1 GBP = 95.50 INR                       

BREAKING NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ല; അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്ന് പ്രതിയായ നൗഫല്‍; ആറന്മുളയില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി അന്വേഷണ സംഘം; ആവശ്യമെങ്കില്‍ ഇനിയും തെളിവെടുപ്പ്; മാറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതി

Britishmalayali
kz´wteJI³

പന്തളം: ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം കീരിക്കാട് പനയ്ക്കച്ചിറയില്‍ വീട്ടില്‍ നൗഫലിനെ നാളെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഇന്നലെ പത്തനംതിട്ട ജില്ലാ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ ഹാജരാക്കിയിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പെണ്‍കുട്ടിയെ നേരത്തേ പരിചയമില്ലെന്നുമുള്ള മൊഴികള്‍ ഇയാള്‍ ആവര്‍ത്തിച്ചു.

അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പു നടത്തും. കസ്റ്റഡിയിലെടുക്കുന്നതിനു മുന്നോടിയായി ഇയാളെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കഴിഞ്ഞ 6ന് അര്‍ധരാത്രി ആറന്മുളയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്.

ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സാരമായി പരുക്കേറ്റ യുവതി പന്തളത്ത് കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോവിഡ് വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ കാരണം എന്താണെന്നുള്ളത് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും തുടര്‍ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെയാണ് കായംകുളം സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്യുന്നത്.കോവിഡ് രോഗി പീഡനത്തിനരയായതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായാരുന്നു.

കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് റെക്കോര്‍ഡ് ചെയ്തതും നിര്‍ണായക തെളിവായി മാറി. പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category