1 GBP = 94.70 INR                       

BREAKING NEWS

ചെലവ് വളരെ കുറവും എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതും; കോവിഡ് പരിശോധനാ ഫലം അറിയാന്‍ വേണ്ടത് വെറും 20 മിനിറ്റും; ടാറ്റ ഗ്രൂപ്പ് വികസിപ്പിച്ച 'ഫെലൂദ' സാങ്കേതിക വിദ്യ മഹാമാരിക്കെതിരായ പോരാട്ടത്തിനുള്ള കരുത്തുറ്റ കവചം; ഫെലൂദയ്ക്ക് ഡിസിജിഐ അനുമതി നല്‍കിയത് ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും

Britishmalayali
kz´wteJI³

മുംബൈ: 20 മിനിറ്റ് കൊണ്ട് കൃത്യമായ കോവിഡ് നിര്‍ണയ സംവിധാനം വികസിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. 'ഫെലൂദ' എന്ന് പേരിട്ടിരിക്കുന്ന പരിശോധനയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താനാകും. ചെലവ് കുറവ്, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന തയ്യാറാക്കിയിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം ഡിസിജിഐ നല്‍കുകയായിരുന്നു. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നല്‍കിയതെന്നാണ് ശാസ്ത്ര സാങ്കേതിക വിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്.

'ഫെലൂദ' എന്നാണ് ഈ പരിശോധനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. സിആര്‍ആഎസ്പിആര്‍ ടെക്‌നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്റേത്.

ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസല്‍ട്ടുകളാണ് ഫെലൂദയുടെ നിര്‍ണായക സവിശേഷത. ഡിസിജിഐയുടെ അംഗീകാരം കൊവിഡിനെതിരായ പോരാട്ടത്തില്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് വിഭാഗം സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പ്രതികരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു. ഇതുവരെ 54,00,620 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 1133 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 10,10,824 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 43 ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ 43,03,044 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 86,752 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category