1 GBP = 96.00 INR                       

BREAKING NEWS

കന്നട ലഹരിവേട്ടയില്‍ നടനും നൃത്ത സംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; പൊലീസ് വലയിലായത് മുംബൈയില്‍ നിന്ന് ലഹരി ഗുളികള്‍ എത്തിച്ച് മംഗളൂരുവില്‍ വില്‍പന നടത്തുന്നതിനിടയില്‍; പൊലീസ് തിരയുന്നത് നടനും മന്ത്രി പുത്രനുമായ കര്‍ണാടകയിലെ ഡോണിനെ

Britishmalayali
kz´wteJI³

ബെംഗളൂരു: കന്നട ലഹരിവേട്ടയില്‍ കൂടുതല്‍ അറസറ്റുകള്‍. നടനും നൃത്ത സംവിധായകനും അടക്കം മലയാളികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. നടനും നൃത്തസംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടിയും കൂട്ടാളി അഖീല്‍ നൗഷീലും ലഹരി ഗുളികകളുമായി മംഗളൂരു പൊലീസിന്റെ പിടിയിലായതോടെയാണ്. ലഹിരി മാഫിയയില്‍ കൂടുതല്‍ താരങ്ങള്‍ അകത്താകുമെന്ന സൂചന എത്തുന്നത്. മുംബൈയില്‍ നിന്നു ലഹരിമരുന്നെത്തിച്ചു മംഗളൂരുവില്‍ വില്‍പന നടത്തുകയായിരുന്നു ഇരുവരുമെന്നും കന്നഡ, ബോളിവുഡ് സിനിമകളിലെ ലഹരി റാക്കറ്റുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് പറയുന്നത്.

ഡാന്‍സ് ഇന്ത്യ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ കിഷോര്‍, നൃത്തത്തിനു പ്രാധാന്യമുള്ള എബിസിഡി (എനിബഡി കാന്‍ ഡാന്‍സ്) എന്ന ബോളിവുഡ് സിനിമയുടെ ഭാഗമായതോടെയാണു പ്രശസ്തനായത്. ഗള്‍ഫില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന നൗഷീലിന് ഒപ്പം ചേര്‍ന്ന്, എളുപ്പത്തില്‍ പണമുണ്ടാക്കാനാണു ലഹരി ഇടപാടിലേക്കു തിരിഞ്ഞതെന്നാണു വിവരം. അതിനിടെ, കര്‍ണാടക കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആര്‍.വി. ദേവരാജിന്റെ മകനും ബെംഗളൂരു നഗരസഭ കോര്‍പറേറ്ററുമായ യുവരാജ്, നടന്മാരായ അകുല്‍ ബാലാജി, ആര്യന്‍ സന്തോഷ് എന്നിവരെ കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസില്‍ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തു.

ബെംഗളൂരുവില്‍ ലഹരി മരുന്നു വേട്ട ഊര്‍ജിതമാക്കിയ പൊലീസ്, മലയാളി ഉള്‍പ്പെടെ 20 പേരെ വ്യത്യസ്ത കേസുകളിലായി പിടികൂടി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി ബൊവാസ് ഷാജി(27), കാമറൂണ്‍ സ്വദേശി എറിക് അസ്റിന്‍ (25) എന്നിവരാണു ലഹരി ഗുളികകളുമായി അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ തമിഴ്നാട്, ആന്ധ്ര സ്വദേശികള്‍ ഉള്‍പ്പെടെ 18 പേരെയും പിടികൂടി. ലഹരിമരുന്ന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാര്‍ട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആല്‍വ എവിടെയാണെന്നു യാതൊരു സൂചനയുമില്ലാതെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ്.

ഹെബ്ബാള്‍ തടാകത്തോടു ചേര്‍ന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്നയുടെ അപാര്‍ട്മെന്റിലും വച്ചാണ് ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നതെന്ന് കൃത്യമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് ഫാം ഹൗസില്‍ റെയ്ഡ് നടന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കര്‍ണാടക മുന്മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമായ ആദിത്യ ആല്‍വയെ സംരക്ഷിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ ലഹരി പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

എക്സ്റ്റസി, മോളി, എക്‌സ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. ഒരു ഗുളികയ്ക്ക് 1500 മുതല്‍ 2500 വരെ രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സിനിമാ സെറ്റുകളിലെത്തുന്ന ചില നടിമാരുടെ വാനിറ്റി ബാഗുകളില്‍ ലഹരിമരുന്ന് പതിവാണെന്നും കന്നഡ സിനിമയിലെ പല താരങ്ങളും ലഹരിക്ക് അടിമയാണെന്നും ചലച്ചിത്ര സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നടി രാഗിണി ദ്വിവേദി, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍, പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്ന, സഞ്ജന ഗല്‍റാണി തുടങ്ങി നിരവധി പ്രമുഖര്‍ അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പില്‍ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

കന്നഡ നടിമാര്‍ക്കൊപ്പം കളിക്കാര്‍ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തു വന്നിരുന്നു. സംഭവത്തില്‍ ലഹരി ഇടപാടുകള്‍ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആര്‍ക്കെതിരെയും നടപടി എടുത്തിരുന്നില്ല. ആദിത്യ ആല്‍വയുടെയും വിരേന്‍ ഖന്നയുടെ നേതൃത്വത്തില്‍, നടിമാരെ ഉപയോഗിച്ച് നിരവധിപ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category