1 GBP = 95.50 INR                       

BREAKING NEWS

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് അന്വേഷണ സംഘം; സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടിത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വൈകും; കാത്തിരിക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ക്ക്; അസ്വാഭാവികത കാണാതെ പൊലീസും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടിത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വൈകും. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം ലഭിക്കാത്തതാണ് ഇതിന് കാരണം. എന്നാല്‍ തീപ്പിടിത്തത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടിത്തം സംബന്ധിച്ച അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും വൈകും. ഫോറന്‍സിക് പരിശോധനാഫലവും കെമിക്കല്‍ പരിശോധനാഫലവും ലഭിക്കാത്തതിനാലാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ മൊഴികളില്‍ വൈരുധ്യവുമില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം കണ്ടെത്തിയ കാരണങ്ങളാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ പരിശോധന ഫലം കൂടി ലഭിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ നിഗമനം ഉറപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ.

അതേസമയം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് തലത്തിലുള്ള അന്വേഷണങ്ങളാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ചീഫ് സെക്രട്ടറി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അട്ടിമറി സാധ്യതകള്‍ തള്ളുന്നതായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category