണായകമായി. നാലാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാഡ് അണിഞ്ഞ് കേദാര്‍ ജാദവും ധോണിയും സാം കറനും. എല്ലാവരും പ്രതീക്ഷിച്ചത് മൂന്ന് ഓവറില്‍ പത്ത് റണ്‍സില്‍ അധികം ശരാശരിയിലെ ജയം വേണ്ടതിനാല്‍ ധോണിയോ ജാദവോ ഇറങ്ങുമെന്നായിരുന്നു. എന്നാല്‍ കൂള്‍ ക്യാപ്ടന്‍ ഏവരുടേയും പ്രതീക്ഷ തെറ്റിച്ച് സാം കറനെ ക്രീസിലേക്ക് പറഞ്ഞു വിട്ടു. തീരുമാനം തെറ്റാകുമോ എന്ന് പലരും ഭയന്നു. പക്ഷേ ക്യാപ്ടന്‍ ധോണിയുടെ തീരുമാനമായിരുന്നു ശരി. ആറു പന്തില്‍ 18 റണ്‍സെടുത്ത് കറന്‍ ടീമിനെ വിജയത്തിന് അടുത്തെത്തിച്ചു. സാം കറന്റെ രണ്ട് കൂറ്റന്‍ സ്‌കിസുകള്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകളെ തകര്‍ത്തു. അങ്ങനെ ക്യാപ്ടന്‍ ധോണിയുടെ നിര്‍ണ്ണായക തീരുമാനം ടീമിനെ ജയത്തിലെത്തിച്ചു.

റണ്‍സെടുക്കുന്നതിനിടെ ധോണിയുടെ പുറത്താകലും സംഭവിച്ചുവെന്ന് ആരാധാകര്‍ക്ക് തോന്നി. ബുംമ്രയുടെ ചെറിയൊരു ബൗണ്‍സറില്‍ സ്‌കോര്‍ ചെയ്യാനായിരുന്നു തന്നെ ധോണിയുടെ ശ്രമം. എന്നാല്‍ പന്തെത്തിയ കീപ്പറുടെ കൈയില്‍. ഔട്ടിനുള്ള അതിശക്തമായ അപ്പില്‍ എത്തി. പന്ത് ബാറ്റില്‍ തട്ടിയതിന് സമാനമായ ശബ്ദവും കേട്ടു. അമ്പയര്‍ അതിവേഗം ഔട്ടും വിധിച്ചു. ക്യാപ്ടന്‍ കൂള്‍ പതറാതെ നിന്നു. ആരാധകര്‍ അന്തം വിട്ടപ്പോള്‍ തീരുമാനം റിവ്യൂവിന് വട്ടു.

ധോണിയുടെ ബാറ്റില്‍ പന്തുരസിയില്ലെന്ന് ടിവി റീപ്ലേയില്‍ വ്യക്തമായി. തീരുമാനം അമ്പയര്‍ക്ക് പുനപരിശോധിക്കേണ്ടിയും വന്നു. അമ്പയര്‍ തല കുനിച്ച രംഗം. എന്നാല്‍ തന്റെ ബാറ്റില്‍ സംഭവിക്കാറുള്ള സാങ്കേതിക പിഴവാണ് അമ്പയറെ ചതിച്ചതെന്ന സൂചന ധോണി നല്‍കി. ബാറ്റിന്റെ ഗ്രിപ്പിലുണ്ടായ പ്രശ്നമാണ് പന്ത് നിക്ക് ചെയ്തതു പോലെ ശബ്ദമുണ്ടാക്കിയതെന്ന് സഹബാറ്റ്സ്മാനോട് ധോണി പറഞ്ഞു. തെറ്റായ തീരുമാനത്തിന് കാരണം അമ്പയറുടെ മാത്രം പിഴവല്ലെന്ന വിശദീകരണം നല്‍കും പോലെയാണ് ഏവരും ഈ ഇടപെടലിനേയും വിലയിരുത്തിയത്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വിജയത്തില്‍ താരമാകുകയായിരുന്നു ധോണി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ച മുംബൈയെ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ബൗളിങ് മാറ്റങ്ങളിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. 4.4 ഓവറില്‍ 46 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് ശര്‍മ - ക്വിന്റണ്‍ ഡിക്കോക്ക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹിത് ശര്‍മ 12 റണ്‍സും ക്വിന്റണ്‍ ഡിക്കോക്ക് 33 റണ്‍സും നേടി. 31 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍.

ചെന്നൈക്കായി എന്‍ഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിലെ ആദ്യ സിക്സ് മുംബൈ താരം സൗരഭ് തിവാരിക്കാണ്. മുംബൈ ഇന്നിങ്സിലെ ഒന്‍പതാം ഓവറിലാണ് ആദ്യ സിക്സ് പിറന്നത്. മത്സരത്തിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ രവീന്ദ്ര ജഡേജയുടെ രണ്ടാം പന്ത് ലോങ് ഓഫിനു മുകളിലൂടെ തിവാരി ഗാലറിയിലെത്തിച്ചു.

ഇരു ടീമുകളുടെയും ടീം പ്രഖ്യാപനത്തിലും ചില കൗതുകങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍നിന്ന് മുന്‍പേ പുറത്തായ മുരളി വിജയ് ചെന്നൈ നിരയില്‍ ഓപ്പണറുടെ വേഷത്തില്‍ ഇടംപിടിച്ചു. അതേസമയം, ചെന്നൈ നിരയിലെ സ്ഥിരം സാന്നിധ്യമായ വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ ടീമിനു പുറത്തായി. പരുക്കാണ് കാരണമെന്നാണ് സൂചന. മറുവശത്ത് മുംബൈ നിരയില്‍ സൗരഭ് തിവാരി ഇടംപിടിച്ചതും ശ്രദ്ധ നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category