1 GBP = 94.70 INR                       

BREAKING NEWS

മത്തായി കസ്റ്റഡി മരണത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ സ്ഥലംമാറ്റ നാടകവുമായി വനം വകുപ്പ്; ചിറ്റാര്‍ സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയത് ഇരുചെവി അറിയാതെ; ആരോപണ വിധേയരെ സസ്പെന്‍ഷനില്‍ മാത്രം ഒതുക്കി സ്ഥലം മാറ്റത്തിന് ഉത്തരവ് ഇട്ടത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍; സ്ഥലം മാറ്റ വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും ഒത്തുകളി; നീക്കം പൊളിച്ചത് വിവരാവകാശം; സിബിഐ അന്വേഷണവുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ പ്രതികളെ സംരക്ഷിക്കാന്‍ നീക്കം തകൃതി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചിറ്റാറിലെ യുവകര്‍ഷകനായ മത്തായിയെ വനപാലകര്‍ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതികളായ വനപാലകരെ രക്ഷിക്കാന്‍ വനം വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തില്‍. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിയതാണ് വിവാദത്തിന് കളമൊരുങ്ങിരിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ സ്ഥലം മാറ്റിയാണ് വനം വകുപ്പിന്റെ സംരക്ഷിക്കല്‍ നടപടി.

ചിറ്റാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയാണ് വനംവകുപ്പിന്റെ നടപടി. മത്തായി മരണവുമായി ബന്ധപ്പെട്ട അന്വേണം നിലനില്‍ക്കെ രണ്ട് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനില്‍ പോകുമ്പോഴാണ് സ്ഥലമാറ്റ ഉത്തരവും എത്തുന്നത്. എന്നാല്‍ സ്ഥലം മാറ്റ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും വകുപ്പ് കൂട്ടാക്കിയിട്ടില്ല. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എ.കെ.പ്രദീപ്കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കും, ഇ.ബി.പ്രദീപ്കുമാറിനെ രാജാംപാറയിലേക്കും, എന്‍.സന്തോഷ്, റ്റി.അനില്‍കുമാര്‍, വി എം.ലക്ഷ്മി എന്നിവരെ കരികുളം സ്റ്റേഷനിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഇതിന് പിന്നാലെ വാച്ചര്‍മാര്‍ക്കും സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിട്ടുണ്ട്. സര്‍വീസ് ഓര്‍ഡര്‍ നമ്പര്‍ 35/2020 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വിജ്ഞാപനമാക്കിയും 36/2020 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥലം മാ്റ്റം ശരിവെച്ചുമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സര്‍വീസ് ഓര്‍ഡര്‍ 36/2020

ട്രൈബല്‍ വാച്ചര്‍മാരുടെ സ്ഥലംമാറ്റവും പരാമര്‍ശിക്കുന്നു. കൊല്ലം തലവൂര്‍ സ്വദേശി ടി പ്രകാശ് നായര്‍ നല്‍കിയ വിവരാകാശത്തോടെയാണ് ഈ കള്ളക്കളി പൊളിഞ്ഞത്. പുതിയ ഉത്തരവിലൂടെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിലെ സെക്ഷന്‍ ഓഫീസറായ എ.കെ പ്രദീപ് കുമാറിനെ ഗൂഡ്രിക്കല്‍ റെയിഞ്ചിലെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി പകരം കെ,സി ഷൈനിനെ പകരമായി ചിറ്റാറിലേക്ക് നിയമിച്ചിരിക്കുന്നത്. ബീറ്റ് ഓഫീസര്‍മാരായ എന്‍, സന്തോഷ്. ടി. അനില്‍കുമാര്‍, ലക്ഷ്മി വി എം എന്നിവരെ റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കും പകരമായി ഷിനില്‍. സോജന്‍ലാല്‍.

സരിത എന്നിവരെയാണ് ചിറ്റാര്‍ സ്റ്റേഷനിലേക്ക് നിയമിച്ചിരിക്കുന്നത്. ഓദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയാണ് ഈ നീക്കം അരങ്ങേറുന്നത്. കൂടാതെ വാച്ചര്‍മാരായ ഇ.ബി പ്രദീപ് കുമാര്‍, എ. പി രാമചന്ദ്രന്‍ എന്നിവരേയും റന്നിയിലേക്കും തിരിച്ച് ചിറ്റാറിലേക്കും നീക്കിയിട്ടുണ്ട്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരിക്ക് പിടിച്ച സ്ഥലം മാറ്റം അരങ്ങേറിയത്. കര്‍ഷകനായ മത്തായയുടെ കൊലപാതകത്തില്‍ ഭാര്യ സമര്‍പിച്ച ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിനാണ് ഹൈക്കോടതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുത്തത്. ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതേ സമയം മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എന്തുകൊണ്ട് സംസ്‌ക്കരിക്കുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. സംസ്‌ക്കാരത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും കോടതി മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടു.

മരിച്ചയാളുടെ മൃതദേഹം സംസ്‌ക്കാരിക്കാതെയുള്ള കുടുംബത്തിന്റെ പ്രതിഷേധത്തിലൂടെയാണ് മത്തായിയുടെ മരണം ചര്‍ച്ചയായത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലാന്നായിരുന്നു തുടക്കം മുതലുള്ള കുടുംബത്തിന്റെ നിലപാട്. ഒരു മാസമായിട്ടും മൃതദേഹം സംസ്‌കരിക്കാത്തത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി.

ഈ സാഹചര്യത്തിലാണ് കോടതിയില്‍ സിബിഐ അന്വേഷണത്തെ അനുകൂലിച്ചുള്ള നിലപാടിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. നിലവില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ആരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചിരുന്നു.
ഈ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടിയിലാണ് വനം വകുപ്പ് കേസ് ഒതുക്കാന്‍ ശ്രമിച്ചത്.കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടെത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ ഷീബ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category