1 GBP = 94.70 INR                       

BREAKING NEWS

അമേരിക്കയിലേക്കും ഗള്‍ഫിലേക്കും ജലീല്‍ നടത്തിയ യാത്രകളെല്ലാം നിരീക്ഷണത്തില്‍; സാക്ഷി മൊഴി എടുക്കാന്‍ വിളിച്ചവരേയും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പ്രതിയാക്കുന്നതിലും നിയമ തടസ്സമില്ല; ഖുറാന്‍ കടത്തില്‍ ജലീലിനെതിരെ നടക്കുന്നത് അതിശക്തമായ അന്വേഷണം; മൊഴി അതിസൂക്ഷ്മമായി പരിശോധിച്ച് എന്‍ഐഎയുടെ ഡല്‍ഹി ഓഫീസും; മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളില്‍ ധാരണ

Britishmalayali
kz´wteJI³

കൊച്ചി: കൊച്ചി: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ വിദേശ യാത്രകളെക്കുറിച്ച് എന്‍.ഐ.എ. അന്വേഷിക്കും. അമേരിക്കയിലും ഗള്‍ഫിലും നടത്തിയ വിദേശയാത്രകളാണ് പ്രധാനമായും അന്വേഷണ പരിധിയില്‍ വരിക. അമേരിക്കന്‍ യാത്രയില്‍ പാക്കിസ്ഥാന്‍ സംഘനടയുടെ പരിപാടിയില്‍ ജലീല്‍ പങ്കെടുത്തുവെന്ന ആരോപണവും സജീവമാണ്.

ജലീലിനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും. ജലീല്‍ നടത്തിയ വിദേശയാത്രകളെത്ര, യാത്രാലക്ഷ്യം എന്നിവയും പരിശോധിക്കും. കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍, ഈന്തപ്പഴം എന്നിവയുടെ ഉറവിടത്തെക്കുറിച്ചും എന്‍.ഐ.എ. അന്വേഷിക്കും. സ്വപ്ന സുരേഷില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളും ജലീലില്‍നിന്നുള്ള മൊഴികളും ചേര്‍ത്തുവച്ച് എന്‍.ഐ.എ പരിശോധനയ്ക്ക് വിധേയമാക്കും. സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്തശേഷമാകും ജലീലിനെ വിളിപ്പിക്കുക. ഗ്രന്ഥങ്ങള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേസെടുത്ത കസ്റ്റംസും ജലീലിനെ വിളിപ്പിക്കും.

ജലീലിനെ ചോദ്യം ചെയ്യുന്നതിനൊപ്പം കേസില്‍ പ്രതിയാകാനും സാധ്യതയുണ്ട്. സാക്ഷിയായാണ് ജലീലിനെ മൊഴി നല്‍കാന്‍ ആദ്യം എന്‍ഐഎ വിളിച്ചു വരുത്തിയത്. എങ്കിലും ഇനി കേസെടുക്കുന്നതില്‍ തടസ്സമില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്. ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്ന എല്ലാവര്‍ക്കും എന്‍.ഐ.എ. സാധാരണ നല്‍കുന്നത് സി.ആര്‍.പി.സി. സെക്ഷന്‍ 160 പ്രകാരമുള്ള നോട്ടീസാണ്. ഏതു കേസിലാണ് വിളിപ്പിക്കുന്നത്, ഏതു സമയത്താണ് ഹാജരാകേണ്ടത് എന്നതടക്കമുള്ള വിവരങ്ങളടങ്ങിയതാണ് ഈ നോട്ടീസ്. ഇതാണ് ജലീലിന് നല്‍കിയത്.

ഇതുപ്രകാരം വിളിപ്പിക്കുന്നവരെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീട് പ്രതിയാക്കാന്‍ കഴിയുമെന്ന് 1978-ലെ നന്ദിനി സത്പതി കേസില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും കേസില്‍ ജലീല്‍ പ്രതിയാകാന്‍ സാധ്യത ഏറെയാണ്. വിവരശേഖരണത്തിനായാണ് വിളിക്കുന്നതെന്ന് ഈ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. ഇങ്ങനെ വിളിക്കുന്നവരില്‍നിന്ന് സി.ആര്‍.പി.സി. സെക്ഷന്‍ 161 പ്രകാരമാണ് മൊഴിയെടുക്കുന്നത്. പക്ഷേ, ഇങ്ങനെ വിളിപ്പിക്കുന്നവരെ പ്രതിചേര്‍ക്കെരുതെന്ന് നിയമത്തില്‍ പറയുന്നില്ല.

കേസിനെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുമ്പോഴാണ് വിവരം ശേഖരിക്കാന്‍ ഒരാളെ സെക്ഷന്‍ 160 പ്രകാരം വിളിച്ചുവരുത്തുന്നത്. കേസിനെക്കുറിച്ച് അറിവുള്ള ആരെയും ഇത്തരത്തില്‍ വിളിച്ചുവരുത്താം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി. ജലീലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത് സി.ആര്‍.പി.സി. സെക്ഷന്‍ 160 പ്രകാരമായിരുന്നു. അതുകൊണ്ട് തനിക്ക് കേസുമായി ബന്ധമില്ലെന്നാണ് ജലീല്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നാണ് പൊതുവേയള്ള വിലയിരുത്തല്‍.

സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദങ്ങള്‍ തള്ളി ദേശീയ അന്വേഷണ ഏജന്‍സി രംഗത്ത് വന്നിട്ടുണ്ട്. ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല. ജലീലിനെ ചോദ്യം ചെയ്തത് ഭീകര ബന്ധമടക്കമുള്ള കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ്. എന്‍ഐഎ ഓഫീസിന് മുന്നില്‍ കനത്ത പൊലീസ് സന്നാഹം ഒരുക്കിക്കൊണ്ടാണ് എന്‍ഐഎ സംഘം ജലീലിനെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്ത്. മതഗ്രന്ഥത്തിന്റെ മറവില്‍ ഹവാല ഇടപാടുകളോ സ്വര്‍ണക്കടത്തുകളുമായോ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

അതിനിടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുര്‍ ആന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിനെതിരെ കസ്റ്റംസ് കേസെടുത്തിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവരുന്നത് കോണ്‍സുലേറ്റിന് ആവശ്യമുള്ള അവശ്യ വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. നടപടികള്‍ പാലിക്കാതെയാണ് ഇത് പുറത്തേയ്ക്ക് നല്‍കിയതെന്നും ആരോപിച്ചാണ് കസറ്റംസ് കേസെടുത്തിരിക്കുന്നത്.

ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടത്തിയ ഇടപാടുകള്‍ക്കെതിരെ യുഎഇ കോണ്‍സുലേറ്റ് കൈക്കൊള്ളുന്ന ആദ്യ നടപടിയാണ് ഇത്. വിഷയത്തില്‍ മന്ത്രി കെ.ടി. ജലീലിനെയും ചോദ്യം ചെയ്യും. വ്യാഴാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിപ്പിച്ച് മന്ത്രി കെ.ടി. ജലീലിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കസ്റ്റംസും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി എത്തിയ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്ര സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് എന്‍ഐഎ കെ.ടി. ജലീലിനോട് ചോദിച്ചതായാണ് വിവരം. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് കൈപ്പറ്റിയതെന്നും എന്നാല്‍ എന്തുണ്ട് കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല എന്ന എന്‍ഐഎയുടെ ചോദ്യത്തിന് മന്ത്രിക്ക് ഉത്തരം മുട്ടിയതായും സൂചനയുണ്ട്. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി കഴിഞ്ഞു.

അതേസമയം മന്ത്രിയെ വ്യാഴാഴ്ച ചോദ്യം ചെയ്തതിന്റെ പകര്‍പ്പ് ഡല്‍ഹി, ഹൈദരാബാദ് ഓഫീസുകള്‍ക്ക് രാത്രിയോടെ തന്നെ കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെങ്കില്‍ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ നിലപാട്. സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. കോണ്‍സുലേറ്റില്‍ നിന്ന് ഖുര്‍ആന്‍ കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷുമായുള്ള പരിചയം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category