1 GBP = 95.80 INR                       

BREAKING NEWS

ലക്ഷ്യമിട്ടത് ടോം ജോസിന്റെ സ്വത്തുക്കള്‍ മുഴുവന്‍ അടിച്ചെടുക്കാന്‍; ഭര്‍ത്താവിന്റെ മരണ ശേഷം ഈ നീക്കം പൊളിച്ചത് മാത്യൂ മാഞ്ചാടിയില്‍; സിലിയേയും മകളേയും കൊലപ്പെടുത്തി ഷാജുവിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചത് സ്വത്തും ജോണ്‍സണും നഷ്ടമായെന്ന് ഉറപ്പായപ്പോള്‍; കൂടത്തായിയില്‍ നോട്ടറിയെ പ്രതിയാക്കിയത് നിയമ വശങ്ങള്‍ പരിശോധിച്ചെന്ന വാദത്തില്‍ ഉറച്ച് പ്രോസിക്യൂഷന്‍; കൂടത്തായില്‍ ജോളിയുടെ മൊഴി പുറത്താകുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: വ്യാജ ഒസ്യത്ത് വഴി സ്വന്തമാക്കാന്‍ ശ്രമിച്ച സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതിനു ശേഷമാണ് ഷാജു സഖറിയാസിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചതെന്നു ജോളിയുടെ മൊഴി.

അതിനിടെ കൂടത്തായി കൂട്ടക്കൊലയില്‍ റോയ് തോമസ് വധത്തില്‍ അഞ്ചാം പ്രതിയായ നോട്ടറി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ തടസ ഹര്‍ജി നല്‍കി. വ്യാജ ഒസ്യത്ത് തയാറാക്കിയതിനെത്തുടര്‍ന്നുണ്ടായ ഇടപെടലുകളാണ് കൊലയ്ക്ക് കാരണമായതെന്ന് ഹര്‍ജിയില്‍ പറയുന്നു. നിയമവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷമാണ് സി.വിജയകുമാറിനെ പ്രതിചേര്‍ത്തതെന്നും അന്വേഷണസംഘം.

റോയ് തോമസിന്റെ പിതാവായ ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കാന്‍ ജോളിയും മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന മനോജും ചേര്‍ന്നാണ് വ്യാജ ഒസ്യത്ത് തയാറാക്കിയത്. വ്യാജമെന്ന് ബോധ്യമുണ്ടായിരുന്നിട്ടും നോട്ടറിയായ സി.വിജയകുമാര്‍ ഒസ്യത്ത് സാക്ഷ്യപ്പെടുത്തി. നോട്ടറി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സാക്ഷി ഒപ്പും വ്യാജമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഈ സ്വത്ത് കൈക്കലാക്കുന്നതിനാണ് ഭര്‍ത്താവ് റോയ് തോമസിനെ ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സാമ്പത്തിക ലാഭവും മനോജുമായുള്ള സൗഹൃദവുമാണ് നോട്ടറിയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിച്ചത്. അതിനിടെയാണ് ജോളിയുടെ മൊഴിയുടെ പൂര്‍ണ്ണ രൂപം പുറത്തു വരുന്നത്. മനോരമയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.

എന്തുകൊണ്ടാണ് ഷാജുവിനെ വിവാഹം ചെയ്യാന്‍ ജോളി തീരുമാനിച്ചതെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാന്‍ ലക്ഷ്യമിട്ടു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്‍ ആയിരുന്നു മനസ്സില്‍. എന്നാല്‍ ജോളിയുമായുള്ള ബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നു കാണിച്ചു ജോണ്‍സന്റെ ഭാര്യ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയതോടെ ഈ നീക്കം ഉപേക്ഷിച്ചു. പിന്നീടാണു ഷാജുവിനെ വിവാഹം കഴിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

ഭര്‍തൃപിതാവ് ടോം തോമസിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കള്‍ തനിക്കും ഭര്‍ത്താവ് റോയ് തോമസിനുമാണെന്ന വ്യാജ ഒസ്യത്ത് ജോളി തയാറാക്കിയിരുന്നു. 2008ലാണ് ടോം തോമസ് മരിക്കുന്നത്. 2011ല്‍ റോയ് തോമസും മരിച്ചതോടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്കു മാറ്റി. എന്നാല്‍ ഇതിനെതിരെ 2013ല്‍ റോയിയുടെ സഹോദരന്‍ റോജോ പരാതി നല്‍കിയതോടെ ഇത് അസാധുവായി. ജോളിയുടെ കൈവശമുള്ള ഒസ്യത്ത് വ്യാജമാണെന്നും തെളിഞ്ഞു. ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിക്കും റോജോയ്ക്കും തുല്യമായി വീതിക്കാനും ഇരുവരും ചേര്‍ന്നു 10 ലക്ഷം രൂപ റോയിയുടെ സഹോദരി രഞ്ജിക്കു നല്‍കാനും നാട്ടുകാരും ബന്ധുക്കളും ഇടപെട്ടു നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

ആഗ്രഹിച്ച സ്വത്ത് പൂര്‍ണമായി കിട്ടില്ല എന്നുറപ്പായി. രഞ്ജിക്കു കൊടുക്കാനുള്ള തുകയുടെ പകുതി കണ്ടെത്തുകയും വേണം. ഇതോടെയാണ് സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാന്‍ ജോളി തീരുമാനമെടുത്തതെന്നു പൊലീസ് പറയുന്നു. മാത്യു മഞ്ചാടിയിലിനോട് പക സ്വത്തിന്റെ പേരിലും സ്വത്ത് രണ്ടായി വീതം വയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വീട് ആര്‍ക്കു വേണമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ വീട് ജോളിക്കു കൊടുക്കരുതെന്ന് ബന്ധുവായ മാത്യു മഞ്ചാടിയില്‍ കര്‍ശന നിലപാടെടുത്തു. വ്യാജ ഒസ്യത്ത് റദ്ദാക്കാനും സ്വത്ത് വീതം വയ്ക്കാനുമുള്ള ചര്‍ച്ചകള്‍ക്കും മുന്‍കൈയെടുത്തതും മാത്യുവായിരുന്നു.

റോയിയുടെ മരണശേഷം മറ്റു പലരും പൊന്നാമറ്റം വീട്ടില്‍ വരുന്നുണ്ടെന്നും വീട് ജോളിക്കു കൊടുക്കരുതെന്നും മാത്യു റോയിയുടെ ബന്ധുക്കളോടു പറഞ്ഞു. ഇതാണ് മാത്യുവിനോടുള്ള പക വര്‍ധിക്കാനുള്ള കാരണമെന്നു ജോളി പൊലീസിനു മൊഴി നല്‍കി. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതും മാത്യു ആയിരുന്നു. ഇതും മാത്യുവിനെ കൊലപ്പെടുത്താനുള്ള കാരണമായെന്നു പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category