1 GBP = 94.70 INR                       

BREAKING NEWS

ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല; എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം; തനിക്കെതിരെ നടി പായല്‍ ഘോഷ് ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ക്ക് മറുപടിയുമായി അനുരാഗ് കശ്യപ്

Britishmalayali
kz´wteJI³

''അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാന്‍ എന്നെ നിര്‍ബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്റെ ജീവന്‍ അപകടത്തിലാണ്, ദയവായി സഹായിക്കുക''- കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് ട്വിറ്ററില്‍ എഴുതിയ കുറിപ്പ് ബോളിവുഡില്‍ വന്‍ വിവാദങ്ങളാണ് അഴിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുള്ള ട്വീറ്റ് വന്നതിന് പിന്നാലെ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പായല്‍ ഷോഷ് ഉന്നയിച്ച ലൈംഗികാരോപണം ചലച്ചിത്രമേഖലയെ പിടിച്ചുകുലുക്കുന്നതിനിടെ പ്രതികരണവുമായി അനുരാഗ് കശ്യപ് തന്നെ രംഗത്തെത്തി. തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ആയിരുന്നു കശ്യപിന്റെ പ്രതികരണം.

'കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു', അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

''എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ എന്റെ കലാകാരന്മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ'', കശ്യപ് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് പീഡനാരോപണവുമായി രംഗത്തെത്തിയത്. എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവര്‍ത്തിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്റെ ആരോപണം. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിക്കുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് നടത്തിയ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടിവി താരമായ പായല്‍ ഘോഷ് അടുത്തിടെയാണ് ഒരു ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായത്. 'പട്ടേല്‍ കി പഞ്ചാബി ഷാഡി' എന്ന ചിത്രത്തില്‍ പരേഷ് റാവലിന്റെ മകള്‍ പൂജ പട്ടേലായി പായല്‍ ഘോഷ് വേഷമിട്ടു. 2017 സെപ്റ്റംബര്‍ 15 ന് റിലീസ് ചെയ്ത ചിത്രത്തില്‍ അന്തരിച്ച റിഷി കപൂര്‍, വീര്‍ ദാസ് എന്നിവരും അഭിനയിച്ചു.

2008 ല്‍ ബിബിസിയുടെ 'ഷാര്‍പ്സ് പെരിള്‍' എന്ന ടെലിഫിലിമിലൂടെയാണ് പായല്‍ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 'പ്രയണം', 'മിസ്റ്റര്‍ റാസ്‌ക്കല്‍', 'ഒഎസ് സരവെല്ലി' തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ ചിത്രമായ 'വര്‍ഷധാരെ'യിലും പായല്‍ അഭിനയിച്ചു. സ്റ്റാര്‍ പ്ലസിന്റെ ജനപ്രിയ ഷോയായ 'സാത്ത് നിബാന സതോയ'യിലും പയല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേവോലീന ഭട്ടാചാര്‍ജി, സ്‌നേഹ ജെയിന്‍, ഹര്‍ഷ് നഗര്‍ എന്നിവര്‍ അഭിനയിക്കുന്ന ഷോയുടെ രണ്ടാം സീസണ്‍ ഉടന്‍ സംപ്രേഷണം ചെയ്യാനിരിക്കായെണ് നടി ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category