1 GBP = 96.00 INR                       

BREAKING NEWS

നിയന്ത്രണം വിട്ട കാര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിച്ച് അപകടം; കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു; പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍; അപകടത്തിന് വഴിയൊരുക്കിയത് ഡ്രൈവര്‍ ഉറങ്ങിയതെന്ന് സൂചന; പാലാ പൊന്‍കുന്നം റോഡ് അപകടക്കെണിയാകുന്നു

Britishmalayali
kz´wteJI³

പാലാ: മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ, ഉപ്പുതറ ചപ്പാത്തുകൊച്ചുചെരുവില്‍ വിജയന്റെ മകന്‍ സന്ദീപ് (31), കാഞ്ചിയാര്‍ വെങ്ങല്ലൂര്‍ക്കട ഉറുമ്പില്‍ വിജയന്റെ മകന്‍ വിഷ്ണു (26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഉപ്പുതറ ചപ്പാത്ത് ചേന്നാട്ട് ലിജു ബാബുവിനെ (അപ്പു-24) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂവരണി പള്ളിക്കും പച്ചാത്തോട് ജങ്ഷനും ഇടയില്‍ ശനിയാഴ്ച രാവിലെ 8.15-നാണ് അപകടം. മൂവരും കട്ടപ്പന മാരുതി ഇന്‍ഡസ് മോട്ടോഴ്സിലെ ജീവനക്കാരാണ്. തലയോലപ്പറമ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

വിഷ്ണുവാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ലിജു കാറിന്റെ പുറകിലായിരുന്നു.പാലായില്‍നിന്ന് പൊന്‍കുന്നം ഭാഗത്തേക്ക് പോയ നാഷണല്‍ പെര്‍മിറ്റ് ലോറിയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ അടിയില്‍ കുടുങ്ങിയ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്ദീപിന്റെയും വിഷ്ണുവിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഹൈവേയില്‍ ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍, റോഡിലെ ഓയില്‍ കഴുകി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.മരിച്ച സന്ദീപ് ഏപ്രില്‍ 10-നാണ് വിവാഹിതനായത്. ഭാര്യ: അയന. അമ്മ: അജിത. സഹോദരി: സന്ധ്യ. ശവസംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍.മരിച്ച വിഷ്ണുവിന്റെ അമ്മ: പരേതയായ നിര്‍മ്മല. സഹോദരി: വിഷ്ണുപ്രിയ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category