1 GBP = 96.00 INR                       

BREAKING NEWS

ആണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന യുവതിക്ക് ജനിച്ചത് പെണ്‍കുഞ്ഞ്; ആഗ്രഹ പൂര്‍ത്തീകരണത്തിനായി മന്ത്രവാദിയുടെ ഉപദേശം കേട്ട് സരിത ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് വെള്ളത്തില്‍ മുക്കി; അപകട മരണമെന്ന് ആളുകള്‍ കരുതിയ സംഭവത്തില്‍ പെറ്റമ്മ പ്രതിയായത് ഇങ്ങനെ

Britishmalayali
kz´wteJI³

ഭോപ്പാല്‍: ഒരു മാസം പ്രായമായ സ്വന്തം പെണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25 വയസുള്ള സരിതയാണ് പൊലീസ് പിടിയിലായത്. മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് യുവതി ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസിന്റെ നി?ഗമനം. വെള്ളം നിറച്ച ഡ്രമ്മിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദി യുവതിയെ ചികിത്സിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മന്ത്രവാദത്തിന്റെ സ്വാധീനഫലമായാണ് ഇവര്‍ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

14 മാസം മുന്‍പാണ് സരിത വിവാഹം കഴിച്ചത്. ഒരു മാസം മുന്‍പാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി ജനിച്ചത് മുതല്‍ ഇവര്‍ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മന്ത്രവാദത്തിന്റെ സ്വാധീനമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ ദുരൂഹ മരണത്തെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.

സംഭവദിവസം വീട്ടില്‍ കുഞ്ഞും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചുനേരം കഴിഞ്ഞ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സരിത വീടിന് പുറത്ത് ഇറങ്ങി ആളുകളോട് വിവരം പറഞ്ഞു. ഭര്‍ത്താവ് ഈസമയത്ത് കൃഷിയിടത്തില്‍ ആയിരുന്നു. കുഞ്ഞിനെ ഏതെങ്കിലും മൃഗം കടിച്ചു കൊണ്ടുപോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

കുഞ്ഞിനെ കണ്ടുപിടിക്കാന്‍ പൊലീസ് എല്ലായിടത്തും പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം ഡ്രമില്‍ കണ്ടെത്തി. മുങ്ങി മരിച്ചനിലയിലായിരുന്നു കുഞ്ഞ്.സംഭവ ശേഷം സരിതയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റ സമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category