1 GBP = 95.50 INR                       

BREAKING NEWS

കടയിലെത്തുന്നവരോട് മാന്യമായ പെരുമാറ്റം മാത്രം; ഭാര്യക്കും കുഞ്ഞിനുമൊപ്പം പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളല്‍ താമസിച്ച ഇയാള്‍ മുടിക്കല്‍ വഞ്ചിനാടിലെ വാടകവീട്ടിലേക്ക് മാറിയിട്ട് മൂന്ന് മാസം; മാന്യമായ പെരുമാറ്റംകൊണ്ട് വീട്ടുടമയുടെയും അയല്‍ക്കാരുടെയും പ്രീതി പിടിച്ചുപറ്റിയത് അതിവേഗം; ഭായി ബസാറിലെ ബോംബെ ഫാഷനിലെ ജീവനക്കാരനിലെ ഭീകര ബന്ധം ഭാര്യ പോലും അറഞ്ഞില്ല; മൊസറഫ് ഹൊസൈനെ എന്‍ഐഎ പൊക്കിയത് സൈലന്റ് ഓപ്പറേഷനിലൂടെ

Britishmalayali
kz´wteJI³

പെരുമ്പാവൂര്‍: ''യേ തോ ബത്താവോ മേരാ പതി ക്യാ ജുറും കിയാ ഹെ...'' (എന്റെ ഭര്‍ത്താവ് എന്ത് കുറ്റമാണ് ചെയ്തത് എന്നെങ്കിലും പറയൂ). വെളുപ്പിന് രണ്ടുമണിക്ക് വീടിനുള്ളിലേക്ക് ഇരച്ചെത്തിയ എന്‍.ഐ.എ. സംഘത്തോട് സൗമ്യബീബി ചോദിച്ചത് ഇത്രമാത്രം. അല്‍ഖായിദ ബന്ധത്തില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്ത മൊസറഫ് ഹൊസ്സെന്റെ ഭാര്യക്ക്, എന്തിനാണ് ഭര്‍ത്താവിനെ പിടികൂടിത് എന്തിനെന്ന് അിയില്ലായിരുന്നുവെന്നതാണ് വസ്തുത.

പെരുമ്പാവൂര്‍ മുടിക്കലിലെ വഞ്ചിനാട് ജങ്ഷനിലുള്ള നിരവീടുകളിലൊന്നില്‍ ശനിയാഴ്ച പുലര്‍ച്ചെ കുട്ടികളും സൗമ്യബീബിയും നല്ല ഉറക്കത്തിലായിരുന്നു. വാതിലില്‍ തുടരെ മുട്ടുകേട്ട് മൊസറഫ് വാതില്‍ തുറന്നതും സാധാരണവേഷത്തിലെത്തിയ എന്‍.ഐ.എ.-പൊലീസ് സംഘാംഗങ്ങള്‍ വീടിനുള്ളിലേക്കു കയറി. മൊസറഫിനെ വട്ടംപിടിച്ചു. 'ലാപ്ടോപ്പ് എവിടെ....എടുക്ക്..'- സംഘത്തിലൊരാള്‍ പറഞ്ഞു. ലാപ്ടോപ്പ് ഇല്ലെന്ന് പറഞ്ഞിട്ടും വീടുമുഴുവന്‍ പരിശോധിച്ചു. മൊസറഫിന്റെ മൊബൈല്‍ പിടിച്ചെടുത്തു. സൗമ്യയുടെ മൊബൈല്‍ വാങ്ങി പരിശോധിച്ച് തിരിച്ചുകൊടുത്തു.

പശ്ചിമബംഗാളുകാരനായ മൊസറഫ് ഒഡിഷക്കാരിയായ സൗമ്യയെ കല്യാണം കഴിക്കുന്നത് പത്തുവര്‍ഷംമുമ്പാണ്. മൊസറഫ് അന്ന് ഒരു പ്രമുഖ കമ്പനിയിലെ സെയില്‍സ്മാനായി ഒഡിഷയില്‍ ജോലിനോക്കുകയായിരുന്നു. പിന്നീടാണ് എറണാകുളത്തെത്തിയത്. മുമ്പ് പെരുമ്പാവൂരിലെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ മൊസറഫ് ജോലിചെയ്തിരുന്നു. അതുപേക്ഷിച്ചാണ് ഒഡിഷയിലേക്ക് പോയത്. കല്യാണം കഴിഞ്ഞ് വീണ്ടും പെരുമ്പാവൂരിലെത്തി. ഇതേ സ്ഥലത്തുതന്നെ ജോലിക്കു കയറി. മൂന്നാംക്ലാസുകാരി രുക്‌സാനയും എല്‍.കെ.ജി.ക്കാരന്‍ മുഹമ്മദ് ജാഫറും മക്കളും.

അതിഥിത്തൊഴിലാളികള്‍ക്കായുള്ള, പെരുമ്പാവൂരിലെ മാര്‍ക്കറ്റാണ് 'ഭായി ബസാര്‍'. ഇവിടെ ബോംബെ ഫാഷന്‍ എന്ന കടയിലെ സെയില്‍സ്മാന്‍ ആയിരുന്നു മൊസറഫ് ഹൊസ്സെന്‍. കടയുടമ താക്കോല്‍ ഏല്‍പ്പിച്ച് പോകുന്നിടത്തോളം വിശ്വസ്തനായിരുന്നു മൊസറഫ്. ''കട തുടങ്ങിയിട്ട് 12 വര്‍ഷമായി. പ്രശ്നക്കാരനാണെന്ന് തോന്നാഞ്ഞതിനാല്‍ ജോലിക്കു വെച്ചു. മൂന്നുവര്‍ഷം ജോലിചെയ്ത് നാട്ടില്‍ പോകണമെന്നു പറഞ്ഞ് പോയി. കല്യാണമൊക്കെ കഴിഞ്ഞ് ഏഴു വര്‍ഷത്തിനു മുമ്പാണ് രണ്ടാമതെത്തിയത്''- കടയുടമ വി എം. അബൂബക്കര്‍ പറയുന്നു.

മാസശമ്പളമായി 20,000 രൂപ കൊടുക്കുമായിരുന്നു. ശനിയാഴ്ച വെളുപ്പിന് രണ്ടുമണിക്ക് പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ച് മൊസറഫിന്റെ വീട് എവിടെയെന്ന് ചോദിക്കുംവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് അബൂബക്കര്‍ പറയുന്നു. മാന്യമായ പെരുമാറ്റത്തിനുടമയായ മൊസാറഫ് ഹോസന്റെ ഭീകരബന്ധം പരിചയക്കാര്‍ക്ക് ഇപ്പോഴും അവിശ്വസനീയം. ആകര്‍ഷകമായ പെരുമാറ്റമായിരുന്നു മൊസാറഫ് ഹോസന്റേത്. കടയിലെത്തുന്നവരോട് മാന്യമായ പെരുമാറ്റം മാത്രം.

ഭാര്യക്കും കുഞ്ഞിനുമൊപ്പം പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളല്‍ താമസിച്ചുവന്നിരുന്ന ഇയാള്‍ മുടിക്കല്‍ വഞ്ചിനാടിലെ വാടകവീട്ടിലേക്ക് മാറിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. ചുരുങ്ങിയ കാലയളവില്‍ത്തന്നെ മാന്യമായ പെരുമാറ്റംകൊണ്ട് വീട്ടുടമയുടെയും അയല്‍ക്കാരുടെയും പ്രീതി പിടിച്ചുപറ്റി. വാടകയില്‍ മുടക്കംവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീട് വാടകക്ക് എടുക്കുന്ന സമയത്ത് ഏല്‍പ്പിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡും എഗ്രിമെന്റും വീട്ടുടമ എന്‍.ഐ.എയ്ക്കു കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്തിനകത്ത് ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്‌നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇപ്പോള്‍ പിടിയിലായവരുടെ പ്രവര്‍ത്തന രീതി. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ട്. ഇത്തരത്തില്‍ ചിലരെങ്കിലും പൊലീസ് നിരീക്ഷണത്തിലുമുണ്ട്.

ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി താമസിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളം താവളമാക്കുന്നവരില്‍ ഭീകരബന്ധമുള്ളവര്‍ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജന്‍സികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഭീകരന്‍ അടിമാലിയില്‍ താമസിച്ചതു സംബന്ധിച്ച് ഇടുക്കിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്പി. പയസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായവരില്‍ യാക്കൂബ് ബിശ്വാസാണ് അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ അമ്പലപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റില്‍ ജോലിചെയ്തത്.

2017 വരെ പെരുമ്പാവൂര്‍ സ്വദേശി അഷറഫാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. ഇയാള്‍തന്നെയാണ് യാക്കൂബിനെ ജോലിക്ക് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അഷ്റഫ് പിന്നീട് സ്ഥാപനം കൊച്ചുമോന് വാടകയ്ക്കു നല്‍കി. ശനിയാഴ്ച പിടിയിലായ യാക്കൂബ് 2019 ഫെബ്രുവരിമുതല്‍ ജൂണ്‍ മൂന്നുവരെ ഇവിടെ ജോലിചെയ്തു. ജൂണ്‍ അഞ്ചിനുള്ള റംസാന്‍ അവധിക്കുപോയതാണ്. പിന്നീട് എത്തിയിട്ടില്ല. സമ്പര്‍ക്കവിലക്കോടെ യൂണിറ്റിന്റെ പ്രവര്‍ത്തനം അടിമാലിയില്‍ നിര്‍ത്തി.

സ്ഥാപനം രാജാക്കാട്ടില്‍ പ്രവര്‍ത്തനം തുടങ്ങി. രാജാക്കാട്ടില്‍ ജോലിചെയ്തോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജില്ലയില്‍ മറ്റെവിടെയെങ്കിലും ഇയാള്‍ ജോലി ചെയ്തിരുന്നോ എന്നും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category