1 GBP = 94.70 INR                       

BREAKING NEWS

സിആപ്ട് വാഹനത്തിന്റെ യാത്ര വഴിയില്‍ അല്‍ഖ്വയ്ദാ ഭീകര്‍ എത്തിയോ? അറസ്റ്റിലായവര്‍ക്ക് പ്രാദേശിക സഹായം കിട്ടിയെന്നും വിലയിരുത്തല്‍; സ്വര്‍ണ്ണ കടത്തിലൂടെ എത്തിയ പണം തീവ്രവാദ പ്രവര്‍ത്തനത്തിന് വഴിമാറ്റിയോ എന്നതിലും അന്വേഷണം; ഇടനിലക്കാര്‍ക്ക് വേണ്ടി വല വീശി എന്‍ഐഎ; അറസ്റ്റിലായവര്‍ പാലിച്ചത് പാക് കമാണ്ടര്‍ ഹംസയുടെ നിര്‍ദ്ദേശങ്ങള്‍; എല്ലാത്തിനും നേതൃത്വം കൊടുത്തത് പാതാളത്ത് അറസ്റ്റിലായ മുര്‍ഷിദ്; കാശ്മീരിലേക്കും അന്വേഷണം

Britishmalayali
kz´wteJI³

കൊച്ചി: ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായി സംശയം. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടേയ്ക്ക് എത്തിയിട്ട് വര്‍ഷങ്ങള്‍ ആയെന്നതും സ്‌ഫോടനത്തിനുള്ള ആസൂത്രണങ്ങളും മറ്റും നടത്തണമെങ്കില്‍ പ്രാദേശിക സഹായങ്ങള്‍ ലഭിച്ചിരിക്കാം എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഈ കേസിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം പെരുമ്പാവൂരില്‍ നിന്നും കളമശേരിയില്‍ നിന്നും പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. കഴിഞ്ഞ ദിവസം മൂവരേയും മജിസ്‌ട്രേറ്റിന് മുമ്പില്‍ എത്തിച്ചിരുന്നു. ഡല്‍ഹിയിലാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും അറസ്റ്റിലായത്. ബംഗാള്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനയിലെ അംഗങ്ങളാണിവര്‍. ദിവസങ്ങളായി ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഖുറാനുമായി പോയ സിആപ്ട് വാഹനം കോതമംഗലത്ത് എത്തിയെന്ന സൂചനകളുണ്ടായിരുന്നു. സ്വര്‍ണ്ണ കടത്തിന് പിന്നിലും തീവ്രവാദ ഫണ്ടിംഗാണെന്ന സംശയവും സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കുള്ള പ്രാദേശിക സഹായത്തെ കുറിച്ച് അന്വേഷിക്കുന്നത്.

കൂടുതല്‍ പേരെ ഇവര്‍ കേരളത്തില്‍ നിന്ന് അല്‍ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മുര്‍ഷിദ് ഹസന്‍ പാക് കമാണ്ടറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക്കിസ്ഥാനിലുള്ള ഇവരുടെ കമാന്‍ഡര്‍ ഉറപ്പുനല്‍കിയിരുന്ന ആയുധങ്ങള്‍ക്കായി ജമ്മു കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പോകാനായി തയ്യാറെടുക്കവേയാണ് ഇവര്‍ അറസ്റ്റിലായത്. സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി അലുമിനിയം പൗഡര്‍, പൊട്ടാസ്യം പെര്‍ക്ലോറേറ്റ് എന്നീ രാസവസ്തുക്കള്‍ ഇവര്‍ സംഭരിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍. അറസ്റ്റ് ചെയ്ത ചിലര്‍ താമസിച്ചിരുന്ന ഇടങ്ങളില്‍ നിന്ന് പൈപ്പുകള്‍, വയറുകള്‍, സ്വിച്ചുകള്‍, ബോള്‍ട്ടുകള്‍, തീവ്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എന്നിവ എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്.

രാജ്യത്ത് വിവിധ ഇടങ്ങളിലായി വലിയതോതില്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് അല്‍ഖ്വായ്ദ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. വാട്ട്‌സ്ആപ്പ് വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസ്സന്‍ പശ്ചിമ ബംഗാളില്‍ തീവ്രചിന്താഗതിക്കാരായവരുടെ ഇടയില്‍ സാമാന്യം അറിയപ്പെടുന്ന ആളാണ്. സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകരമായ പോസ്റ്റുകള്‍ ഇട്ടിരുന്നു ഇയാള്‍. ഇയാളാണ് ഇന്ത്യയിലെ സംഘത്തെ ഏകോപിപ്പിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നത്.

ഹസ്സനാണ് പാക്കിസ്ഥാനിലെ അല്‍ഖ്വായ്ദ കമാന്‍ഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും ആയുധങ്ങള്‍ എത്തിക്കാമെന്ന് ഇയാള്‍ ഹസ്സന് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ ഭീകരരില്‍ ചിലര്‍ നാടന്‍ തോക്കുകളും നിര്‍മ്മിച്ചിരുന്നു. മൊസാറഫ് ഹൊസ്സീന്‍, ലിയു യീന്‍ അന്‍സാരി, നജ്മുസ് സാഖിബ്, യീക്കൂബ് ബിശ്വാസ്, അതിതുര്‍ റഹ്മാന്‍, അബു സുഫിയാന്‍, അല്‍ മമൂം കമല്‍ തുടങ്ങിയവരും സ്‌ഫോടകവസ്തുക്കളും പണവും കണ്ടെത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഇന്ത്യയില്‍ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ രഹസ്യമായി നടത്തിയ പരിശോധനയിലാണ് അല്‍ഖ്വായ്ദ ബന്ധമുള്ള മൂന്ന് ഭീകരരെ കേരളത്തില്‍ നിന്നും ആറ് പേരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സ്ഫോടനമടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ ബോംബ് നിര്‍മ്മാണത്തിലും വിദഗ്ധരായിരുന്നു.

ലാപ്ടോപ്പുകള്‍, മൊബൈലുകള്‍, സ്‌ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവ എന്‍ഐഎ സംഘം ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭീകരവാദത്തിനായുള്ള ധനസമാഹരണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. പാക് അല്‍ഖ്വയ്ദ സമൂഹ മാധ്യമം വഴി ഭീകരാക്രമണത്തിനുള്ള പരിശീലനങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലോ, ജമ്മു കശ്മീരിലോ എത്തിച്ചു നല്‍കാനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയത്.

അതിനാല്‍ തന്നെ ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ ഉണ്ടാകാമെന്നും അത്തരക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലേക്കാണ് എന്‍ഐഎ പോകുന്നതെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലമാക്കി കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category