1 GBP = 94.70 INR                       

BREAKING NEWS

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും ആഭ്യന്തര സുരക്ഷയ്ക്കും മാസങ്ങളായി തലവനില്ല; ഇന്റലിജന്‍സ് എഡിജിപിയുടെ കീഴില്‍ ആഭ്യന്തര സുരക്ഷ നോക്കുന്നതിനുള്ള ഡിഐജി-എസ്പി കസേരകളും ഒഴിഞ്ഞു കിടക്കുന്നു; ബംഗാളിയില്‍ ആശയവിനിമയം നടത്തിയാല്‍ സൈബര്‍ ഡോമും ഒന്നും അറിയില്ല; അല്‍ഖായിദ ബന്ധമുള്ള 3 പേര്‍ പിടിയിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് പൊലീസിന്റെ നിരീക്ഷണ പോരായ്മകള്‍; എല്ലാം കേരളാ പൊലീസിനെ അറിയിച്ചത് അര്‍ദ്ധരാത്രിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എറണാകുളത്ത് അല്‍ഖായിദ ബന്ധമുള്ള 3 പേര്‍ പിടിയിലാകുമ്പോള്‍ നാണം കെടുന്നത് കേരളാ പൊലീസ്. പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എന്‍ഐഎയുടെ ഡല്‍ഹി ഓഫിസാണു കൊച്ചി, ബംഗാള്‍ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവര്‍ അല്‍ഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം. ഓപ്പറേഷനെപ്പറ്റി എന്‍ഐഎ പൊലീസിനു വിവരം നല്‍കിയതു വെള്ളിയാഴ്ച രാത്രി 12ന്. നടപടിക്കു പൊലീസ് സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് നടപടി എന്നു വ്യക്തമാക്കിയില്ല. സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലെ പൊലീസുകാര്‍ക്കു പുറമേ ജില്ലാ പൊലീസ് മേധാവിമാരുടെ സ്ട്രൈക്കിങ് ഫോഴ്സും കണ്‍ട്രോള്‍ റൂം അംഗങ്ങളും പങ്കെടുത്തു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങള്‍ക്കു മാസങ്ങളായി തലവനില്ല. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു സ്‌ക്വാഡ്. ഇന്റലിജന്‍സ് എഡിജിപിയുടെ കീഴില്‍ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്പിയും ഉണ്ടായിരുന്നു. ഈ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. .മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനമാണെങ്കില്‍ ഫോണ്‍, സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബര്‍ ഡോം ബന്ധപ്പെട്ടവര്‍ക്കു വിവരം കൈമാറും. എന്നാല്‍ ബംഗാളിയില്‍ നടത്തുന്ന ആശയ വിനിമയം സൈബര്‍ ഡോമിനും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അറസ്റ്റിലായവരില്‍ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നത് ഒരാള്‍ മാത്രം. അതിഥിത്തൊഴിലാളികള്‍ നിര്‍ബന്ധമായി അടുത്തുള്ള സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു നിയമം. പിടിയിലായവരില്‍ വര്‍ഷങ്ങളായി പെരുമ്പാവൂരില്‍ കഴിയുന്ന മുസാഫര്‍ ഹുസൈന്റെ തൊഴില്‍ കരാറുകാരന്‍ മാത്രമാണു പൊലീസ് സ്റ്റേഷനില്‍ രേഖകള്‍ നല്‍കിയത്. മറ്റു 2 പേരുടെയും കരാറുകാര്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇതൊന്നും കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല. ഇനി പരിശോധനകള്‍ കര്‍ശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതരസംസ്ഥാന തൊഴിലാളിയെന്ന മറവില്‍ ബംഗ്ലാദേശ് ഭീകരരും കൊച്ചിയില്‍ വന്‍ തോതില്‍ എത്തുന്നുവെന്നാണ് സൂചന.

യാക്കൂബ് ബിശ്വാസ് അടിമാലിക്കു സമീപം ആയിരമേക്കറില്‍ ചപ്പാത്തിക്കടയില്‍ ജോലി ചെയ്തിരുന്നതായി വിവരം. ബിശ്വാസിന്റെ ചിത്രം മാധ്യമങ്ങളില്‍ കണ്ട വ്യാപാരികളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. പിന്നീട് ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ അടിമാലി പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശി അഷ്റഫിന്റേതാണു ചപ്പാത്തിക്കട. 2019 ഫെബ്രുവരി മുതല്‍ ജൂണ്‍ 3 വരെ ബിശ്വാസ് കടയില്‍ ജോലി ചെയ്തിരുന്നു എന്നാണ് അഷ്റഫ് നല്‍കുന്ന വിശദീകരണം. അതേ സമയം ജൂലൈ വരെ ഇയാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ അഷ്റഫ് സ്ഥാപനം ഇരുനൂറേക്കര്‍ സ്വദേശിക്കു കൈമാറിയ ശേഷം രാജാക്കാട് ടൗണില്‍ ചപ്പാത്തിക്കട തുടങ്ങി. യാക്കൂബ് ആയിരമേക്കറിലെ കടയില്‍ത്തന്നെ ജോലിക്കാരനായി തുടര്‍ന്നു.

ഇയാള്‍ക്കൊപ്പം അതിഥിത്തൊഴിലാളികളായ 5 പേര്‍ കൂടി ആയിരമേക്കറില്‍ മാസങ്ങളോളം ഉണ്ടായിരുന്നു. പിന്നീട് ഓരോരുത്തരായി സ്ഥലംവിട്ടു. ജൂലൈയില്‍ നാട്ടിലേക്ക് എന്നു പറഞ്ഞാണു ബിശ്വാസ് പോയതെന്നും പിന്നീട് തിരികെ എത്തിയിട്ടില്ലെന്നും ആയിരമേക്കറിലെ വ്യാപാരികള്‍ പറഞ്ഞു. ചപ്പാത്തിക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലോക്ഡൗണിനു ശേഷം തിരികെ എത്തിയ അതിഥിത്തൊഴിലാളികളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു ജില്ലാ സ്പെഷല്‍ ബ്രാഞ്ച് അറിയിച്ചു.

അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ എന്‍.ഐ.എ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക.ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ഡല്‍ഹിയിലാകും നടക്കുക.

അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിലായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി എന്‍.ഐ.എ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category