1 GBP = 95.50 INR                       

BREAKING NEWS

ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഭീകര സംഘങ്ങള്‍ സജീവം; പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകളും ഏറെ; കാശ്മീരിലെ അന്‍സാര്‍ ഗസ്വാര്‍ ഉള്‍ഹിന്ദ് സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്നും ആശയ പ്രചാരണത്തിനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തല്‍; പിടിയിലായത് കേരളത്തിനു പുറത്തു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തില്‍ നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുന്ന ഭീകര്‍

Britishmalayali
kz´wteJI³

കൊച്ചി: ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഐഎസ്, അല്‍ഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന പല ഗ്രൂപ്പുകളേയും കേന്ദ്ര ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. രണ്ടര മാസം മുന്‍പ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പു ശരിവയ്ക്കുന്നതാണു കേരളത്തിലെ അറസ്റ്റ്. കേരളത്തിലും കര്‍ണാടകത്തിലും ഭീകരസാന്നിധ്യമുണ്ടെന്നായിരുന്നു ഇതു നിരീക്ഷിക്കുന്ന സമിതിയുടെ 26-ാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇന്നലെ അറസ്റ്റിലായവരില്‍ ഒരാള്‍ 10 വര്‍ഷമായി പെരുമ്പാവൂരില്‍ താമസിക്കുന്ന ആളാണെന്ന കണ്ടെത്തല്‍ അന്നേ രാജ്യാന്തര ഭീകരരുടെ സാന്നിധ്യം ജില്ലയിലുണ്ടെന്ന സൂചനയാണു നല്‍കുന്നത്.

ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഭീകര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എത്തിക്കല്‍ ഹാക്കര്‍മാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും സഹായത്തോടെയാണ് അന്വേഷണം. ജമ്മു കശ്മീരില്‍ സാന്നിധ്യമുണ്ടായിരുന്ന അല്‍ഖായിദയുടെ ഉപവിഭാഗമായ അന്‍സാര്‍ ഗസ്വാര്‍ ഉള്‍ഹിന്ദ് സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്നും ആശയപ്രചാരണത്തിനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകള്‍ ഐഎസ് തുടങ്ങിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പലതവണ ഇത്തരം ഗ്രൂപ്പുകളെ വിലക്കിയെങ്കിലും പേരുമാറ്റി അവ വീണ്ടും പ്രത്യക്ഷപ്പെടും. വ്യാജ പേരിലുള്ള അക്കൗണ്ടുകളാണ് ഗ്രൂപ്പ് അംഗങ്ങള്‍ ഉപയോഗിക്കുന്നത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ പിന്തുണയോടെ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന 'ദ് റെസിസ്റ്റന്‍സ് ഫോഴ്സിന്റെ' (ടിആര്‍എഫ്) ചില ചാനലുകള്‍ അടുത്തിടെ ടെലഗ്രാം നീക്കം ചെയ്തിരുന്നു. ഇവര്‍ പിന്നീട് 'ഹൂപ്പി'ലേക്കും 'വയറി'ലേക്കും മാറി. ഐഎസിന്റെ ഇന്ത്യന്‍ മുഖമായ ഹിന്ദ് വിലായയില്‍ 180-200 അംഗങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ്, കാണ്ഡഹാര്‍, നിംറസ് പ്രവിശ്യകളിലെ താലിബാന്റെ കീഴിലാണ് ഇന്ത്യയില്‍ അല്‍ഖായിദയുടെ പ്രവര്‍ത്തനം.

എറണാകുളം കലക്ടറേറ്റില്‍ 11 വര്‍ഷം മുന്‍പു നടന്ന സ്ഫോടനത്തിനു പിന്നില്‍ രാജ്യാന്തര ഭീകരസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന അന്വേഷണ ഏജന്‍സികളുടെ സംശയം ബലപ്പെടുത്തുന്നതാണ് അല്‍ ഖായിദ ഭീകരരുടെ അറസ്റ്റ്. കലക്ടറേറ്റ് സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അഫ്ഗാനിസ്ഥാനിലേക്കും മറ്റു 2 പേര്‍ ഗള്‍ഫിലേക്കും കടന്നുവെന്നാണ് അവസാനം കണ്ടെത്തിയത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്റര്‍പോളിനു കൈമാറിയെങ്കിലും ഫലമുണ്ടായില്ല.

ഭീകരവാദബന്ധമുള്ള ചിലരെങ്കിലും സുരക്ഷിതതാമസത്തിനായി കേരളം തിരഞ്ഞെടുക്കുന്നുവെന്ന് പൊലീസും പറയുന്നു. മറ്റു സംസ്ഥാനങ്ങില്‍നിന്നെത്തിയവരില്‍ സംശയമുണര്‍ത്തുന്ന ചിലരെക്കുറിച്ച് കേന്ദ്ര ഏജന്‍സികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. സാമൂഹികമാധ്യമനിരീക്ഷണങ്ങളിലൂടെയും വിവരശേഖരണത്തിലൂടെയുമാണ് പൊലീസിനും ഇന്റലിജന്റ്‌സ് വിഭാഗത്തിനും സൂചനകള്‍ ലഭിച്ചത്. കേരളത്തിനു പുറത്തു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തിലെത്തി നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുകയാണ് രീതിയെന്നും പൊലീസ് കരുതുന്നു.

ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഒമ്പത് അല്‍ഖ്വയ്ദ ഭീകരരാണ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ കൊച്ചി പെരുമ്പാവൂരില്‍ നിന്നാണ് പിടിയിലായിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരച്ചില്‍ നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‌തെന്ന് വാര്‍ത്താ കുറിപ്പിലൂടെ എന്‍ഐഎ അറിയിച്ചു. ഇതില്‍ ആറ് പേര്‍ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നാണ് പിടികൂടിയത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ട് വരികയായിരുന്നു. രാജ്യവ്യാപകമായി അല്‍ഖ്വയ്ദയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിനെ കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു.

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി തന്നെ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് എന്‍ഐഎയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.

ഡല്‍ഹിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഇവരെ എന്‍ഐഎ ഡല്‍ഹി യൂണിറ്റിന് ഇവരെ കൈമാറിയേക്കും. ഇന്ന് ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയേക്കും. ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category