1 GBP = 95.80 INR                       

BREAKING NEWS

കേരളത്തില്‍ രോഗ വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍; 179 വൈറസുകളുടെ ജനിതക ശ്രേണീകരണത്തില്‍ കണ്ടെത്തിയത് വംശാവലി സാര്‍സ് കൊറോണ 2 ന്റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ ആണെന്ന്; നേരിയ അലംഭാവം പോലും ദുരന്തമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്; അയല്‍ സംസ്ഥാനത്തെ രോഗ വ്യാപനവും കേരളത്തില്‍ വലിയ ആഘാതമാകും; കോവിഡില്‍ കേരളത്തിനും ഭയപ്പാടിന്റെ ദിനങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡില്‍ കേരളം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണു കേരളത്തില്‍ കാണുന്നതെന്നും ഇതു കോവിഡിന്റെ വര്‍ധിച്ച വ്യാപനത്തിനു കാരണമായേക്കാമെന്നാണു വിദഗ്ധ നിഗമനം.

കോവിഡിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്തു പ്രകടമാകും എന്നാണ് റിപ്പോര്‍ട്ട്. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍, കേരളത്തില്‍ നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്താനും അവയുടെ വംശാവലി സാര്‍സ് കൊറോണ 2 ന്റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ ആണെന്നു നിര്‍ണയിക്കാനും കഴിഞ്ഞു. വിദേശ വംശാവലിയില്‍പെട്ട വൈറസ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാംപിളുകളില്‍ നിന്നു ലഭിക്കുന്ന വിവരപ്രകാരം ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈറസുകളാണു കൂടുതലായി കണ്ടെത്തിയത്.

അയല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ഗുരുതരമാകുന്ന സാഹചര്യം കേരളത്തിലും വലിയ ആഘാതം സൃഷ്ടിക്കാം. നേരിയ അലംഭാവം പോലും ദുരന്തം വരുത്തും. അതുകൊണ്ട് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രിയും പറയുന്നു. പൊതുസ്ഥങ്ങളില്‍ എല്ലാവരും ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നാണ് ആവശ്യം.

ഇന്നലെ സംസ്ഥാനത്ത് 4644 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 18 പേര്‍ മരണമടഞ്ഞു. 37,488 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3781 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 498 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 47,452 സാമ്പിളുകള്‍ പരിശോധന നടത്തി. 2862 പേര്‍ രോഗവിമുക്തരായി. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേര്‍ക്കാണ്. ഇന്നലെ മാത്രം ജില്ലയില്‍ 2,014 പേര്‍ രോഗനിരീക്ഷണത്തിലായി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂര്‍ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂര്‍ 199, പത്തനംതിട്ട 176, കാസര്‍ഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category